'സ്നേഹത്തിന്റെ പീക്ക് ലെവൽ‌... ഇതൊക്കെ ഡെയ്ഞ്ചറല്ലേ ​ഗയ്സ്...'; നിലുവിന്റെ സ്നേഹപ്രകടന വീഡിയോയുമായി പേളി!

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെയാണ് പേളിയ്ക്ക് ആരാധകരേറിയത്. മത്സരം കഴിഞ്ഞപ്പോഴേക്കും സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദിനെ ജീവിത പങ്കാളിയാക്കുക എന്നുള്ള വലിയ തീരുമാനവും പേളി എടുത്തു. ഷോ കഴിഞ്ഞ് ഇറങ്ങി വൈകാതെ തന്നെ ഇരുവരും വിവാ​ഹിതരായി. കഴിഞ്ഞ ദിവസമാണ് ഇരുവരും അ‍ഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്.

നില, നിതാര എന്നിങ്ങനെ രണ്ട് മാലാഖ കുഞ്ഞുങ്ങളും ജീവിതം കൂടുതൽ മനോഹരമായി മാറ്റുവാൻ ഇരുവർക്കും ഒപ്പമുണ്ട്. മക്കളുടെ ജനനത്തിനുശേഷം തന്റെ യുട്യൂബ് ചാനലുമായാണ് പേളി സജീവം. ഇപ്പോഴിതാ പേളി മാണി സോഷ്യൽമീഡിയയിൽ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Pearle Maaney

കുറച്ച് ദിവസം മുമ്പാണ് ശ്രീനിക്കും മക്കൾക്കും ഒപ്പം തന്റെ സ്വന്തം ഫ്ലാറ്റിലേക്ക് പേളി തിരികെ എത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രസവവും അതുമായി ബന്ധപ്പെട്ട ശുശ്രൂഷകളുമെല്ലാമായി മാതാപിതാക്കൾക്കൊപ്പം ആലുവയിലെ വീട്ടിലായിരുന്നു പേളിയും ശ്രീനിയും കുഞ്ഞുങ്ങളും. തിരികെ ഫ്ലാറ്റിലേക്ക് എത്തിയതോടെ രണ്ട് മക്കളുടേയും കാര്യങ്ങൾ പേളി ഒറ്റയ്ക്കാണ് മാനേജ് ചെയ്യുന്നത്. വിശ്രമ വേളയിൽ പകർത്തിയ രസകരമായ ഒരു വീഡിയോയാണ് പേളി ഇപ്പോൾ പങ്കിട്ടിരിക്കുന്നത്.

പേളിയുടെ മടിയിൽ കിടക്കുന്ന കുഞ്ഞനിയത്തി നിതാരയെ കൊഞ്ചിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന നിലയാണ് പുതിയ വീഡിയോയിലുള്ളത്. സ്നേഹം തുളുമ്പുകയാണ് ​ഗയ്സ് എന്ന് തലക്കെട്ട് നൽകിയാണ് വീഡിയോ പേളി പങ്കിട്ടത്. നിതാരയെ പല പേരുകളും ചൊല്ലി നില വിളിക്കുന്നതും പേളിയുടെ ദേഹത്ത് കയറി നിന്ന് നിതാരയ്ക്ക് നില ‌മുത്തം നൽകാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.

നിലയുടെ സ്നേഹപ്രകടനം കണ്ട് ഇതൊക്കെ ഡെയ്ഞ്ചറല്ലേ ​ഗയ്സ് എന്ന് തമാശയായി പേളി പറയുന്നതും വീഡിയോയിൽ കാണാം. എന്നാൽ കുഞ്ഞേച്ചിയുടെ സ്നേഹപ്രകടനം ആസ്വദിക്കുകയാണ് നിതാര. ഒരു തരത്തിലുള്ള എതിർപ്പും നിതാര നിലയോട് പ്രകടിപ്പിക്കുന്നുമില്ല. വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വരുന്നത്. ചില ആരാധകർ രണ്ട് ചെറിയ കുഞ്ഞുങ്ങളെ ഒരുമിച്ച് വളർത്തിയപ്പോഴുള്ള അനുഭവവും പേളിയോട് കമന്റിലൂടെ പങ്കിട്ടിട്ടുണ്ട്.

