പേളിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷ നിമിഷം! വിവാഹത്തിന് മുന്‍പുള്ള ആഘോഷമിങ്ങനെ
സിനിമാ താരങ്ങളുടെ പ്രണയം എല്ലായിപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വിവാഹത്തോട് അടുക്കുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത് പോലും. എന്നാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്നും പ്രണയിച്ചവരാണ് ടെലിവിഷന്‍ താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2018 ല്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ഥികളായി എത്തിയതായിരുന്നു ഇരുവരും.
ബിഗ് ബോസില്‍ നിന്നുമാണ് പേളിയും ശ്രീനിഷും അടുത്ത് പരിചയപ്പെടുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ സൗഹൃദം പ്രണയമാവുകയായിരുന്നു. ബിഗ് ബോസിനുള്ളില്‍ നിന്നുമുള്ള ഇരുവരുടെയും പ്രണയം പ്രേക്ഷകരിലും സംശയത്തിന് വഴിയൊരുക്കിയിരുന്നു. ഇത് ഗെയിമിന്റെ ഭാഗമായിട്ടുള്ള തന്ത്രമാണെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. പുറത്ത് വരുമ്പോള്‍ രണ്ട് പേരും രണ്ട് വഴിക്ക് പോകുമെന്നായിരുന്നു ചിലരുടെ മുന്‍വിധി.

എന്നാല്‍ കുടുംബങ്ങളുമായി സംസാരിച്ച് വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് നടത്തിയത്. ഒടുവില്‍ കഴിഞ്ഞ വര്‍ഷം മേയ് മാസം ഇരുവരും വിവാഹിതരായി. മേയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു താരവിവാഹം. വിവാഹത്തിനോട് അനുബന്ധിച്ച് മേയ് മൂന്നിന് പേളിയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും നടത്തിയിരുന്നു.
വീണ്ടുമൊരു മേയ് മൂന്ന് വന്നപ്പോള്‍ ബ്രൈഡല്‍ ഷവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പേളി. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ കൂട്ടുകാരികള്‍ക്കൊപ്പം അടിച്ച് പൊളിച്ച് ആഘോഷിക്കുന്ന നടിയാണുള്ളത്. ഏതോ ഒരു ബീച്ചില്‍ നിന്നുമായിരുന്നു താരസുന്ദരിമാരെല്ലാം ചേര്‍ന്ന് ആഘോഷിച്ചത്. വീഡിയോയില്‍ വിവാഹത്തിന് ഒരുങ്ങുന്ന പേളിയും ഉണ്ടായിരുന്നു.

വിവാഹത്തിന് തൊട്ട് മുന്‍പും ശ്രീനിയെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്നും നിന്റെ അടുത്തേക്ക് എത്താന്‍ വേണ്ടി കാത്തിരിക്കുകയാണെന്നുമൊക്കെയാണ് പേളി പറയുന്നത്. 'കഴിഞ്ഞ വര്‍ഷം ഈ ദിവസം ബ്രൈഡല്‍ ഷവര്‍ ആയിരുന്നു. നിങ്ങളെ എല്ലാവരെയും എന്റെ ജീവിതത്തില്‍ കിട്ടിയത് വലിയ ഭാഗ്യമാണ്. ആനിവേഴ്‌സറി ആഴ്ചയാണിത്' എന്നും ക്യാപ്ഷനിട്ടാണ് പേളി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹ വാര്‍ഷികത്തിന് ഒരു ദിവസം കൂടി അവശേഷിക്കവേ പേളിയ്ക്കും ശ്രീനിഷിനും ആശംസാപ്രവാഹമാണ്. ഇത്രയും സന്തോഷത്തോടെ ജീവിക്കുന്ന ക്യൂട്ട് താരദമ്പതികള്‍ വേറെയില്ലെന്നാണ് ചിലര്‍ പറയുന്നത്. ലോക് ഡൗണില്‍ ആയതിനാല്‍ ഇത്തവണ വീടുകളില്‍ തന്നെയായിരിക്കും പേളിയുടെയും ശ്രീനിഷിന്റെയും ആദ്യ വിവാഹ വാര്‍ഷികം.


Click it and Unblock the Notifications