'അവളുടെ പ്രവൃത്തികൾ കാണുമ്പോൾ എനിക്ക് ഹൃദയത്തിൽ ഭാരം തോന്നുന്നു, അവൾ അവ മറയ്ക്കുകയാണോയെന്ന തോന്നൽ'
മകളുടെ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമൊക്കെ സാമൂഹിക മാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുന്നയാളാണ് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ പേളി മാണി. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. വീണ്ടും ഒരു പെൺകുഞ്ഞാണ് പേളിക്ക് പിറന്നത്. 2021ലാണ് പേളിക്കും ശ്രീനിഷിനും നില എന്ന ആദ്യത്തെ പെണ്‍കുഞ്ഞ് പിറന്നത്. നില ഇതിനോടകം ഒരു കൊച്ചു സെലിബ്രിറ്റിയാണ്.
ഏറ്റവും കൂടുതൽ ആരാധകരുള്ള താരപുത്രിമാരുടെ ലിസ്റ്റെടുത്താൽ ഒന്നാമതുണ്ടാകും നില ബേബി. തന്റെ സഹോദരിക്ക് മുത്തം നൽകി ഓമനിക്കുന്ന നിലയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പേളി മാണി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അനിയത്തി പിറന്നശേഷമുള്ള നിലയുടെ മാറ്റങ്ങളെ കുറിച്ച് പേളി പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്.

താൻ മൂത്ത മകൾ നിലയ്ക്ക് കൂടുതൽ കെയർ കൊടുക്കാൻ രണ്ടാമത്തെ വരവിനുശേഷം ശ്രമിച്ചുവെന്നും എന്നാൽ തന്നെ മനസിലാക്കി മകൾ പെരുമാറുകയാണെന്നുമാണ് പേളി കുറിപ്പിൽ പറയുന്നത്. 'നില ഒരു ചേച്ചിയായത് മുതൽ വളരെ സ്പെഷ്യലാണ് എന്ന തോന്നൽ അവളിൽ ഉണ്ടാക്കാനും അവൾക്ക് കൂടുതൽ ശ്രദ്ധ നൽകാനും അവളുടെ അനുജത്തിയുമായി ബന്ധം സ്ഥാപിക്കാൻ നിലയ്ക്ക് സമയം കണ്ടെത്തി കൊടുക്കാനും ഞാൻ ശ്രമിച്ചു.'
'പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ എന്നെ വളരെയധികം പിന്തുണയ്ക്കുന്നു. അതുപോലെ അവൾക്ക് ഞാൻ സുഖം പ്രാപിച്ച് വരികയാണെന്ന് അറിയാം. ഞാൻ വീണ്ടും ഒരു നല്ല അമ്മയാകാൻ ശ്രമിക്കുകയാണെന്ന് അവൾക്കറിയാം. അവൾക്കായി ഒന്നും ചെയ്യാൻ അവൾ എന്നോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.'
'കുഞ്ഞിനെ അവളുടെ കൈകളിൽ പിടിക്കാൻ അവൾ ഇഷ്ടപ്പെടുന്നു... മേൽനോട്ടത്തോടെ... അവൾ സ്നേഹിക്കുന്നു. അവളുടെ അനുജത്തിയെ ചുംബനങ്ങൾ കൊണ്ട് കുളിപ്പിക്കാനും അവളുടെ കളിപ്പാട്ടങ്ങൾ നൽകി കളിപ്പിക്കുന്നതിൽ അവൾ സന്തോഷം കണ്ടെത്തുന്നു. അമ്മൂമ്മയ്‌ക്കൊപ്പം കൂടുതൽ സമയം നില ചിലവഴിക്കുന്നു... അവൾ ശ്രീനിയുടെ കൂടെ ഉറങ്ങുന്നു.'
'ശുഭരാത്രി നേർന്ന് സന്തോഷത്തോടെ അടുത്ത മുറിയിലേക്ക് അവൾ പോകുന്നു. പക്ഷെ ഒരു അമ്മയെന്ന നിലയിൽ എന്റെ ഹൃദയത്തിൽ ഒരു ഭാരം അനുഭവപ്പെടുന്നു. അവൾ തന്റെ വികാരങ്ങൾ മറച്ചുവെക്കുകയാണോ എന്ന തോന്നലാണ് എനിക്കുള്ളത്. അവൾക്ക് എന്നിൽ നിന്ന് അവളുടെ അവിഭാജ്യമായ ശ്രദ്ധ നഷ്ടപ്പെടുമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു.'

'മാതൃത്വത്തിന് ഒരുപാട് ഘട്ടങ്ങളുണ്ട്. തീർച്ചയായും ഇത് ഏറ്റവും തന്ത്രപ്രധാനമായ ഒന്നാണ്. എന്റെ ചെറിയ ഫയർഫ്ലൈ എന്നെക്കാൾ ശക്തനാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കുകയാണ്. നില ഇങ്ങനെയായതിൽ ഞാൻ വളരെ സന്തോഷവതിയാണ്', എന്നാണ് പേളി കുറിച്ചത്. നിലയ്ക്കൊപ്പമുള്ള ഒരു വീഡിയോയും പേളി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പേളി ഗർഭിണിയായപ്പോൾ ആ തിരിച്ചറിവ് മകളിൽ താൻ കണ്ട് തുടങ്ങിയെന്ന് നേരത്തെയും പേളി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ തനിക്കൊപ്പം കിടന്നപ്പോൾ നില ചവിട്ടിയെന്നും അക്കാര്യം മനസിലാക്കി അവൾ അടുത്ത ദിവസം മുതൽ അച്ഛനായ ശ്രീനിക്കൊപ്പം കിടക്കാൻ തുടങ്ങിയെന്നും പേളി പറഞ്ഞിരുന്നു. പേളിയുടെ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയാണ് നില.
അതുകൊണ്ട് തന്നെ നില കുടുംബാംഗങ്ങൾക്കെല്ലാം വളരെ സ്പെഷ്യലാണ്. എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ പേര് വിവരങ്ങളൊന്നും പേളി ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ആദ്യത്തെ പ്രസവത്തിന്റെ ആശുപത്രി വീഡിയോ അടക്കം താരം പങ്കിട്ടിരുന്നു.
എന്നാൽ ഇപ്രാവശ്യം അതും ഉണ്ടായിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിന് പേളിയും ശ്രീനിഷും എന്ത് പേരായിരിക്കും നൽകുക എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു പേളി-ശ്രീനിഷ് വിവാഹം നടന്നത്.


Click it and Unblock the Notifications