'ദോശയ്ക്ക് വേണ്ടി അടിയുണ്ടാക്കി, ആദ്യ ആഴ്ച ശ്രീനിയെ നോമിനേറ്റ് ചെയ്തു, സത്യം മനസിലാക്കിയത് പുറത്ത് വന്നപ്പോൾ'
ബിഗ് ബോസ് എന്ന സർവൈവൽ ഷോയിൽ പങ്കെടുക്കാൻ ആഗ്രഹമുള്ള ഒരുപാട് പേരുണ്ട്. ഷോയിൽ പിടിച്ച് നിൽക്കാനും വോട്ട് നേടാനുമായി ഭൂരിഭാഗം പേരും പയറ്റുന്ന ഒന്ന് ലവ് സ്ട്രറ്റജിയാണ്. സീസൺ ഒന്നിലെ ഫസ്റ്റ് റണ്ണറപ്പായ പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും പ്രണയം കണ്ടാണ് പലരും ലവ് സ്ട്രാറ്റജി ഉപയോഗിച്ച് തുടങ്ങിയത്. ഇതുവരെ ഷോയിൽ പങ്കെടുത്തവരിൽ പലരും കപ്പിന് വേണ്ടിയാണ് ലവ് സ്ട്രാറ്റജി ഉപയോഗിച്ചത്.
പക്ഷെ പേളിയുടേയും ശ്രീനിഷിന്റെയും നിലനിൽപ്പിന് വേണ്ടിയുള്ള സ്ട്രാറ്റജിയായിരുന്നില്ല യഥാർത്ഥ പ്രണയമായിരുന്നു. ഷോയിൽ നിന്നും പുറത്ത് വന്നശേഷം ഇരുവരും വിവാഹിതരായി. ഇന്ന് മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഇരുവരും. കഴിഞ്ഞ ദിവസം പേളി മാണി ഷോയിൽ ബൈസൺ സിനിമയുടെ പ്രമോഷനായി ധ്രുവ് വിക്രമും രജിഷ വിജയനും എത്തിയിരുന്നു.

ടോക്ക് ഷോ അവസാനത്തിലേക്ക് എത്തിയപ്പോൾ ധ്രുവിന് അറിയേണ്ടിയിരുന്നത് പേളി-ശ്രീനിഷ് ബിഗ് ബോസ് പ്രണയ കഥ ആയിരുന്നു. ഒരുപാട് തവണ പലപ്പോഴായി ഇരുവരുടേയും പ്രണയ കഥ മലയാളികൾ കേട്ടിട്ടുണ്ട്. പക്ഷെ ഇത്തവണ ലവ് സ്റ്റോറി പറഞ്ഞപ്പോൾ അധികം പുറത്ത് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങൾ കൂടി പേളി വെളിപ്പെടുത്തി. ആദ്യ ആഴ്ചയിൽ എവിക്ഷനിൽ ഉൾപ്പെടാൻ ശ്രീനിയെ താൻ നോമിനേറ്റ് ചെയ്തിരുന്നുവെന്ന് പേളി പറയുന്നു.
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണായിരുന്നു. ആദ്യ ദിവസം ശ്രീനിയെ കാണുമ്പോൾ അവന്റെ പേര് പോലും എനിക്ക് അറിയില്ലായിരുന്നു. അവനേയും എനിക്ക് അറിയില്ല. ശ്രീനിക്ക് ഷെയ്ക്ക് ഹാന്റ് കൊടുത്ത് പേര് ചോദിച്ചു. പക്ഷെ ശ്രീനി മറുപടി പറഞ്ഞപ്പോൾ എന്റെ ശ്രദ്ധ മറ്റുള്ളവരിൽ ആയിരുന്നു.
ഞാൻ അവനെ അത്രമാത്രം ശ്രദ്ധിച്ചിരുന്നില്ല എന്നത് അതിൽ തന്നെ വ്യക്തമാണ്. മാത്രമല്ല ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോൾ ശ്രീനിയെ ഞാൻ നോമിനേറ്റും ചെയ്തു. ദോശയ്ക്ക് വേണ്ടി വഴക്കുണ്ടാക്കി എന്നതായിരുന്നു കാരണം. ദോശയ്ക്ക് വേണ്ടി പോലും വഴക്കുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രീനിക്ക് ഹൗസിൽ സർവൈവ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.
അതുകൊണ്ട് എലിമിനേറ്റ് ചെയ്യൂ ബിഗ് ബോസ് എന്ന് പറഞ്ഞാണ് ഞാൻ നോമിനേറ്റ് ചെയ്തത്. അതുപോലെ തന്നെ ആ ആഴ്ച ശ്രീനിയും എന്നെ നോമിനേറ്റ് ചെയ്തു. എനിക്ക് പക്ഷെ അത് അറിയില്ലായിരുന്നു. പുറത്ത് വന്ന് എപ്പിസോഡ് കണ്ടപ്പോഴാണ് അത് മനസിലാക്കിയത്. ഞാൻ ഞെട്ടിപ്പോയി പേളി പറഞ്ഞു. ആദ്യമായാണ് പേളി മാണി ഷോയിൽ അതിഥിയായി ധ്രുവ് എത്തുന്നത്.

ഇൻട്രോവേട്ട് ആളുകൾ പോലും പേളിയുടെ ചാറ്റ് ഷോയിൽ പങ്കെടുത്താൽ സന്തോഷിച്ച് ചിരിച്ച് എഞ്ചോയ് ചെയ്യും. ധ്രുവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പേളിയുമൊത്തുള്ള ചാറ്റ് ഷോ മാത്രമല്ല പേളി മാണി ഷോ അണിയറപ്രവർത്തകരേയും ധ്രുവിന് വളരെ അധികം ഇഷ്ടപ്പെട്ടു.
എങ്ങനെ ഇത്ര ആക്ടീവായ ടീമിനെ രൂപപ്പെടുത്തി എടുത്തുവെന്ന് ചോദിച്ചപ്പോൾ പേളിയുടെ മറുപടി ഇങ്ങനെയായിരുന്നു... സമയമെടുത്താണ് ഇതുപോലൊരു ടീമിനെ രൂപപ്പെടുത്തിയത്. ഞാനും ഒരു എഡിറ്ററാണ്. എന്റെ വീഡിയോകളെല്ലാം ഒരു സമയത്ത് ഞാൻ തന്നെയാണ് എഡിറ്റ് ചെയ്തിരുന്നത്. എന്റെ വെബ് സീരിസ് അടക്കം ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്. അഡോബ് പ്രീമിയം പ്രൊ അറിയാം പേളി പറയുന്നു.
പേളിക്ക് അവതാരകയുടെ റോൾ മാത്രമെയുള്ളു. ഗസ്റ്റിന്റെ കാര്യം മുതൽ അപ്ലോഡിങ് വരെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യുന്നത് ശ്രീനിഷാണ്. പേളിയുമായുള്ള വിവാഹശേഷമാണ് ആക്ടിങ് പ്രൊഫഷൻ ശ്രീനിഷ് തൽക്കാലത്തേക്ക് മാറ്റിവെച്ചത്.


Click it and Unblock the Notifications











