ശ്രീനിയാണ് അത് പഠിപ്പിക്കുന്നത്! സംഭവബഹുലമായിരുന്നു 2019! ഗോവയില്‍ പുതുവര്‍ഷം ആഘോഷിച്ച് താരങ്ങള്‍!
സംഭവബഹുലമായ കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് പേളി മാണി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സര്‍പ്രൈസ് പാക്കേജായിരുന്നു 2019 എന്നാണ് താരം പറയുന്നത്. തമിഴ് റിയാലിറ്റി ഷോയിലെ അവതരണവും ബോളിവുഡ് ചിത്രത്തിലെ അരങ്ങേറ്റവുമൊക്കെയായി ആകെ തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ബിഗ് ബോസില്‍ നിന്നും ഇറങ്ങി തങ്ങള്‍ ജീവിതത്തില്‍ രുമിച്ചപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നു. നിങ്ങള്‍ വിവാഹിതരാവുന്നതിന് വേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് പലരും നേരിട്ട് പറഞ്ഞിരുന്നതായും താരം ഓര്‍ത്തെടുക്കുന്നു.
ഇന്റര്‍കാസ്റ്റ് വിവാഹമായിരുന്നു തങ്ങളുടേത്. ഹിന്ദു ആചാരത്തില്‍ മാത്രമല്ല ക്രിസ്ത്രീയ രീതിയിലുള്ള വിവാഹവുമുണ്ടായിരുന്നു. തങ്ങള്‍ക്ക് അതിനുള്ള ഭാഗ്യം ലഭിച്ചിരുന്നു. ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചും താരം വാചാലയായിരുന്നു. 40 ടേക്കുകളൊക്കെ പോവേണ്ടി വന്നപ്പോള്‍ ഒപ്പമുള്ളവര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. തികച്ചും വ്യത്യസ്തമായൊരനുഭവമായിരുന്നു അതെന്നും താരം പറയുന്നു. കരിയറില്‍ ഇതാദ്യമായാണ് താനൊരു തമിഴ് പരിപാടി അവതരിപ്പിച്ചത്.

ഡാന്‍സ് ജോഡി ഡാന്‍സ എന്ന പരിപാടിയുമായാണ് പേളി തമിഴിലേക്ക് എത്തിയത്. അത്ര എളുപ്പമായിരുന്നില്ല അത്. ഭാഷ അറിയാമെങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീനിയാണ് ഇക്കാര്യത്തില്‍ തന്നെ ട്രെയിന്‍ ചെയ്തത്. നന്നായി തമിഴ് പഠിപ്പിക്കുന്നുണ്ടെന്നും പേളി പറയുന്നു. പൊതുവെ ഫാഷനോട് താല്‍പര്യമുള്ളയാണ് താന്‍. ഫോട്ടോ ഷൂട്ടുകളോടും താല്‍പര്യമുണ്ട്. പുതുവര്‍ഷത്തില്‍ പ്രത്യേകമായ തരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഗോവയില്‍ വെച്ചാണ് പേളിയും ശ്രിനിഷും പുതുവത്സരം ആഘോഷിച്ചത്. ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് ഇരുവരും എത്തിയിരുന്നു.


Click it and Unblock the Notifications