പേളി മാണിയുടെ രസകരമായ ചോദ്യം! അലക്‌സയ്ക്കും ദീപ്തിയ്ക്കുമൊപ്പമുള്ള മനോഹരനിമിഷങ്ങള്‍! വീഡിയോ വൈറല്‍
ലോക് ഡൗണ്‍ സമയത്ത് പഴയ ഓര്‍മ്മകളും ജീവിതത്തിലെ മനോഹരനിമിഷങ്ങളുമൊക്കെ പങ്കുവെച്ച് എത്തുകയാണ് പല താരങ്ങളും. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്തുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകളെല്ലാം വൈറലായി മാറുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ പേളി മാണിയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അലക്‌സയ്ക്കും ദീപ്തിക്കുമൊപ്പമുള്ള മനോഹരനിമിഷമാണ് താരം പങ്കുവെച്ചിട്ടുള്ളത്.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രം കണ്ടവരാരും ശ്രീനിവാസന്‍റെ ഡയലോഗ് മറന്നിരിക്കാനിടില്ല. ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്? ഈ ഒരൊറ്റ ഡയലോഗ് മതി ഇന്നും ആ രംഗത്തെക്കുറിച്ചോര്‍ത്ത് ചിരിക്കാന്‍. ഇടയ്ക്കിടക്ക് പലരും ഈ ഡയലോഗ് ആവര്‍ത്തിക്കാറുണ്ട്. ഈ ചോദ്യവും ഉത്തരവുമെല്ലാം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചതാണ്. ആ ചോദ്യവുമായെത്തിയിരിക്കുകയാണ് പേളി മാണി. ഒപ്പം സുഹൃത്തുക്കളുമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കൂട്ടുകാരിയായ ദീപ്തി സതി യോടാണ് പേളി ആദ്യം ഈ ചോദ്യം ചോദിക്കുന്നത്, ദീപ്തി, ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്.കൈയിലെ വിരലൊക്കെ ചേർത്ത് ദീപ്തി എണ്ണാൻ തുടങ്ങിയപ്പോഴേ പേളിക്ക് കാര്യം പിടികിട്ടി, ഉത്തരം അറിയില്ലെന്ന് ഉടൻ പേളി അലക്സയോട് ഇതേ ചോദ്യം ചോദിച്ചു. വാഷിങ്ടൺ ഡിസിയുടേയും മിയാമി ബീച്ചിന്റേയും ചരിത്രവും ഭൂമി ശാസ്ത്രവും വരെ അലക്സ പറഞ്ഞു.
ഈ മറുപടി കേട്ടതും പേളിയും ദീപ്തിയും പൊട്ടിച്ചിരിക്കുകയായിരുന്നു. രസകരമായ നിമിഷങ്ങളുടെ വീഡിയോയുമായും പേളി മാണി എത്താറുണ്ട്. നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. 2 കിലോ മീറ്റര്‍ എന്നായിരുന്നു ഷിയാസിന്‍റെ മറുപടി. ഗുഡ് ടൈംസ് എന്ന മറുപടിയായിരുന്നു അലക്സ നല്‍കിയത്. ലോക് ഡൗണ്‍ ടോക്കിലെ അടുത്ത എപ്പിസോഡിനായി വെയ്റ്റ് ചെയ്യുകയാണ് തങ്ങളെന്നായിരുന്നു ചിലര്‍ നല്‍കിയ മറുപടി.


Click it and Unblock the Notifications