ഡാന്‍സ് പാര്‍ട്ടിയോ? ശ്രീനിഷിന്റെയും ഷിയാസിന്റെയും ഡാന്‍സ് പകര്‍ത്തി പേളി മാണി! വീഡിയോ പുറത്ത്
ബിഗ് ബോസിന്റെ മലയാളം ഒന്നാം സീസണില്‍ സാബു മോന്‍ വിജയിച്ചപ്പോള്‍ രണ്ടും മൂന്നും സ്ഥാനം പേര്‍ളി മാണിയ്ക്കും ഷിയാസ് കരീമിനുമായിരുന്നു. അവസാന റൗണ്ടില്‍ എല്ലാവരും മികവുറ്റ പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. പലരും പല ഗ്രൂപ്പുകളായി മാറിയ കാഴ്ചയും കാണാന്‍ കഴിഞ്ഞിരുന്നു. അതില്‍ (SPS) എന്ന പേരിലൊരു ഗ്യാംങ്ങും ആരംഭിച്ചിരുന്നു. ശ്രീനിഷ്, പേര്‍ളി, ഷിയാസ് എന്നിവരുടെ സൗഹൃദമായിരുന്നു ഇതിന് കാരണം.
പേര്‍ളി ശ്രീനിഷ് പ്രണയത്തിന് ബിഗ് ബോസില്‍ നിന്നും ആദ്യം മുതല്‍ അവസാനം വരെ പിന്തുണച്ചത് ഷിയാസ് ആയിരുന്നു. പലരും തള്ളി പറഞ്ഞപ്പോഴും പേര്‍ളിയെ ഒരു സഹോദരിയായി കാണുന്നതെന്നും ശ്രീനിഷ് തന്റെ അളിയനാണെന്നുമായിരുന്നു ഷിയാസ് പറഞ്ഞത്. ഇവര്‍ക്ക് നടുവില്‍ എന്നുമുണ്ടായിരുന്നതും ഷിയാസ് ആയിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം അതുപോലെ തുടര്‍ന്ന് പോരുകയാണ്.

അടുത്തിടെ പേര്‍ളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഷിയാസും എത്തിയിരുന്നു. ഇപ്പോഴിതാ മൂവരും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത വീഡിയോ വൈറലാവുകയാണ്. പേര്‍ളി തന്നെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചതാണിത്. ഷിയാസും ശ്രീനിഷും ഡാന്‍സ് കളിക്കുമ്പോള്‍ പേര്‍ളിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ബിഗ് ബോസില്‍ നിന്നും ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞ ദിവസത്തെ കുറിച്ച് കഴിഞ്ഞ ദിവസം പേര്‍ളി പറഞ്ഞിരുന്നു. ആഗസ്റ്റ് 21 നാണ് അതെന്ന് സൂചിപ്പ്ച്ച് കൊണ്ടുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. പിന്നാലെ ആശംസകളുമായി ആരാധകരുമെത്തി.


Click it and Unblock the Notifications











