For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി മാണിയുടെ ഒരു പ്രണയകഥ! അച്ഛന്‍ വഴക്ക് പറയും, ഇല്ലെങ്കില്‍ പ്രണയിച്ചേനെ എന്ന് നടി! വീഡിയോ കാണാം

  |

  കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക് ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. വീടുകളില്‍ തന്നെ കഴിയേണ്ടി വന്നതിനാല്‍ എല്ലാവരും ബോറടിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ലോക് ഡൗണ്‍ ദിവസം ആഘോഷമാക്കുകയാണ് നടി പേളി മാണി. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ആലുവയിലുള്ള വീട്ടിലായിരുന്നു പേളി.

  പുറത്ത് പോകാന്‍ കഴിയാത്തതിനാല്‍ വീടിന്റെ മുറ്റത്ത് നിന്നും ഷെട്ടില്‍ ബാറ്റ് കളിക്കുന്ന ശ്രീനിഷിന്റെ വീഡിയോ നേരത്തെ പേളി പങ്കുവെച്ചിരുന്നു. ഒപ്പം കിടിലന്‍ ഡാന്‍സും വീട്ടില്‍ വളര്‍ത്തുന്ന ചെടികളെ കുറിച്ചുമെല്ലാം പല വീഡിയോസിലൂടെയും നടി പുറത്ത് വിട്ടിരുന്നു. എന്നാല്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ ഒരുക്കുന്ന ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ നടിയ്ക്ക് കൈയടി നേടി കൊടുക്കുന്നത്.

  pearle-maaney

  ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വന്ന രണ്ട് വീഡിയോകളാണ് വൈറലാവുന്നത്. ലോക് ഡൗണ്‍ കാലത്ത് ഏറ്റവുമധികം വൈറലായ ഡാല്‍ഗോണ കോഫി ഉണ്ടാക്കി പണി വാങ്ങുന്നതായിരുന്നു ഒന്നാമത്തെ വീഡിയോ. മറ്റൊന്നില്‍ പേളിയ്ക്ക് ഉണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്.

  ഒന്നര വയസില്‍ ഡാഡി എടുത്ത് പുഴയിലെറിഞ്ഞു! നടി മഡോണയ്ക്ക് പൊങ്കാല ഇട്ട് ട്രോളന്മാര്‍

  ഒരു യഥാര്‍ഥ പ്രണയകഥ എന്ന ക്യാപ്ഷന്‍ നല്‍കി പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ ഒരാള്‍ പേളിയെ പ്രൊപ്പോസ് ചെയ്യുകയാണ്. രസകരമായ കാര്യം പുരുഷന്റെ വേഷത്തിലെത്തുന്നതും പേളി തന്നെയാണെന്നതാണ്. ആണ്‍കുട്ടിയ്ക്ക് ഇലാസ്റ്റിക് എന്നും പെണ്‍കുട്ടിയ്്ക്ക് പ്ലാസ്റ്റിക് എന്നുമാണ് പേര് നല്‍കിയിരുന്നത്.

  pearle-maaney

  പ്രണയം പറയാന്‍ വന്നവരോട് എനിക്ക് ഇതിലൊന്നും താല്‍പര്യമില്ല. അച്ഛന്‍ വഴക്ക് പറയുമെന്നായിരുന്നു മറുപടി കൊടുത്തത്. ഒരു പ്രണയത്തില്‍ ആദ്യം മുതല്‍ അവസാനം വരെ എന്താണ് സംഭവിക്കുകയെന്ന് ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു പേളി ഇത് പങ്കുവെച്ചത്.

  അച്ഛന്‍ ഉപേക്ഷിച്ച് പോയതെന്തിനാണെന്ന് അറിയില്ല! ശശിയേട്ടന്‍ ജീവിതത്തിലെത്തിയതിനെ കുറിച്ച് നടി സീമ

  ബിഗ് ബോസ് താരമായിരുന്ന അഭിരാമി സുരേഷ്, നടി അഹാന കൃഷ്ണ, നടന്‍ ശ്രീരാം രാമചന്ദ്രന്‍, തുടങ്ങി നിരവധി ആളുകളാണ് പേളിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതിന് ശേഷം പരിചയപ്പെട്ട ശ്രീനിഷുമായി കഴിഞ്ഞ വര്‍ഷമായിരുന്നു പേളി വിവാഹിതയായത്. വിവാഹശേഷമുള്ള ഓരോ വിശേഷങ്ങളും ഇരുവരും വീഡിയോസായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു.

  മോഹന്‍ലാല്‍ എന്റെ മോനാണെന്നാ എല്ലാവരും പറയുന്നേ! മമ്മൂട്ടിയും അങ്ങനെയാണെന്ന് നടി കവിയൂര്‍ പൊന്നമ്മ

  വീഡിയോ കാണാം

  English summary
  Pearle Maaney Shares On True Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X