സ്നേഹത്തിന്റെ പീക്ക് ലെവൽ‌, ചേച്ചിയുടെ ആക്ടിവിറ്റീസെല്ലാം നിതാര എഞ്ചോയ് ചെയ്യുന്നുണ്ട്, നിലയുടെ മൈക്രോ വേർഷനാണ് നിതാര എന്നാണ് വീഡിയോയിൽ നിന്നും തോന്നുന്നത് എന്നിങ്ങനെ നീളുന്നു കമന്റുകൾ. കൊച്ചിയിൽ അടുത്തിടെ പുതിയൊരു ഫ്ലാറ്റ് വാങ്ങിയിരുന്നു പേളിയും ശ്രീനിഷും. പേളിഷ് എന്നാണ് ആ ഫ്ലാറ്റിന് ഇരുവരും നൽകിയിരിക്കുന്ന പേര്.

Pearle Maaney

അതിന്റെ മറ്റുള്ള ജോലികൾ പുരോ​ഗമിക്കുന്നതിനാൽ പഴയ ഫ്ലാറ്റിൽ തന്നെയാണ് പേളി. ഏകദേശം ആറ് മാസം മുമ്പാണ് ഞാന്‍ എന്റെ മാതാപിതാക്കളുടെ കൂടെ താമസിക്കാനായി പോവുന്നത്. ഞങ്ങളുടെ പഴയ ഫ്ലാറ്റിലേക്ക് സാവധാനം മാറാനുള്ള സമയവും ഊര്‍ജവും എനിക്ക് ലഭിച്ചു. മൂന്ന് വയസുള്ള ഒരു കുഞ്ഞിനെയും നാല് മാസം പ്രായമുള്ള ഒരു കുഞ്ഞിനെയും കൊണ്ട് തിരികെ പോകാനുള്ള ചിന്ത രസകരമായിരിക്കാം.

പക്ഷെ ഞങ്ങളുടെ കുടുംബത്തിന്റെ പുതിയ ചലനാത്മകത എങ്ങനെയായിരിക്കുമെന്ന് ഞാന്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. എനിക്കും ശ്രീനിക്കും ഇത് മനസിലാക്കാന്‍ നല്ല സമയം ലഭിക്കുമെന്ന് ഉറപ്പുണ്ട്. മിക്ക കുടുംബങ്ങളിലും ഇത് വളരെ സാധാരണമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഫ്ലാറ്റിലേക്ക് മടങ്ങിയതിന് ശേഷമുള്ള എന്റെ അനുഭവത്തെക്കുറിച്ച് വ്ലോ​ഗ് ചെയ്യാന്‍ ഞാന്‍ പദ്ധതിയിടുന്നുണ്ട്.

കുഞ്ഞുങ്ങള്‍, ജോലി, വ്യക്തിഗത ജീവിതം, ഏറ്റവും പ്രധാനമായി എന്റേതായ സമയങ്ങള്‍ എന്നിവ എങ്ങനെ കൈകാര്യം ചെയ്യുന്നു. എന്റെ ജീവിതത്തിലെ സ്‌നേഹം ശ്രീനിഷ് കാരണം ഞങ്ങളുടെ ബന്ധം ശക്തമാകുമ്പോള്‍ ബാക്കി എല്ലാം ഉറപ്പാണ്. അതിനാല്‍ എന്റെ വരാനിരിക്കുന്ന വ്ലോ​ഗുകളില്‍ ഞാന്‍ എന്താണ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് എന്നെ അറിയിക്കൂ... ഞാന്‍ തീര്‍ച്ചയായും അവ പരിഗണിക്കും എന്നാണ് വീണ്ടും മക്കളുമായി പഴയ ഫ്ലാറ്റിലേക്ക് താമസത്തിന് എത്തിയപ്പോൾ പേളി കുറിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X