ജനിക്കുന്നതിന് മുന്‍പേ എന്നെ കണ്ട ഏക വ്യക്തി! അമ്മയ്ക്കായി പേളിയുടെ കുറിപ്പ്! ആശംസയുമായി ശ്രിനിഷും!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. അമ്മയുടെ പിറന്നാളിന് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് പേളിയും ശ്രിനിഷും റേച്ചലും. അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
എന്നെ ഏറ്റവുമധികം സ്നേഹിക്കുന്ന, എന്നെ ഏറ്റവുമധികം പഠിപ്പിച്ച, എന്നോട് ഏറ്റവുമധികം ക്ഷമ കാണിച്ച, എനിക്ക് വേണ്ടി ഏറ്റവുമധികം കരഞ്ഞ, ഏറ്റവുമധികം സന്തോഷിച്ച, എനിക്കായി ഭക്ഷണം പാകം ചെയ്തു തരികയും എന്നെ ഏറ്റവുമധികം പരിചരിക്കുകയും ചെയ്ത വ്യക്തിക്ക് എന്ന് പറഞ്ഞായിരുന്നു പേളി മാണിയുടെ കുറിപ്പ് തുടങ്ങുന്നത്.
ഞാന്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ എന്നെ കാണുകയും അറിയുകയും ചെയ്ത ഒരേ ഒരാള്‍ അമ്മയാണ്. ചില സമയങ്ങളില്‍ എന്‍റെ മനസ്സ് അല്‍പ്പം തളര്‍ന്നാല്‍ അമ്മ എന്നെ വിളിച്ചു ഓരോ തമാശകള്‍ പറയും. ഇത്ര ദൂരെ ഇരുന്നുകൊണ്ട് എന്റെ മനസ് മനസിലാക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേയെന്നും പേളി പറയുന്നു.

നമ്മുടെ കുടുംബത്തിലെ ഏറ്റവും ശാന്തയായ വ്യക്തിയാണ് അമ്മ. അമ്മയെ കണ്ട് പഠിച്ചുകൊണ്ട് ആ സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും അനുകമ്പയുടെയും പാഠങ്ങള്‍ എന്‍റെ ഹൃദയത്തില്‍ ഞാന്‍ കൊത്തിവച്ചിട്ടുണ്ട്. ഞാന്‍ മാധ്യമരംഗത്തേക്ക് വരുന്നതിനോട് അമ്മയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ചില നിബന്ധനകളോടെ അമ്മ എന്‍റെ സ്വപ്നത്തെ പിന്തുടരാന്‍ അനുവദിക്കുകയായിരുന്നു.
അമ്മക്കെന്നും ഞാന്‍ സന്തോഷത്തോടെ ഇരിക്കണമായിരുന്നു. എന്നും അമ്മ എന്നേ സന്തോഷിപ്പിച്ചിട്ടേയുഉള്ളൂ. അമ്മ എന്ന് നിങ്ങളെ വിളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. നിങ്ങളൊരു സൂപ്പര്‍ മോം ആണ്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു അമ്മാ. എനിക്ക് എഴുതിക്കൊണ്ടേ ഇരിക്കാൻ സാധിക്കും, കാരണം എനിക്ക് അമ്മയോടുള്ള സ്നേഹം അനന്തമാണെന്നും പേളിയുടെ കുറിപ്പില്‍ പറയുന്നു.

എന്നെ നിങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിച്ചതിന് നന്ദി. ഒരുപാട് സന്തോഷവും സമാധാനവും നിറഞ്ഞ പിറന്നാളാവട്ടെ, ഹാപ്പി ബര്‍ത്ത് ഡേ അമ്മേയെന്നായിരുന്നു ശ്രിനിഷ് അരവിന്ദ് കുറിച്ചത്. പേളിക്കും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും ശ്രിനിഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പേളിയും ശ്രീനിയും മാത്രമല്ല സഹോദരിയായ റേച്ചല്‍ മാണിയും അമ്മയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അമ്മയെ സമ്മാനിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് റേച്ചല്‍ കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications











