ഈ കച്ചറ ലോകത്ത് ശ്രീനിഷിനെപ്പോലെ സ്വഭാവ ​ഗുണങ്ങളുള്ള ഒരാളെ എങ്ങനെ കണ്ടെത്താം?; പേളി പ്രയോ​ഗിച്ച വിദ്യ ഇതാണ്!

മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബി​ഗ് ബോസിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും പ്രണയത്തിലാകുന്നതും. 2019ൽ ആയിരുന്നു വിവാഹം. ക്രിസ്ത്യൻ‌-ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹം അന്ന് സോഷ്യൽമീഡിയ കൊണ്ടാടിയ ഒന്നായിരുന്നു. പേളിയെ പോലൊരാൾ ബി​ഗ് ബോസിനുള്ളിൽ വെച്ച് പങ്കാളിയെ കണ്ടെത്തുമെന്ന് പ്രകതീക്ഷിച്ചിരുന്നില്ല.

കല്യാണത്തോടും കുട്ടികളോടും താൽപര്യം കാണിക്കാത്ത മോസ്റ്റ് മോഡേൺ ന്യൂജെൻ ​ഗേളായിട്ടായിരുന്നു അതുവരെ പ്രേക്ഷകർ പേളിയെ കരുതിയിരുന്നത്. അതുകൊണ്ട് തന്നെ പേളി ശ്രീനിഷിനെ പ്രപ്പോസ് ചെയ്തപ്പോൾ പ്രേക്ഷകർക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. പലരും ഷോ വിജയിക്കാൻ പേളി പ്രയോ​ഗിക്കുന്ന ലവ് സ്ട്രാറ്റജിയാണെന്ന് വരെ കരുതി.

Pearle Maaney
Photo Credit: Pearle Maaney / Instagram

ഹൗസിലെ ചില മത്സരാർത്ഥികളും ഇവരുടെ പ്രണയത്തെ അത്തരത്തിലാണ് കരുതിയത്. എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങി വൈകാതെ കുടുംബാം​ഗങ്ങളുടെ സമ്മതത്തോടെ പേളിയും ശ്രീനിഷും വിവാ​ഹിതരായി. ഇരുവരുടേയും ദാമ്പത്യത്തിന് ആറ് വയസുണ്ട്. പേളിയുടെ ഭാഗ്യമാണ് ശ്രീനിഷ് എന്നാണ് ഇവരുടെ ആരാധകർ പറയാറുള്ളത്.

ഭാര്യയെ സ്വപ്നങ്ങൾക്കും ഇഷ്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ഭർത്താവാണ് ശ്രീനിഷ്. ഇരുവരും തമ്മിൽ ഭാര്യഭർതൃ ബന്ധം എന്നതിലുപരി ഒരു കംപാനിയൻ ഷിപ്പാണുള്ളത്. ഇന്ന് കാണുന്ന നിലയിലേക്ക് താനും തന്റെ യുട്യൂബ് ചാനലും പ്രെഡക്ഷൻ കമ്പനിയുമെല്ലാം വളർന്നതിന് പിന്നിൽ ശ്രീനിഷിന്റെ അധ്വാനമാണെന്ന് പലപ്പോഴായി പേളി തന്നെ പറഞ്ഞിട്ടുണ്ട്. അവതാരക റോൾ മാത്രമെ പേളിക്കുള്ളു.

യുട്യൂബ് ചാനൽ, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രീനിഷാണ് മാനേജ് ചെയ്യുന്നത്. തനിക്ക് മൂന്ന് പെൺമക്കൾ എന്നപോലെയാണ് പേളിയേയും മക്കളായ നിലയേയും നിറ്റാരയേയും ശ്രീനിഷ് സംരക്ഷിക്കുന്നതും സ്നേ​ഹിക്കുന്നതും. ശ്രീനിഷിനെ പോലൊരു പങ്കാളിയെ ഇന്നത്തെ കച്ചറ ലോകത്ത് നിന്നും എങ്ങനെ കണ്ടുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം ആരാധകരിൽ ഒരാൾ പേളിയോട് ഇൻസ്റ്റ​ഗ്രാമിലെ ക്യു ആന്റ് എയിലൂടെ ചോദിച്ചിരുന്നു.

അതിന് പേളി നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ഞാൻ അദ്ദേഹത്തെ കാണുന്നതിന് ഒരു വർഷം മുമ്പ് ഒരു വിഷൻ ബോർഡ് ഉണ്ടാക്കി. ശേഷം ഏറ്റവും ദയയുള്ളവനും സ്നേഹനിധിയുമായ മനുഷ്യൻ പങ്കാളിയായി എന്റെ ജീവിതത്തിലേക്ക് വരുന്നത് ഞാൻ മാനിഫെസ്റ്റ് ചെയ്തു. ഇക്കാര്യം ഞാൻ കുറേക്കാലം എന്റെ സ്ക്രീൻ സേവറായി വെച്ചിരുന്നു എന്നാണ് പേളി പറഞ്ഞത്.

Pearle Maaney
Photo Credit: Pearle Maaney / Instagram

തന്റെ സന്തോഷത്തിന് കാരണം ശ്രീനിയാണെന്നും പേളി കൂട്ടിച്ചേർത്തു. പേളി പ്രൊഡക്ഷൻ ആരംഭിച്ചത് എങ്ങനേയെന്നും പേളി തുറന്ന് പറഞ്ഞു. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിൽ വലിയൊരു നഷ്ടം സംഭവിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ ഒന്നായിരുന്നു അത്. എനിക്ക് ശരിക്കും സങ്കടം തോന്നിയ സമയം.

അപ്പോഴാണ് ശ്രീനി എനിക്ക് ഈ സ്റ്റുഡിയോ സമ്മാനിച്ചത്. അത് എന്നെ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് അവനറിയാമായിരുന്നു. പിന്നെ പതിയെ പേളി പ്രൊഡക്ഷൻസ് ജനിച്ചു. ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞാണ് പേളി പ്രൊഡക്ഷൻസ്. ഇത് ഞങ്ങളുടെ കുഞ്ഞാണ്. അതുകൊണ്ടാണ് ഞങ്ങൾ ഇതിൽ സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ഹൃദയവും ആത്മാവും അർപ്പിക്കുന്നതെന്ന് പേളി പറഞ്ഞു.

മോഡലിങിലൂടെയും സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ ശ്രീനിഷ് ആദ്യത്തെ മകളുടെ ജനനശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത ഡിക്ടറ്റീവ് ഉജ്ജ്വലനിൽ പേളിക്കൊപ്പം കാമിയോ റോളിൽ ശ്രീനിഷും അഭിനയിച്ചിരുന്നു. പ്രണയം, അമ്മുവിന്റെ അമ്മ, വംശം തുടങ്ങിയ സീരിയലുകളാണ് ശ്രീനിഷ് അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടവ.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X