'ഇനി ആരും കുറ്റം പറയരുത്...'; രണ്ട് കുഞ്ഞുങ്ങളെയും ശ്രീനിയെ ഏൽപ്പിച്ച് ജിപിയുടെ വിവാഹത്തിൽ വിലസി പേളി മാണി!

വ്യത്യസ്തമായ അവതരണ ശൈലിയുമായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ താരമാണ് പേളി മാണി. ഡി ഫോര്‍ ഡാന്‍സിലൂടെയുള്ള വരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. പേളിക്കൊപ്പം ജിപിയെന്ന ഗോവിന്ദ് പത്മസൂര്യയും ചേര്‍ന്നതോടെ ഡി ഫോര്‍ ഡാന്‍സ് വേറെ ലെവലായി മാറുകയായിരുന്നു. ‍ഡി ഫോർ ‍ഡാൻസിൽ ഒരുമിച്ച പ്രവർത്തിച്ചതോടെ അടുത്ത സുഹൃത്തുക്കളായി പേളിയും ജിപിയും. എന്ത് ടെൻഷൻ ഉണ്ടെങ്കിലും പേളിയെ വിളിച്ച് സംസാരിച്ചാൽ മതിയെന്നാണ് ​ഗോവിന്ദ് പത്മസൂര്യ പറയാറുള്ളത്.

കാരണം തന്നെക്കാൾ ടെൻഷൻ ഉള്ളവർ വേറെ ഈ ലോകത്തുണ്ടെന്ന് ആ ഫോൺ വിളിയിലൂടെ മനസിലാകുമെന്നാണ് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ജിപി പറഞ്ഞത്. ഇരുവരുടെയും കോമ്പോയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ആരാധകരുടെ മനസിൽ ഓടി വരുന്നത് ഇരുവരും ഒരുമിച്ച് പാടി അഭിനയിച്ച തേങ്ങാക്കൊല മ്യൂസിക്ക് വീഡിയോയാണ്.

Pearle Maaney, Govind Padmasoorya

ജിപി-പേളി എന്നാൽ അത് ഒരു മാരക കോമ്പോയാണെന്നാണ് ആരാധകർ പറയാറുള്ളത്. ഇന്നത്തെ ദിവസം ​ഗോവിന്ദ് പത്മസൂര്യയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം തന്റെ ജീവിതപങ്കാളിയെ കണ്ടെത്തി താലി ചാർത്തിയിരിക്കുകയാണ് ജിപി. സാന്ത്വനം സീരിയലിലൂടെ ജനപ്രിയയായ ​ഗോപിക അനിലിനെയാണ് ജിപി വിവാഹം ചെയ്തത്.

തൃശൂരിൽ നടന്ന ചടങ്ങിലേക്ക് സിനിമാ-സീരിയൽ രം​ഗത്തുള്ള ഒട്ടുമിക്ക താരങ്ങളും ഒഴുകിയെത്തി. എന്നാൽ‌ ജിപിയുടെ പ്രിയ സുഹൃത്ത് പേളി മാണി മാത്രം എത്തിയില്ല. പേളിയെ ആരാധകരും തിരക്കുന്നുണ്ടായിരുന്നു. രണ്ടാമത്തെ പ്രസവത്തിനുശേഷമുള്ള വിശ്രമത്തിലായതിനാലാണ് പേളി ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്നത്.

ചടങ്ങിൽ പങ്കെടുക്കാൻ പോകാത്ത പേളി പക്ഷെ വധുവിനും വരനുമൊപ്പം അസ്സൽ ഒരു ഫോട്ടോ എടുത്തു. ആ ഫോട്ടോയും ഒപ്പം പേളി പങ്കുവെച്ച കുറിപ്പുമാണ് ഇപ്പോൾ‌ ശ്രദ്ധനേടുന്നത്. ​ഗോവിന്ദ് പത്മസൂര്യയ്ക്കും ​ഗോപിക അനിലിനും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു. 'ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്... ഇതാണെ ഡാ ഫ്രണ്ട്ഷിപ്പ്.'

'ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയുമെന്ന് എനിക്കറിയാം. എനിക്ക് കുഴപ്പമില്ല... പക്ഷെ സാരി ധരിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. പ്രിയപ്പെട്ട ​ഗോപികേ ജിപിക്കൊപ്പം രസകരമായ ഒരു റോളറിനും കോസ്റ്റർ ലൈഫിന് തയ്യാറാകൂ...'

Pearle Maaney, Govind Padmasoorya

'ബാക്കിയുള്ളവ ഞാൻ നേരിട്ട് കാണുമ്പോൾ പറയാം... നിങ്ങൾ രണ്ടുപേരും ഉടൻ എന്നെ സന്ദർശിക്കുന്നതാണ് നല്ലത്', എന്നാണ് ജിപി-​ഗോപിക വെ‍ഡ്ഡിങ് ഫോട്ടോയിൽ തന്റെ ഫോട്ടോ കൂടി ഫോട്ടോഷോപ്പിലൂടെ ചേർത്തത് പങ്കുവെച്ച് പേളി മാണി കുറിച്ചത്. ജിപിയുടെ വിവാഹത്തിന് പേളിയുടെ ഭാ​ഗത്ത് നിന്ന് ഇത്തരം കുസൃതികൾ ഉണ്ടാകുമെന്നത് പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നു.

പേളിയുടെ രസകരമായ പോസ്റ്റിന് ഭർത്താന് ശ്രീനിഷ് അടക്കം കമന്റുകളുമായി എത്തി. മതി മതി വേ​ഗം തിരിച്ച് വാ... രണ്ട് കൊച്ചുങ്ങളെ മാനേജ് ചെയ്യാൻ‌ പാടാണ് എന്നാണ് ശ്രീനിഷ് കുറിച്ചത്. ഇനി ആരും പേളി കല്യാണത്തിന് പോയില്ലെന്ന് കുറ്റം പറയരുത്. അതിനുള്ള തെളിവാണ് ഈ ഫോട്ടോ, മസന​ഗുജഡി വഴി ജിപിയുടെ കല്യാണത്തിനുള്ള യാത്ര അതൊരു വല്ലാത്ത ഫീലാണ്.

നിലുവിനെ എങ്കിലും പേളിക്ക് ഒപ്പം കൂട്ടാമായിരുന്നു, ഫ്രണ്ട്ഷിപ്പ് എന്ന് വെച്ചാൽ ഇതാണ്. പേളിയുടെ ഡ്രസ് പോലും ജിപിയുടെയും ​ഗോപികയുടെയും ഡ്രസ്സിന് മാച്ചാണ് എന്നെല്ലാമാണ് കമന്റുകൾ. അടുത്തിടെയാണ് പേളിക്കും ശ്രീനിഷിനും വീണ്ടും ഒരു പെൺ‌കുഞ്ഞ് പിറന്നത്. പ്രസവത്തിനുശേഷമുള്ള വിശ്രമത്തിലായതിനാലാവാം പേളി വിവാഹത്തിൽ‌ പങ്കെടുക്കാൻ‌ എത്താതിരുന്നത്. പേളിയെ കാണാൻ അടുത്തിടെ ജിപി വന്ന വീഡിയോ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X