പേര്‍ളി മാണിയുടെ മുടി ഇത്രയും നീണ്ടതായിരുന്നോ? മഞ്ഞ സാരിയിൽ സുന്ദരിയായി നില്‍ക്കുന്ന നടിയുടെ ഫോട്ടോ
ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ അവതാരകയായി വന്നെങ്കിലും പേര്‍ളി മാണിയ്ക്ക് വലിയൊരു വിഭാഗം ആരാധകരെ ലഭിച്ചത് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയതോടെയായിരുന്നു. ചുരുണ്ട മുടിയാണ് പേര്‍ളിയുടെ സൗന്ദര്യ രഹസ്യങ്ങളിലൊന്ന്. പലപ്പോഴും പേര്‍ളിയെ എല്ലാവരും കളിയാക്കുന്നതും മുടിയുടെ പേരിലാണ്. ഇപ്പോഴിതാ തനിക്ക് നല്ല നീളമുള്ള മുടി ഉണ്ടായിരുന്നെന്ന് പറഞ്ഞ് ഒരു പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍.
മഞ്ഞ സാരി ഉടുത്ത് മുടി അഴിച്ചിട്ട് നില്‍ക്കുന്നൊരു ചിത്രമായിരുന്നു പേര്‍ളി പോസ്റ്റ് ചെയ്തത്. എനിക്ക് നീണ്ട മുടി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കും. എന്നാല്‍ ഇതൊരു വിപുലീകരണമാണെന്നാണ് ചിത്രത്തിന് പേര്‍ളി ക്യാപ്ഷനിട്ടിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഇതിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. പേര്‍ളി വല്ലാതെ മെലിഞ്ഞ് പോയത് പോലെ തോന്നുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

എന്തൊരു മാറ്റാണ്, മുടിയുടെ സ്‌റ്റൈല്‍ മാറിയപ്പോഴെക്കും വലിയൊരു മോക്കാവര്‍ നടത്തിയത് പോലെയുണ്ട്. ഇത് വളരെ മനോഹരമാണ് എന്നാല്‍ ചുരുണ്ട മുടി തന്നെയാണ് പേര്‍ളിയ്ക്ക് ഭംഗിയെന്നാണ് കൂടുതല്‍ കൂടുതല്‍ പേരും കമന്റിട്ടിരിക്കുന്നത്. ശ്രീനിഷിന്റെ ചുരുളമ്മയായി പേര്‍ളിയെ കാണാനാണ് ഇഷ്ടം എന്നും തുടങ്ങി ഫോട്ടോയ്ക്ക് വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മലയാളത്തിലെ ആദ്യ സീസണ്‍ ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതിന് ശേഷമാണ് പേര്‍ളി മാണിയുടെ ജീവിതം മാറി മറിയുന്നത്. പരിപാടിയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് പേര്‍ളി തിരിച്ച് വന്നത്. ഒപ്പം ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദുമായിട്ടുള്ള പ്രണയം വലിയ ചര്‍ച്ചയായിരുന്നു.

ഇരുവര്‍ക്കും വലിയൊരു ആരാധക പിന്‍ബലമായിരുന്നു പുറത്ത് ഉണ്ടായിരുന്നത്. പേര്‍ളിഷ് ആര്‍മി എന്ന പേരില്‍ ഇപ്പോഴും സപ്പോര്‍ട്ട് തുടരുകയാണ്. ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹിതരായി. തമിഴില്‍ ഒരു റിയാലിറ്റി ഷോ യില്‍ പേര്‍ളി അവതാരകയായിരുന്നു.
ശ്രീനിഷ് സീ കേരളം ചാനലിലെ ഹിറ്റ് സീരിയലില്‍ നായകനാണ്. ഇപ്പോള്‍ പേര്‍ളിയും ഇതേ ചാനലില്‍ ഒരു പരിപാടി അവതരിപ്പിക്കുകയാണ്. ഫണഅണി നൈറ്റ്‌സ് വിത്ത് പേര്‍ളി മാണി എന്ന് പേരിട്ടിക്കുന്ന ഷോ കോമഡിയെ മുന്‍നിര്‍ത്തി ഒരുക്കിയതാണ്. മാർച്ച് പതിനാല് മുതലാണ് ഷോ ആരംഭിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണ മുതലാണ് സംപ്രേക്ഷണം.


Click it and Unblock the Notifications