പേളി മാണിയുടെ പ്രണയനിമിഷങ്ങള്‍! ശ്രീനി യെസ് പറഞ്ഞ ദിനം പങ്കുവെച്ച് താരം! ചിത്രങ്ങള്‍ വൈറലാവുന്നു!

ബിഗ് ബോസിലെത്തിയതിന് ശേഷമാണ് പേളി മാണിയുടേയും ശ്രിനിഷ് അരവിന്ദന്റേയും ജീവിതം മാറി മറിഞ്ഞത്. വിജയിച്ചത് സാബുമോന്‍ മാത്രമല്ല ഇവരുമുണ്ട്. തുടക്കത്തില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിതാക്കളായി മാറുകയായിരുന്നു. ബിഗ് ഹൗസില്‍ നിന്നും പെട്ടെന്ന് തന്നെ പുറത്തേക്ക് പോവണമെന്നായിരുന്നു പേളി ആഗ്രഹിച്ചത്. ആദ്യവാരം പിന്നിടുന്നതിനിടയില്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. പേളിക്ക് ആത്മവിശ്വാസമേകി മത്സരത്തിലേക്ക് പിടിച്ചുകയറ്റിയത് ശ്രിനിഷായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവകരമായ രംഗങ്ങളുമൊക്കെയായാണ് പരിപാടി മുന്നേറിയത്.

അര്‍ധരാത്രിയിലായിരുന്നു പേളിയും ശ്രീനിയും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചത്. മുന്നില്‍ ക്യാമറയുണ്ടെന്ന കാര്യം പലപ്പോഴും ഇരുവരും മറന്നിരുന്നു. മോഹന്‍ലാല്‍ ചോദിച്ചപ്പോഴായിരുന്നു ഇരുവരും ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരുമിച്ചാവണമെന്നാഗ്രഹിക്കുന്നതായും ഇരുവരും പറഞ്ഞിരുന്നു. തമിഴ് ബിഗ് ബോസിലെപ്പോലെ വിജയിക്കുന്നതിനായി പ്രത്യേക പ്ലാനുണ്ടാക്കിയതാണ് ഇരുവരുമെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്.

പേളിയോട് യെസ് പറഞ്ഞത്

പേളി മാണിയാണ് ബിഗ് ബോസിലെ അനുഭവം പങ്കുവെച്ച് ആദ്യമെത്തിയത്. 59ാമത്തെ ദിവസമായിരുന്നു പേളി ശ്രീനിയെ പ്രൊപ്പോസ് ചെയ്തത്. എനിക്ക് നിന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നുമായിരുന്നു പേളി പറഞ്ഞത്. മോഹന്‍ലാല്‍ പോലും ഇക്കാര്യത്തെക്കുറിച്ച് അറിയരുതെന്നും താരം പറഞ്ഞിരുന്നു. ഡേറ്റിംഗിനൊന്നും തനിക്ക് താല്‍പര്യമില്ലെന്നും പേളി പറഞ്ഞിരുന്നു. ഇഷ്ടത്തെക്കുറിച്ച് പറഞ്ഞതിന് ശേഷം നിര്‍ത്താതെ ചിരിക്കുകയായിരുന്നു ഇരുവരും. ഫാന്‍സ് ഗ്രൂപ്പിലൂടെ പഴയ വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിലെ സംസാരം

ലാലേട്ടന്‍ ഇതേക്കുറിച്ച് ചോദിക്കുമെന്നും ശ്രീനി പറഞ്ഞിരുന്നു. കൂടുതല്‍ സംസാരിച്ചാല്‍ ഇതാണ് പ്രശ്‌നം, ഒപ്പമുള്ളവര്‍ക്കെല്ലാം ഇതില്‍ സംശയമുണ്ട്. മത്സരത്തെ ഇത് ബാധിക്കുമെന്ന് കരുതിയാണ് താന്‍ ഇതേക്കുറിച്ച് മിണ്ടാതിരുന്നത്. ഗെയിമില്‍ ടാസ്‌ക്കും നോമിനേഷനുമൊക്കെ വരുമ്പോള്‍ ചെയ്യുമെന്നും ശ്രീനി പറഞ്ഞിരുന്നു. പേളിയെ ഇഷ്ടപ്പെട്ടതിന് പിന്നിലെ കാരണത്തെക്കുറിച്ചും ശ്രീനി അത് പോലെ തന്നെ ഇതേക്കുറിച്ച് എല്ലാവരോടും പറയാമെന്നും പേളി പറഞ്ഞിരുന്നു. താന്‍ പരിപാടിയിലേക്ക് വരുമ്പോള്‍ അനിയത്തി പറഞ്ഞ കാര്യത്തെക്കുറിച്ചും പേളി പറഞ്ഞിരുന്നു.

ആരാധകരും ഷെയര്‍ ചെയ്തു

ഒരുവര്‍ഷം മുന്‍പ് ഇതേ ദിവസമായിരുന്നു ശ്രീനി യെസ് പറഞ്ഞതെന്ന് പേളിയാണ് ഓര്‍ത്തെടുത്തത്. മനോഹരമായ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഫാന്‍സ് ഗ്രൂപ്പിലൂടെ ശക്തമായ പിന്തുണയായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. എലിമിനേഷന്‍ ലിസ്റ്റില്‍ നിന്നും പേളി തിരികയെത്തിയതിന് പിന്നില്‍ ആരാധകരാണ്. ആദ്യം തന്നെ പുറത്തേക്ക് പോവണമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന റൗണ്ട് വരെയെത്തിയ മത്സരാര്‍ത്ഥിയായി മാറുകയായിരുന്നു പേളി മാണി.

ഹാപ്പി വണ്‍ ഇയര്‍

ജീവിതത്തിലെ സുപ്രധാനമായ നിമിഷത്തിനൊപ്പം പേളി പോസ്റ്റ് ചെയ്ത ചിത്രവും മനോഹരമായിരുന്നു. വിവാഹത്തിന് പിന്നാലെയായി നടത്തിയ ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. വിവാഹത്തിന് പിന്നാലെയായി ഇരുവരും ഹണിമൂണ്‍ യാത്ര നടത്തിയിരുന്നു. യാത്രയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബോളിവുഡ് ചിത്രത്തില്‍

അവതാരകയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ പേളി മാണി അഭിഷേക് ബച്ചന്റെ നായികയായി ബോളിവുഡിലും അരങ്ങേറുകയാണ്. വിവാഹത്തിന് ശേഷം ലഭിച്ച വിയ ഭാഗ്യങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ശ്രീനിയും ഈ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. എല്ലാവരും കൂളായാണ് ഇടപഴകിയതെന്നായിരുന്നു താരം പറഞ്ഞത്.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
സഹായിക്കാനെത്തി

പ്രളയബാധിതരെ സഹായിക്കാനായി പേളി മാണിയും എത്തിയിരുന്നു. പേൡആര്‍മി ഗ്രൂപ്പിലൂടെയും പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ക്യാംപുകളിലേക്ക് താരം നേരിട്ട് എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് സൈമ അവാര്‍ഡ് വേദിയിലേക്ക് എത്തിയത്. അവതാരകയായാണ് ഇത്തവണ പേളി എത്തിയത്. സാനിയ ഇയ്യപ്പനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X