Just In
- 1 hr ago
അത്രയും വലിയ മകന്റെ അമ്മയായി അഭിനയിക്കണോ എന്ന് ആദ്യം ചിന്തിച്ചു, വെളിപ്പെടുത്തി നദിയാ മൊയ്തു
- 1 hr ago
വിവാഹം പ്രേക്ഷകരെ തീർച്ചയായും അറിയിക്കും, സാന്ത്വനത്തിലെത്തിയത് ഇങ്ങനെ, വെളിപ്പെടുത്തി ഗോപിക അനിൽ
- 2 hrs ago
ബിഗ് ബോസില്‍ വിജയിക്കാനുള്ള തന്ത്രങ്ങളാണിത്; പേളി മാണിയും രജിത് കുമാറും അരങ്ങേറിയ വിക്ടിം ഗെയിം,കുറിപ്പ് വൈറൽ
- 2 hrs ago
മറിയം കൂടെയുണ്ടെങ്കില്‍ ടെന്‍ഷനടിക്കുന്നത് ഇതേക്കുറിച്ച്, ദുല്‍ഖര്‍ സല്‍മാന്റെ തുറന്നുപറച്ചില്‍ വൈറല്‍
Don't Miss!
- News
അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്റ്
- Automobiles
27 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിലേക്ക്
- Finance
പെട്രോൾ, ഡീസൽ വിലയിൽ കുതിപ്പ്, മുൻനിര നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ
- Travel
ഓരോ ഭാരതീയനും അഭിമാനിക്കുന്ന റിപ്പബ്ലിക് ദിനം! അറിയാം ചരിത്രവും പ്രത്യേകതകളും
- Sports
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമായി; ബട്ലര് കളിക്കുക ആദ്യ മത്സരം മാത്രം
- Lifestyle
പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹം വൈന്‍ പോലെയാണ്! ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് പേര്‍ളി പറയുന്നതിങ്ങനെ
മലയാള ടെലിവിഷന്‍ ലോകത്തെ ക്യൂട്ട് താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹതിരാവുന്നതും. ഈ വര്‍ഷം മേയ് മാസമായിരുന്നു താരങ്ങളുടെ വിവാഹം നടന്നത്. വിവാഹശേഷം ജീവിതം ആഘോഷിച്ച് കൊണ്ടിരിക്കുകയാണ് താരങ്ങള്‍.
അടുത്തിടെ പേര്ളിയുടെ സുഹൃത്തും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീനിഷും എത്തിയിരുന്നു. വിവാഹ വിരുന്നില്‍ തിളങ്ങി നിന്നതും ഈ താരദമ്പതികളാണ്. ഇപ്പോഴിതാ അവിടെ നിന്നുമെടുത്ത ചിത്രവുമായി എത്തിയിരിക്കുകയാണ് പേര്‍ളി. ഇരുവരും ഒന്നിച്ച് നില്ക്കുന്ന സാധാരണമായൊരു ചിത്രമായിരുന്നത്.
വിവാഹം വൈന്‍ പോലെയാണ്. അത് കാലത്തിനനുസരിച്ച് വളര്‍ന്ന് സമ്പന്നമായി കൊണ്ടിരിക്കും എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. പേര്ളിയുടെ ഫോട്ടോയ്ക്ക് താഴെ ഷിയാസ് കരീം അടക്കമുള്ള ബിഗ് ബോസ് താരങ്ങളും ആരാധകരും രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ്.
സല്‍മാന്റെ ഖാന് സഹോദരി നല്കിയ വിലമതിക്കാന്‍ പറ്റാത്ത പിറന്നാള്‍ സമ്മാനം! ആശംസകളുമായി സിനിമാലോകം
സന്തുഷ്ടയായ ഭാര്യയുള്ളത് സന്തോഷകരമായ ജീവിതമാണ്. അവളുടെ മുഖത്തെ തിളക്കം എന്റെ ഹൃദയത്തിന്റെ പ്രതിഫലനമാണെന്ന് പറഞ്ഞ് ശ്രീനിഷും പേര്ളിയ്ക്കൊപ്പമുള്ള ചിത്രം അടുത്തിടെ പങ്കുവെച്ചിരുന്നു. നിലവില്‍ ബോളിവുഡ് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് പേര്‍ളി. അതിനൊപ്പം തമിഴില്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ അവതാരകയുമാണ്. ശ്രീനിഷ് മലയാളത്തിലൊരു സീരിയലില്‍ നായകനാണ്.