ഭര്‍ത്താവിന്റെ വീട്ടുകാരോട് എന്തൊരു സ്‌നേഹം! ഭാഗ്യം ചെയ്ത കുടുംബം! പേളിയോട് ആരാധകര്‍
പേളി മാണിയുടെ വീഡിയോ വിടാതെ കാണുന്നവരേറെയാണ്. തന്റെയും മക്കളുടെയും വിശേഷങ്ങളും പേളി വ്‌ളോഗിലൂടെയായി കാണിക്കാറുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ഇടയ്ക്ക് ശ്രീനിയുടെ വീട്ടിലേക്കും, കുടുംബവീട്ടിലേക്കുമൊക്കെ പോവാന്‍ സമയം കണ്ടെത്താറുമുണ്ട്. പാലക്കാട്ടെ വീട്ടിലേക്ക് കുടുംബസമേതമായി പോയതിനെക്കുറിച്ച് പറഞ്ഞായിരുന്നു പുതിയ വ്‌ളോഗ്. ഒരുപാട് നാളുകള്‍ക്ക് ശേഷമായാണ് പാലക്കാടേക്ക് പോയത്. അച്ഛനും അമ്മയും എല്ലാവരും അവിടെയുണ്ടായിരുന്നു. വിഷു പ്രിപ്പറേഷനും, ആഘോഷവുമൊക്കെയായി ഒത്തിരി കാര്യങ്ങള്‍ കാണിക്കാനുണ്ട് നിങ്ങളെ. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളില്‍ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്നുമായിരുന്നു പേളി പറഞ്ഞത്.
പേളി പാലക്കാടേക്ക് പോവുന്ന വീഡിയോ ഇഷ്ടമാണ്. സിറ്റിയിലെ തിരക്കൊക്കെ മാറ്റി ശാന്തിയും, സമാധാനവും തേടിയൊരു യാത്ര എന്നായിരുന്നു ഒരാള്‍ വീഡിയോയുടെ താഴെ അഭിപ്രായം രേഖപ്പെടുത്തിയത്. ശരിക്കും പാലക്കാടാണ് ഞങ്ങളുടെ ആക്ചല്‍ വെക്കേഷന്‍ എന്ന് പറയുന്നതെന്നായിരുന്നു പേളിയുടെ മറുപടി. പാലക്കാട് വീഡിയോ കാണാന്‍ വേറെയൊരു ഹാപ്പിനെസ് ഫീലാണ്. കുടുംബത്തോടൊപ്പമുള്ള, സ്‌നേഹമുള്ള ഒത്തൊരുമയുടെ ഒന്ന്. പാലക്കാടേക്ക് പോവുമ്പോള്‍ പേളി വേറൊരാളായി മാറും. ഉത്തരവാദിത്തമുള്ള കുടുംബിനിയായ മരുമകള്‍. ചേച്ചിമാര്‍ക്ക് നല്ലൊരു നാത്തൂന്‍. കുട്ടികള്‍ക്ക് ഒരു കളിക്കൂട്ടുകാരി, പിന്നെ ഇതെല്ലാം കണ്ട് ശ്രീനിക്ക് മനസ് നിറയെ സന്തോഷിക്കാം. പാലക്കാടന്‍ വ്‌ളോഗിന് കാഴ്ചക്കാരേറെയായിരുന്നു. മിക്ക കമന്റുകള്‍ക്കും പേളി തന്നെ മറുപടിയും നല്‍കിയിരുന്നു.

ശ്രീനിക്ക് ആയുസ് കൂടും പേളിയുടെ ഒപ്പമുള്ള ജീവിതത്തിൽ. എപ്പോഴും നല്ല രസമായിട്ടാണ് സംസാരിക്കുന്നത്. സീരിയസാകേണ്ട. എപ്പോഴും ഇതുപോലെ കുറച്ചു കോമഡിയും, കുട്ടിത്തവും. ഇങ്ങനെ വേണം ലൈഫ്. ഒത്തിരി ഇഷ്ടമാണ്. ഭർത്താവിന്റെ വീട്ടുകാരോട് ഒരുപാട് ബഹുമാനത്തോടെ സ്നേഹിക്കുന്ന ഞങ്ങളുടെ പേളി മാണിയെ. പേളിയെ വളർത്തിയ മാതാപിതാക്കളുടെ നന്മ ഇതുപോലെ ഒരു മോൾ ഭർത്താവിന്റെ വീട്ടുകാരെ എത്ര കെയറിംഗാണ്. എത്ര സിംപിൾ ഒരുപാട് ഇഷ്ടം. എനിക്ക് ഏറ്റവും ഇഷ്ട്ടം പേളി ചേച്ചിയുടെ പാലക്കാട് വ്ളോഗാണ് അമ്മയും അമ്മമ്മയും ഒക്കെ ആയിട്ട്. ഒരു നാട്ടുപുറം. അവരോട് പെരുമാറുന്നത്. അവരോട് അവരെ രീതിയിൽ കഴിയുന്നത് ഒക്കെ ഫാമിലി വ്‌ളോഗ് ചെയ്യുമ്പോ ചേച്ചിയെ കണ്ട് പഠിക്കാൻ ഉള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്.
പേളി ആങ്കറായിരുന്ന കാലം മുതൽ ഞാൻ പേളിയുടെ വലിയ ഫാനാണ്. ബിഗ് ബോസിൽ ശ്രീനിഷ് പേളിയുടെ ട്രൂ ലവ് ആയിരുന്നുവെന്ന് അപ്പോഴേ ഞാൻ മനസിലാക്കിയിരുന്നു. അതിന് ശേഷം ബിഗ് ബോസിൽ എത്ര ഫേക്ക് ലവ് കണ്ടു. എന്നാൽ ഇന്നും നിങ്ങളുടെ ജീവിതം ഇത്രേം നന്നായി പോകുന്നത് പേളിയുടെ ഡൗൺ റ്റു എർത്ത് നാച്ചറും ശ്രീനിഷിന്റെ നിഷ്കളങ്കതയുമാണ്. കുഞ്ഞുങ്ങൾ നല്ല കുട്ടികളായി വളരും, ഗോഡ് ബ്ലെസ് യു. എത്ര ഉയരങ്ങളിൽ പോയാലും കുടുംബങ്ങളെ ചേർത്ത് നിർത്തുന്ന വ്യക്തിയാണ് പേളി. ഇത് അനേകർക്ക് ഒരു പാഠമാകട്ടെ.
പാലക്കാടന്‍ വ്‌ളോഗ് കാണുമ്പോഴേ മനസ് നിറയും. പേളിയെ എല്ലാവരും അത്രയേറെ സ്‌നേഹിക്കുന്നു, തിരിച്ച് പേളിയും അതുപോലെ. മക്കള്‍ക്ക് ഓരോന്ന് പറഞ്ഞ് കൊടുക്കുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമുണ്ട്. എന്ത് സന്തോഷത്തോടെയാണ് ശ്രീനിയുടെ വീട്ടുകാരോട് പേളി ഇടപെടുന്നത്. എല്ലാവരും ഒരുപോലെ പറഞ്ഞത് പേളിയുടെ ഇടപെടലിനെക്കുറിച്ചായിരുന്നു. ജിമ്മില്‍ പോയതിന്റെ മാറ്റങ്ങളൊക്കെ കാണാനുണ്ടെന്നുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. അതെ, ഞാനിപ്പോഴും ഡയറ്റിലാണ്, ഇപ്പോഴും വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെന്നുമായിരുന്നു പേളിയുടെ മറുപടി.


Click it and Unblock the Notifications

