'പപ്പയെ പരിചയപ്പെടുത്താമെന്ന് കരുതിയാണ് പോയത്, പക്ഷെ അജിത് സാർ പ്രതീക്ഷകൾ തെറ്റിച്ചു'; പേർളി മാണി!

ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി. ഡിഫോർ ഡാൻസ് എന്ന പരിപാടിയിൽ അവതാരകയായി എത്തിയ ശേഷമാണ് പേർളി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 2018ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും പേർളി പങ്കെടുത്തിരുന്നു. ബി​ഗ് ബോസ് മലയാളം ആദ്യ സീസണിലെ റണ്ണറപ്പുമായിരുന്നു പേർളി. കൗമുദി, മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങി നിരവധി ചാനലുകളിലും പേർളി അവതാരകയായിരുന്നു. നടൻ ശ്രീനിഷ് അരവിന്ദായിരുന്നു പേർളിയുടെ ഭർത്താവ്. ‌‌ബി​ഗ് ബോസ് മലയാളം ആദ്യ സീസണിൽ പേർളിക്കൊപ്പം ശ്രീനിഷും പങ്കെടുത്തിരുന്നു.

ശേഷം ഇരുവരും ഷോയിൽ വെച്ച് പ്രണയത്തിലാവുകയും പ്രണയം പരസ്യപ്പെടുത്തുകയുമായിരുന്നു. 2019 ജനുവരി 17ന് ഒരു സ്വകാര്യ ചടങ്ങായിട്ടാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. പിന്നീട് ക്രിസ്ത്യൻ ആചാരമനുസരിച്ച് 2019 മെയ് 5ന് ദമ്പതികൾ വിവാഹിതരായി. 2019 മെയ് 8ന് ഹിന്ദു മതാചാര പ്രകാരവും ഇരുവരുടേയും വിവാഹ ചടങ്ങുകൾ നടന്നിരുന്നു. ബി​ഗ് ബോസിൽ മത്സരാർഥികളായത് മുതൽ പേർളിക്കും ശ്രീനിഷിനും വലിയൊരു ആരാധക വൃന്ദമുണ്ട്. ഇരുവരേയും പേർളിഷ് എന്ന ഓമനപ്പേരിലാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

പേർളി മാണിയും കുടുംബവും

ഇരുവർക്കും വേണ്ടി പേർളിഷ് ആർമിയും സോഷ്യൽമീഡിയയിലും അല്ലാതെയുമായി പ്രവർത്തിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 20ന് ആണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. നിലയെന്നാണ് മകൾക്ക് ഇരുവരും പേര് നൽകിയിരിക്കുന്നത്. ​ഗർഭിണിയായ ശേഷം സിനിമ-ടെലിവിഷൻ രം​ഗത്ത് നിന്ന് പേർളി വിട്ടുനിൽക്കുകയാണ്. മകൾക്കൊപ്പമാണ് പേർളിയും ശ്രീനിഷും ഇപ്പോൾ സന്തോഷം കണ്ടെത്തുന്നത്. ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. പേർളിഷ് കുടുംബത്തിന്റെ വീഡിയോകൾക്ക് മികച്ച പ്രതികരണവും സ്വീകാര്യതയുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അടുത്തിടെ ദുബായ് സന്ദർശിച്ചതിന്റെ വീ‍ഡിയോകൾ പേർളിയും കുടുംബവും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പേർളി അജിത്ത് സിനിമ വലിമൈയിൽ അഭിനയിച്ചിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ബോളിവുഡിന് ശേഷം തമിഴിലും

ഇപ്പോൾ വലിമൈ സിനിമയുടെ ഭാ​ഗമായപ്പോഴുള്ള സന്തോഷം ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് പേർളി മാണി. തന്റെ പപ്പയെ നടൻ അജിത്തിന് പരിചയപ്പെടുത്തിയപ്പോഴുള്ള അനുഭവവും പേർളി പങ്കുവെച്ചു. 'വലിമൈയിൽ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാർ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് ഞാൻ‌. പ്രശസ്തിയുടെ എത്ര കൊടുമുടിയിൽ നിന്നാലും ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത്ത് സാർ. ചെയ്യുമ്പോൾ തെറ്റിയാലും അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളൂ. സ്ത്രീകളോട് വളരെ അ​ധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യ ​ദിവസം അദ്ദേഹം വരുമ്പോൾ എന്ത് സംസാരിക്കും എന്ന് പോലും അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹം സെറ്റിലെത്തിയ ഉടൻ എല്ലാവരുടേയും അടുത്ത് വന്ന് സംസാരിച്ച് പരിചയപ്പെട്ടു.'

അജിത്തിന്റെ വലിമൈ

'ഷൂട്ടിങ് തീർന്ന് പോകാനായപ്പോൾ എന്റെ പപ്പ വന്നിരുന്നു. പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് ഞാൻ കരുതിയിരുന്നു. ഒറു രണ്ട് മിനിറ്റ് സംസാരമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ അദ്ദേഹം പപ്പയെ കൂട്ടി കാരവാനിൽ പോയി. ഞങ്ങൾ അവിടെ ഇരുന്ന് കുറേ കാര്യങ്ങൾ സംസാരിക്കുകയും കോഫി കുടിക്കുകയും എല്ലാം ചെയ്തു. അദ്ദേഹം മറ്റുള്ള മനുഷ്യർക്ക് നൽകുന്ന പ്രാധാന്യം ഞാൻ അന്ന് മനസിലാക്കി' പേർളി മാണി പറയുന്നു. ചിത്രം ഈ വരുന്ന 24ന് തിയേറ്ററുകളിലെത്തും. പ്രീ റിലീസ് ബിസിനസ് മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോർട്ടുകൾ പുറത്തവന്നിരുന്നു. റെക്കോർഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടിൽ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഈശ്വരമൂർത്തി ഐ പി എസ് എന്ന കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അജിത്തിന് പുറമെ ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു, തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റേസിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിർമ്മിക്കുന്നത്.

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X