പേളിയെ പിരിയുമ്പോള്‍ ശ്രീനി അനുഭവിച്ച വേദന! ബിഗ് ബോസിലെ എലിമിനേഷന്‍ ട്വിസ്റ്റ് വീണ്ടും വൈറലാവുന്നു!

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മിനിസ്‌ക്രീനിലെ താരങ്ങളെല്ലാം അണിനിരന്ന പരിപാടി കൂടിയായിരുന്നു ഇത്. മോഹന്‍ലാലിനൊപ്പമുള്ള വരവില്‍ പലരുടേയും ജീവിതം തന്നെ മാറി മറിയുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. പല താരങ്ങളും കൂടുതല്‍ പ്രശസ്തി നേടിയത് ഈ പരിപാടിയിലേക്കെത്തിയപ്പോഴായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമൊക്കെയായാണ് പരിപാടി നീങ്ങിയത്. പ്രവചനാതീതമായ കാര്യങ്ങളായിരുന്നു പരിപാടിയില്‍ അരങ്ങേറിയത്. ആരായിരിക്കും വിജയിയായി എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും പുറത്തുവന്നിരുന്നു.

പുറംലോകവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാതെ ബിഗ് ബോസില്‍ കഴിയുകയായിരുന്നു താരങ്ങള്‍. വ്യത്യസ്തമായ ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായിരുന്നു മത്സരാര്‍ത്ഥികളെ കാത്തിരുന്നത്. വിജയകരമായി മുന്നേറുന്നതിനിടയിലാണ് പേളിയും ശ്രിനിഷും പ്രണയത്തിലാണെന്ന വിവരവും പുറത്തുവന്നത്. മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇരുവരും ഇക്കാര്യം പരസ്യമായി സമ്മതിച്ചിരുന്നു. പേളി വ്യക്തമായി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കിലും പലരും ഇത് വിശ്വസിച്ചിരുന്നില്ല. ഇതിന് പിന്നാലെയായാണ് ഇരുവരും തങ്ങളുടെ കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് വിവാഹനിശ്ചയം നടത്തിയത്. നാളുകള്‍ക്ക് ശേഷം വിവാഹവും നടത്തുകയായിരുന്നു. ബിഗ് ബോസിലെ എലിമിനേഷന്‍ രംഗങ്ങള്‍ ഷെയര്‍ ചെയ്ത് എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

പേളിയും ശ്രിനിഷും

പേളിയും ശ്രിനിഷും

പേളി മാണി എന്ന അവതാരകയേയും അഭിനേത്രിയേയുമൊക്കെ അറിയാമെങ്കിലും താരത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കിയത് ബിഗ് ബോസിലേക്കെത്തിയതിന് ശേഷമായിരുന്നു. പുറമേ കാണുന്നത് പോലെ അത്രയധികം ബോള്‍ഡല്ല താനെന്നും സ്‌ക്രീനിലെ നിലനില്‍പ്പിനായാണ് അങ്ങനെ പെരുമാറുന്നതെന്നും താരം പറഞ്ഞിരുന്നു. പേളിയുടെ യഥാര്‍ത്ഥ വ്യക്തിത്വം ഇങ്ങനെയല്ലെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. തുടക്കത്തില്‍ വഴക്കിലൊക്കെ ഏര്‍പ്പെട്ടിരുന്നുവെങ്കിലും പിന്നീട് ആത്മസംയമനത്തോടെ മാറിനില്‍ക്കുകയായിരുന്നു താരം. ശ്രിനിഷിന്റെ പിന്തുണയായിരുന്നു പേളിക്ക് മുതല്‍ക്കൂട്ടായി മാറിയത്. എല്ലാവരുമായി കൂട്ടായിരുന്നുവെങ്കിലും വളരെ പെട്ടെന്നാണ് ഇവര്‍ക്കിടയില്‍ പ്രത്യേകമായ ബന്ധം ഉടലെടുത്തത്.

