പേര്‍ളിയുടെ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ ഇങ്ങനെയാണ്! രസകരമായ വീഡിയോ പുറത്ത് വിട്ട നടി!!
മലയാള ടെലിവിഷന്‍ അവതാരകമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് പേര്‍ളി മാണിയ്ക്കാണ്. മഴവില്‍ മനോരമയിലെ ഡാന്‍സ് പരിപാടിയിലൂടെയാണ് പേര്‍ളി ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ അവസാന റൗണ്ട് വരെ എത്തിയ പേര്‍ളിയുടെ ജീവിതം മാറി മറിഞ്ഞത് ഷോ യിലൂടെയായിരുന്നു. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ യിലൂടെ പ്രണയത്തിലായ പേര്‍ളിയും ശ്രീനിഷും യഥാര്‍ഥ ജീവിതത്തില്‍ വിവാഹിതരാവാന്‍ പോവുകയാണ്.

മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയമെന്ന് പലരും വിധി എഴുതിയെങ്കിലും അങ്ങനെ അല്ലെന്ന് ഇരുവരും തെളിയിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ വിവാഹനിശ്ചയം നടത്തിയ താരജോഡികള്‍ മേയ് ആറിനാണ് വിവാഹിതരാവാന്‍ പോവുന്നത്. വിവാഹത്തിന് വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ പേര്‍ളി എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തി എന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.
ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് അതിനുള്ള ഉത്തരം പേര്‍ളി പറയുകയാണ്. വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ എത്രത്തോളമായി എന്ന് ഒത്തിരിയധികം പേര്‍ തന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് ഇതാണെന്നാണ് പേര്‍ളി പറയുന്നത്. അതിനൊപ്പം ഐസ്‌ക്രീം കഴിക്കുന്ന ഒരു വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. കല്യാണത്തെ കുറിച്ച് യാതൊരു ടെന്‍ഷനുമില്ലെന്നാണ് ഇതിലൂടെ പേര്‍ളി പറഞ്ഞ് വെക്കുന്നത്.


Click it and Unblock the Notifications











