പേളിയുടെ മുന്നിൽ വെച്ച് ശ്രീനിഷിനോട് സ്നേഹമാണെന്ന് ആരാധിക, ഒടുവിൽ പേളി തന്നെ വിശദീകരണം നൽകി!!
ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് പേളി മാണിയെയും ശ്രീനിഷിനെയും പ്രേക്ഷകർ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇരുവരും തമ്മിൽ പ്രണയം ആരംഭിച്ചതോടെ അതായിരുന്നു ഏറ്റവുമധികം വാർത്തയായത്. ബിഗ് ബോസിലെ ഗെയിമിന്റെ ഭാഗമായിട്ടാണ് പേളി ശ്രീനിഷിനെ സ്നേഹിക്കുന്നതെന്ന് പലരും പറഞ്ഞിരുന്നെങ്കിലും തങ്ങളുടേത് യഥാര്‍ത്ഥ പ്രണയമാണെന്ന് ഇരുവരും തെളിയിച്ചിരുന്നു.
പുറത്ത് വന്ന ഉടനെ തന്നെ ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്കായിരുന്നു പേളിയും ശ്രീനിഷുമെത്തിയത്. ജനുവരിയിൽ വിവാഹനിശ്ചയം നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയ വഴി രസകരമായൊരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. പേളിയെ മുന്നിൽ നിർത്തി ശ്രീനിഷിനോട് ഇഷ്ടമാണെന്ന് ആരാധികമാർ പറയുന്നതാണ് വീഡിയോയിലുള്ളത്.

പേളി-ശ്രീനിഷ് പ്രണയം
ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം ശ്രദ്ധേയമായ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലേക്ക് എത്തിയത് വലിയ വാർത്തയായിരുന്നു. തുടക്കത്തിൽ വലിയ പ്രചാരം ലഭിച്ചിരുന്നില്ലെങ്കിലും പേളിയ്ക്ക് വലിയ ആരാധക പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാൾ പേളിയായിരുന്നു. ഇടയ്ക്ക് പേളി ശ്രീനിഷുമായി പ്രണയത്തിലായതോടെ സോഷ്യൽ മീഡിയയിലും അല്ലാതെയുമായി ഇരുവരുടെയും കാര്യമായിരുന്നു ചർച്ചയായത്.

പേളിഷിന്‍റെ ആരാധകർ
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് പേളിയും ശ്രീനിഷും. ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകയായെത്തിയ പേളി ഒരുപാട് സിനിമകളിലും അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റിലെ സീരിയലുകളിലൂടെയാണ് ശ്രീനിഷിനെ എല്ലാവർക്കും പരിചയം. ഇരുവരുടെയും പ്രണയം ആരാധകർ ആഘോഷമാക്കിയിരുന്നു. പേളിഷ് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമടക്കം നിരവധി ഫാൻസ് പേജുകളുമുണ്ട്.
പേളിയുടെ പൊസസീവ്നെസ്
കഴിഞ്ഞ ദിവസം പേളി ഇൻസ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. ശ്രീനിഷിനൊരു മെസേജ് ഉണ്ടെന്ന് പറഞ്ഞ് പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പേളിയും ഒരു കൂട്ടം പെൺകുട്ടികളുമുണ്ടായിരുന്നു. ശ്രീനിഷിനൊരു മെസേജ് എന്ന രീതിയിൽ ആർപ്പ് വിളിച്ച പെൺകുട്ടികളിൽ ഒരാൾ 'ശ്രീനിഷ് വീ ലവ് യു' എന്ന് വിളിച്ച് പറയുകയായിരുന്നു. ഇത് കേട്ട് ഞെട്ടിയ പേളി പിന്നീട് വീ ലവ് യു എന്നാണ് പറഞ്ഞിരിക്കുന്നത് അത് കൊണ്ട് കുഴപ്പിമില്ലെന്ന് പറഞ്ഞ് നാണത്തോടെ മുഖം പൊത്തുകയായിരുന്നു. ഇതായിരുന്നു പേളി പങ്കുവെച്ചത്. പിന്നീട് സോഷ്യൽ മീഡിയ വഴി പേളി ഇത്രയും പൊസസീവ് ആണോ എന്ന് ചോദിച്ച് വീഡിയോ തരംഗമായിരിക്കുകയാണ്.

വിവാഹം ഉറപ്പിച്ചു..
ബിഗ് ബോസിൽ ആയിരിക്കുന്ന സമയത്തും തങ്ങളുടെ വിവാഹം മമ്മി സമ്മതിക്കുമോ എന്നതായിരുന്നു പേളിയുടെ പേടി. നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ച് ഇരുവരും വീട്ടിലെത്തിയ ഉടനെ വിവാഹത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. മമ്മിയ്ക്ക് സമ്മതാണെന്ന കാര്യം പേളി തന്നെ തുറന്ന് പറഞ്ഞിരുന്നു. തന്റെ വീട്ടില്‍ ഒരു കുഴപ്പമില്ലെന്നും തിരക്കുകള്‍ക്ക് ശേഷം വിവാഹം കഴിക്കുമെന്നും ശ്രീനിഷും വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രിയ താരങ്ങളുടെ വിവാഹമെന്നാണ് എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ജനുവരി 7 ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും താരങ്ങളോ അവരുടെ വീട്ടുകാരെ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ശ്രീനിയ്ക്ക് ചുരുള്ളമ്മയോടുള്ള സ്‌നേഹം
സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന പേളിയും ശ്രീനിഷും പുതിയ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കാറുണ്ട്. പുറത്ത് വന്നതിന് ശേഷം പല അഭിമുഖങ്ങളിലും ഫേസ്ബുക്ക് ലൈവുകളിലും രണ്ട് പേരും പരസ്പരമുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞിരുന്നു. പേളിയെ ചുരുളമ്മയെന്ന് വിശേഷിപ്പിച്ച് നിരവധി ഫോട്ടോസ് ശ്രീനിഷ് പങ്കുവെക്കാറുണ്ട്. പേളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൂ എന്ന സിനിമ കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഇതിന്‍റെ തിരക്കുകളിൽ പേളിയ്ക്കൊപ്പം ശ്രീനിയുമുണ്ടായിരുന്നു.


Click it and Unblock the Notifications