ബിഗ് ബോസിലെ കമിതാക്കള്‍

ബിഗ് ബോസിലെ കമിതാക്കള്‍

അടുത്ത സുഹൃത്തുക്കളായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും. എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും താങ്ങും തണലുമായി നിന്നത് ശ്രീനിയായിരുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാമെന്നും ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചതോടെയാണ് പലരും അവരെ അവരുടെ വഴിക്ക് വിട്ടത്. തുടക്കം മുതലേ തന്നെ എല്ലാത്തിനും കൂട്ടായി നിന്നത് ഷിയാസായിരുന്നു. തന്റെ കുഞ്ഞളിയനും സഹോദരിയുമാണ് ശ്രീനിയും പേളിയുമെന്നും അവരുടെ വിവാഹത്തില്‍ താന്‍ പങ്കെടുക്കുമെന്നും ഷിയാസ് അന്നേ പറഞ്ഞിരുന്നു. പിന്നീട് ആ വാക്ക് അതേ പോലെ പാലിക്കുകയും ചെയ്തിരുന്നു. രാത്രിയിലുള്ള ഇവരുടെ സംസാരമൊക്കെ അന്നേ വൈറലായിരുന്നു. പേളിഷ് ഗ്രൂപ്പിലുള്ള വീഡിയോ ഷെയര്‍ ചെയ്ത് എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

ഓര്‍മ്മകള്‍ പങ്കുവെച്ച് പേളി

ഓര്‍മ്മകള്‍ പങ്കുവെച്ച് പേളി

പേളിയുടേയും ശ്രിനീയുടേയും ജീവിതം മാറ്റിമറിച്ച പരിപാടിയാണ് ബിഗ് ബോസ് എന്ന കാര്യത്തില്‍ പ്രത്യേകിച്ച് സംശയമൊന്നുമില്ല. ഈ പരിപാടിയില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും സുഹൃത്തുക്കളായി മാറിയതും ഈ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. അതിനാല്‍ത്തന്നെ ബിഗ് ബോസുമായി ബന്ധപ്പെട്ട ഓര്‍മ്മകളെല്ലാം ഇവര്‍ക്ക് സ്‌പെഷലാണ്. എലിമിനേഷനിടയിലുള്ള വീഡിയോ പങ്കുവെച്ചാണ് പേളി മാണി എത്തിയിട്ടുള്ളത്. പെട്ടിയുമായി പുറത്തേക്ക് പോവുന്ന പേളിയെ യാത്രയാക്കിയത് ശ്രീനിയായിരുന്നു. വികാരഭരിതമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഗേറ്റ് തള്ളി പെട്ടിയുമെടുത്ത് പുറത്തേക്ക് പോവുന്ന തരത്തിലായിരുന്നു എലിമിനേഷന്‍. പേളി ഗേറ്റ് തള്ളിനോക്കിയെങ്കിലും അത് തുറന്നിരുന്നില്ല. ഇതോടെ താരം വീണ്ടും പരിപാടിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

പ്രതിസന്ധികളില്‍ ഒപ്പമുണ്ടായിരുന്നത്

പ്രതിസന്ധികളില്‍ ഒപ്പമുണ്ടായിരുന്നത്

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പേളിക്കൊപ്പം ശ്രീനിയുണ്ടായിരുന്നു. കൊച്ചുകുഞ്ഞിനെയെന്ന കണക്കിനെയാണ് പലപ്പോഴും ശ്രീനി പേളിയെ ചേര്‍ത്തുപിടിച്ചത്. ആ കരതലങ്ങളിലായിരുന്നു പേളി സമാധാനം കണ്ടെത്തിയത്. ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കുമുള്ള നന്ദി വീട്ടുകാര്‍ക്ക് മാത്രമല്ല ശ്രീനിക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പേളി പറഞ്ഞിരുന്നു. വീട്ടുകാരെ ഏറെ സ്‌നേഹിക്കുന്ന പേളിക്ക് പ്രണയത്തെക്കുറിച്ച് അറിഞ്ഞാല്‍ എങ്ങനെയായിരിക്കും അവരുടെ പ്രണയമെന്ന തരത്തിലുള്ള ആശങ്കയുമുണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് പിന്‍മാറാനും ശ്രമിച്ചിരുന്നു.

നന്ദി പറയാനുള്ളത് ഇവരോടാണ്

നന്ദി പറയാനുള്ളത് ഇവരോടാണ്

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പേളി മാണിയുടെ സ്ഥാനമെന്ന് ബിഗ് ബോസ് തെളിയിച്ചതാണ്. എലിമിനേഷന്‍ ഘട്ടങ്ങളില്‍ നിന്നും താരം തിരികെ കയറിയതിന് പിന്നിലെ പ്രധാന കാരണവും ഇതായിരുന്നു. പേളിക്ക് മാത്രമല്ല ശ്രീനിക്കും ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. വിവാഹത്തിന് ശേഷവും ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണ്. ഇവരുടെ ലേറ്റസ്റ്റ് വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് പ്രചരിക്കുന്നതും. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും എത്തുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പേളി പങ്കുവെച്ച വീഡിയോ കാണാന്‍ ഫേസ്ബുക്ക് പേജ് പരിശോധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X