ജീവിതത്തിലെ മനോഹര നിമിഷം പിറന്നത് ഇങ്ങനെയെന്ന് പേളി മാണി! ശരിവെച്ച് ശ്രീനിയും! പോസ്റ്റ് വൈറല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസാണ് ഇവരെ ഒരുമിപ്പിച്ചത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. പരിപാടിയില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ലവ് ട്രാക്ക് പിടിച്ചതെന്ന് സഹമത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനുമപ്പുറത്ത് ജീവിതത്തിലും ഒരുമിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇടയ്ക്ക് പിണങ്ങിയപ്പോള്‍ ഇവര്‍ പിരിയുകയാണെന്ന തരത്തിലുള്ള വാദം ശക്തമായിരുന്നു. ഗ്രാന്‍റ് ഫിനാലെയില്‍ വെച്ച് അവസാന നിമിഷമാണ് ശ്രിനിഷ് പുറത്തുപോയത്. പേളി മാണിയും സാബു മോനുമായിരുന്നു അവശേഷിച്ചിരുന്നത്. പ്രേക്ഷക പിന്തുണയുടെയും ടാസ്‌ക്കുകളിലെ പ്രകടനങ്ങളിലൂടെയുമായാണ് വിജയിയെ തീരുമാനിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ പേളി മാണി ആ അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. വിവാഹത്തിനിടയിലെ ചിത്രവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി ഇപ്പോള്‍.

 പേളിയുടെ പോസ്റ്റ്

പേളിയുടെ പോസ്റ്റ്

ആ നിമിഷം! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം ഞങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഞങ്ങൾക്കറിയാം, അപ്പോൾ അവിടെ അല്ലെ ശ്രീ? (സന്തോഷം, ലജ്ജ, വൈകാരികം, ആവേശം, അസ്വസ്ഥത, സ്നേഹം, കനത്ത ഹൃദയമിടിപ്പ്, അനുഗ്രഹീത, പോസിറ്റീവ് ... എല്ലാ മികച്ച വികാരങ്ങളും നമ്മിൽ കുതിച്ചു ... എല്ലാം ഒറ്റയടിക്ക്) എന്നെ നോക്കി അവന്‍ പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ അവനെ ഞാന്‍ മനസ്സില്‍ ചുംബിക്കുകയായിരുന്നുവെന്നാണ് പേളി കുറിച്ചിട്ടുള്ളത്.

 ശ്രീനിയുടെ ചോദ്യം

ശ്രീനിയുടെ ചോദ്യം

സമ്മതമാണോയെന്ന് ഫാദര്‍ ചോദിച്ചപ്പോള്‍ കൈ പൊക്കി, ക്ലാസില്‍ പ്രസന്‍റ് പറയുന്നത് പോലെയായിരുന്നില്ലേ എന്‍റെ മറുപടി. അത് കണ്ട് നീ അവിടെ നിന്ന് ചിരിച്ചു. അപ്പോള്‍ അച്ഛന്‍ നമ്മളെ ഇങ്ങനെ നോക്കി. ബെസ്റ്റ് മൊമന്‍റല്ലേ അതെന്നായിരുന്നു ശ്രിനിഷിന്‍റെ ചോദ്യം. ഇതിനിടയിലാണ് ഒരാള്‍ ഹേറ്റേഴ്സിനെക്കുറിച്ച് പറഞ്ഞത്. കുഞ്ഞുങ്ങളുടെ മനോഹരമായ വീഡിയോയ്ക്ക് കീഴില്‍ വരെ നെഗറ്റീവ് കമന്‍റുകള്‍ ഉണ്ടാവാറുണ്ടെന്നും അത്തരത്തിലുള്ളതൊന്നും തങ്ങള്‍ മുഖവിലയ്ക്ക് എടുക്കാറില്ലെന്നും ശ്രീനി പറഞ്ഞിരുന്നു.

തിരക്കുകള്‍ക്കിടയില്‍

തിരക്കുകള്‍ക്കിടയില്‍

തമിഴ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പേളി. ഇതാദ്യമായാണ് താരം തമിഴിലേക്ക് എത്തിയത്. ശ്രീനിയാണ് തന്നെ തമിഴ് പഠിപ്പിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. സംസാരിക്കാന്‍ അറിയാമെങ്കിലും ഒഴുക്കോടെ പറയാനാവുമോയെന്ന ആശങ്കയായിരുന്നു അലട്ടിയതെന്നും പേളി പറ‍ഞ്ഞിരുന്നു. സത്യ എന്ന പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രീനി ഇപ്പോള്‍. തിരക്കുകള്‍ക്കിടയിലും ഇരുവരും ഒരുമിക്കാറുണ്ട്.

മികച്ചതാണ് ലഭിച്ചത്

മികച്ചതാണ് ലഭിച്ചത്

ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പേളിയും ശ്രിനിഷും എത്തിയിരുന്നു. മുന്‍പ് സിംഗിളായിരുന്നു ബിഗ് ബോസിലെത്തിയതിന് ശേഷമാണ് വിവാഹം നടന്നത്. എന്റെ ഭാര്യയായത് കൊണ്ട് പറയുകയല്ല, സെലക്ഷന്‍ ബെസ്റ്റായിരുന്നുവെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ശ്രീനി പറഞ്ഞത്. അതില്‍ ഒന്നും മൈനസ് തോന്നിയിട്ടില്ല.

എവിടെ നിന്നാണ് പഠിച്ചത്

എവിടെ നിന്നാണ് പഠിച്ചത്

കുക്കിംഗ് ഒക്കെ ചെയ്യുമോയെന്ന് പലരും ചോദിച്ചിരുന്നു. വീട്ടില്‍ത്തന്നെ ഭക്ഷണമുണ്ടാക്കാറാണ് പതിവ്. കുക്കിംഗും മറ്റ് ജോലികളുമെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പേളി ചെയ്യുന്നതൊക്കെ കണ്ട് താന്‍ ഞെട്ടിയിരുന്നു. ഇതൊക്കെ എവിടെയായിരുന്നു പേളി എന്നായിരുന്നു ഞാന്‍ ചോദിച്ചത്. ഇത് ഞാന്‍ മമ്മിയുടെ അടുത്ത് നിന്ന് പഠിച്ചതാണെന്നായിരുന്നു മറുപടി.

 കപ്പിനേക്കാളും മികച്ചത്

കപ്പിനേക്കാളും മികച്ചത്

ബിഗ് ബോസില്‍ നിന്ന് കപ്പല്ല തനിക്ക് കിട്ടിയത് പേളിയെയാണെന്നും ശ്രിനിഷ് പറഞ്ഞിരുന്നു. നല്ലൊരു പാര്‍ട്‌നറിനെയാണ് തനിക്ക് കിട്ടിയത്. തോറ്റെന്ന് തോന്നലൊന്നുമില്ല. 100 ദിവസം നില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സാധിച്ചിരുന്നു. ഞാനാണ് ബിഗ് ബോസ് വിന്നറാണെന്നാണ് ഞാന്‍ കരുതുന്നത്. വലിയ അവാര്‍ഡ് കിട്ടിയതായാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X