പേളിയുടെ പ്രസവശേഷമുള്ള ആദ്യ നിമിഷങ്ങള്‍; മകളുടെ മുഖം ആദ്യമായി പുറംലോകത്തിന് കാണിച്ച് നടി, ചിത്രം വൈറലാവുന്നു

കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോളി മാണിയും ശ്രീനിഷ് അരവിന്ദും ആദ്യ കണ്മണിയ്ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. മാര്‍ച്ച് 23 നായിരിക്കും ഡേറ്റ് എന്ന് പറഞ്ഞെങ്കിലും 20 ന് തന്നെ കുഞ്ഞ് പിറന്നു. മകളാണ് ജനിച്ചതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും ശ്രീനിഷ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.

അതീവ സുന്ദരിയായി പേളി മാണി, കുഞ്ഞിനെയും എടുത്ത് നിൽക്കുന്ന നടിയുടെ ഫോട്ടോസ് കാണാം

പേളിയുടെ മാലാഖ കുഞ്ഞിനെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു എല്ലാവരും. ഇപ്പോഴിതാ ജനിച്ച ഉടനെയുള്ള മകളുടെ ആദ്യ ഫോട്ടോ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. ഒപ്പം അമ്മയായതിന് ശേഷമുള്ള മനോഹര നിമിഷത്തെ കുറിച്ചും പേളി എഴുതിയിരിക്കുന്നു. വിശദമായി വായിക്കാം...

 കുഞ്ഞിന്റെ ഫോട്ടോയുമായി പേളി

അതെ പെണ്‍കുഞ്ഞാണ്. ഈ മനോഹരനിമിഷം നിങ്ങളെല്ലാവരുമായി പങ്കുവെക്കണമെന്ന് തോന്നി. ഞങ്ങളൊന്നിച്ചുള്ള ആദ്യ ചിത്രം. ഞങ്ങള്‍ രണ്ട് പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. മിസ്റ്റര്‍ ഡാഡി, ശ്രീനിഷ് അരവിന്ദ് ലേശം തളരുകയും ഉറക്കം വന്നും നില്‍ക്കുന്നുണ്ട്. പക്ഷെ കുഴപ്പമില്ല. കുഞ്ഞിന്റെ ഫോട്ടോ ഇടരുതെന്ന് എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ നിങ്ങള്‍ ഓരോരുത്തരും എന്റെ കുടുംബമായതിനാല്‍ ഫോട്ടോ പങ്കിടുന്നത് കുഴപ്പമായി തോന്നുന്നില്ലെന്നും പേളി പറയുന്നു. നിങ്ങളെല്ലാവരുടെയും അനുഗ്രഹം വേണമെന്നും പേളി പറയുന്നു.

 കുഞ്ഞിന്റെ ഫോട്ടോയുമായി പേളി

പേളിയുടെ സുഹൃത്തുക്കളും ആരാധകരുമെല്ലാം ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ശ്രീനിഷ് വാര്‍ത്ത പുറത്ത് വിട്ടത് മുതല്‍ കുഞ്ഞിന്റെ മുഖം കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ പ്രസവശേഷം പേളിയുടെ മുഖത്തോട് കുഞ്ഞിനെ കിടത്തി മാതൃസ്‌നേഹം തുളുമ്പുന്ന ഫോട്ടോയാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. പലരും കുഞ്ഞുങ്ങളുടെ ഫോട്ടോ പുറത്ത് വിടാറില്ലെങ്കിലും അക്കാര്യത്തില്‍ പേളി വലിയൊരു മാതൃകയാണെന്ന് കൂടി ആരാധകര്‍ പറയുന്നു.

 കുഞ്ഞിന്റെ ഫോട്ടോയുമായി പേളി

ലോക്ഡൗണില്‍ നിരവധി താരസുന്ദരിമാരാണ് ഗര്‍ഭിണിയാണെന്ന വിവരം പറഞ്ഞത്. എന്നാല്‍ പേളിയുടെ ഗര്‍ഭവിശേഷങ്ങളാണ് ഏറ്റവും കൂടുതല്‍ തംരഗമായത്. ദിനംപ്രതി തന്റെ വിശേഷങ്ങള്‍ പേളി തന്നെ പറയാറുള്ളത് കൊണ്ട് അതൊക്കെ വാര്‍ത്തയായി മാറുകയും ചെയ്തു. നിരന്തരം വാര്‍ത്ത വന്നതോടെ ഇവരെ ട്രോളാനും തുടങ്ങി. ഒടുവില്‍ പേളിയുടെ പ്രസവത്തിന് വേണ്ടിയാണ് പലരും കാത്തിരുന്നത്.

 കുഞ്ഞിന്റെ ഫോട്ടോയുമായി പേളി

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. അവിടെ നിന്നും കണ്ട് പരിചയപ്പെട്ട് അടുപ്പത്തിലായ ഇരുവര്‍ അതിവേഗം പ്രണയത്തിലായി. ബിഗ് ബോസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കി തിരിച്ച് വന്ന ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2019 മേയ് മാസം വിവാഹിതരാവുകയും ചെയ്തു. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പേളി ഗര്‍ഭിണിയാണെന്ന കാര്യം ഇരുവരും പുറംലോകത്തോട് പറയുന്നത്. അന്ന് മുതല്‍ ഗര്‍ഭകാലത്തെ കുറിച്ചും കുഞ്ഞിന്റെ അനക്കങ്ങളെ കുറിച്ചും നടി പറയുമായിരുന്നു. നിറവയറിലുള്ള ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പേളിയുടെ പോസ്റ്റ് വായിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X