മത്സരത്തിനിടയിലെ പ്രണയനിമിഷം! ശ്രിനിഷിനൊപ്പമുള്ള ചിത്രവുമായി പേളി! ഇഷ്ടമായെന്ന് ഷിയാസ്!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേളി മാണി. അവതരണവും അഭിനയവുമൊക്കെയായി ആകെ തിരക്കിലാണ് താരം. വിവാഹത്തിന് ശേഷവും ശ്രിനിഷും പേളിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബോസിലെ മത്സരത്തിലെ മനോഹരനിമിഷത്തെക്കുറിച്ചുള്ള ചിത്രവുമായാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ടാസ്‌ക്കിനിടയിലെ ഫോട്ടോയാണ് പങ്കുവെച്ചത്. പ്രത്യേകിച്ച് ക്യാപഷ്‌നൊന്നും താരം നല്‍കിയിരുന്നില്ല.

ടാസ്‌ക്കിനിടയില്‍ പേളിയുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു താന്‍ നടത്തിയത്. എന്നാല്‍ അതേ പോലെ തന്നെ തിരിച്ച് പേളിയും ചെയ്യുകയായിരുന്നുവെന്ന കമന്റുമായാണ് ശ്രിനിഷ് എത്തിയത്. ചിത്രം ഇഷ്ടമായെന്ന് പറഞ്ഞായിരുന്നു ഷിയാസ് എത്തിയ്ത. ബിഗ് ബോസിന് ശേഷവും ഷിയാസുമായുള്ള സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. പേളിഷ് വിവാഹത്തില്‍ ഷിയാസും പങ്കെടുത്തിരുന്നു. കുഞ്ഞളിയനായാണ് ഇരുവരും താരത്തെ വിശേഷിപ്പിക്കാറുള്ളത്. ഷിയാസിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു. സത്യ എന്ന പെണ്‍കുട്ടിയെന്ന പരമ്പരയുമായി ബന്ധപ്പെട്ട തിരക്കിലാണ് ശ്രിനിഷ് ഇപ്പോള്‍.

Pearle Maaney

ചെറിയൊരു ഇടവേള കഴിഞ്ഞ് തിരിച്ചെത്തുന്ന ശ്രീനിക്ക് ഗംഭീര വരവേല്‍പ്പായിരുന്നു പേളി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിശേഷങ്ങള്‍ വൈറലായിരുന്നു. ബിഗ് ബോസിലെപ്പോലെ തന്നെയാണ് തങ്ങളുടെ ജീവിതം ഇപ്പോഴുമെന്ന് ശ്രീനി പറഞ്ഞിരുന്നു. വീണ്ടും സീരിയലുമായെത്തുന്ന തനിക്ക് പിന്തുണ നല്‍കണമെന്നറിയിച്ചും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ പോസ്റ്റുകളെല്ലാം തരംഗമായി മാറാറുണ്ട്. പേളി മാണിയുടെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X