വിവാഹത്തിന് കുറച്ച് ദിവസം മുന്‍പുള്ള അവസ്ഥ ഇങ്ങനെയായിരുന്നുവെന്ന് പേളി മാണി! വീഡിയോ വൈറല്‍!
പേളി മാണിക്ക് ആരാധകരേറെയാണ്. ബിഗ് ബോസ് ആദ്യ സീസണില്‍ താരവും മത്സരിച്ചിരുന്നു. അതിനിടയിലായിരുന്നു ശ്രിനിഷ് അരവിന്ദുമായി പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയായാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും ഇറങ്ങി അധികം വൈകും മുന്‍പ് തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
വിവാഹത്തിന്റെ ചടങ്ങുകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. ക്രിസ്ത്രീയ ആചാരപ്രകാരമുള്ള ചടങ്ങുകളായിരുന്നു ആദ്യം നടത്തിയത്. പിന്നീടാണ് ഹിന്ദു രീതിയിലുള്ള വിവാഹം നടത്തിയത്. വിവാഹ ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. വിവാഹത്തിന് മുന്‍പുള്ള അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മിസ്സിംഗ് യു ഓള്‍, വിവാഹത്തിന് കുറച്ച് മുന്‍പുള്ള ദിവസം ഇങ്ങനെയായിരുന്നു. ബ്രഡ്‌മെയ്ഡ്‌സിനെ വിളിച്ചുണര്‍ത്തുന്നതിന്റെ വീഡിയോയും പേളി പങ്കുവെച്ചിരുന്നു. ഗുഡ് മോണിങ് എന്ന് പറഞ്ഞപ്പോള്‍ ഇതൊരു ഗുഡ് മോണിംഗല്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. അന്യോന്യമുള്ള ട്രോളുകളും കളിയാക്കലുമൊക്കെയായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ദീപ്തി സതി, റേച്ചല്‍ മാണി, എലീന ജേക്കബ് തുടങ്ങിയവരേയും ടാഗ് ചെയ്തായിരുന്നു പേളി പോസ്റ്റിട്ടത്.

വിവാഹ ദിനത്തില്‍ പേളിക്കൊപ്പം ഇവരും തിളങ്ങിയിരുന്നു. അതീവ സുന്ദരികളായെത്തിയ ഇവരോട് പേളിയും ശ്രിനിഷും സംസാരിക്കുന്നതും ഇവരുടെ തമാശകളുമൊക്കെ വൈറലായി മാറിയിരുന്നു. അടുത്ത വിവാഹം ആരുടേതായിരിക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളും ആ സമയത്ത് നടന്നിരുന്നു. വിവാഹത്തിന് ശേഷമുള്ള യാത്രകളുടെ വിശേഷങ്ങള്‍ വ്‌ളോഗിങ്ങിലൂടെ പേളി പരിചയപ്പെടുത്തിയിരുന്നു.
മമ്മൂട്ടി, ടൊവിനോ തോമസ്, പ്രിയാമണി, ഗോവിന്ദ് പത്മസൂര്യ, ബിഗ് ബോസ് താരങ്ങളായ അരിസ്‌റ്റോ സുരേഷ്, സാബു, ഹിമ, ഷിയാസ് തുടങ്ങി നിരവധി പേരാണ് പേളിയുടേയും ശ്രിനിഷിന്‍റേയും വിവാഹത്തില്‍ പങ്കെടുത്തത്.. ദീപ്തി സതിയും അഹാന കൃഷ്ണയുമുള്‍പ്പടെയുള്ളവരായിരുന്നു ബ്രൈഡ് മെയ്ഡായി എത്തിയത്. അഹാനയ്ക്കായിരുന്നു അന്ന് പൂച്ചെണ്ട് ലഭിച്ചത്. വളരെ പുറകിലായാണ് താന്‍ നിന്നത്. അടുത്തൊന്നും വിവാഹിതയാവാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തത്. പൂച്ചെണ്ട് ഒപ്പമുള്ളവരില്‍ മറ്റാര്‍ക്കെങ്കിലും ലഭിക്കട്ടെ എന്നായിരുന്നു കരുതിയത്. എന്നാല്‍ പേളി അതെറിഞ്ഞപ്പോള്‍ അത് തന്റെ കൈയ്യില്‍ വന്നെത്തുകയായിരുന്നുവെന്നാണ് അഹാന അന്ന് പറഞ്ഞത്..


Click it and Unblock the Notifications