റെയ്നും നിലയ്ക്കും സ്നേഹിക്കാൻ കുഞ്ഞനിയനെത്തി, വീണ്ടും അമ്മയായ സന്തോഷം പങ്കുവെച്ച് റേച്ചൽ മാണി!
പേളി മാണിയുടെ സഹോദരി റേച്ചൽ മാണിക്കും ഭർത്താവ് റൂബനും ഈ ഓണം ഇരട്ടി സന്തോഷം നിറഞ്ഞതാണ്. കാരണം ഇരുവർക്കും വീണ്ടും ഒരു കുഞ്ഞ് കൂടി പിറന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു റേച്ചലും റൂബനും.
ഇരുവരുടെയും ആദ്യത്തെ കുഞ്ഞ് റെയ്ന് ഒരു വയസ് തികഞ്ഞപ്പോഴാണ് തങ്ങൾക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാൻ പോവുകയാണെന്ന സന്തോഷം റേച്ചലും റൂബനും പങ്കുവെച്ചത്. റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങൾ അടക്കം വൈറലായിരുന്നു.
ആശുപത്രിയിൽ നിന്നും കുഞ്ഞിനെ കയ്യിലെടുത്ത് ചുംബിക്കുന്ന റേച്ചലിന്റെ ചിത്രങ്ങൾ വൈറലാണ്. കുഞ്ഞിന്റെ പേര് കൂടി വെളിപ്പെടുത്തിയാണ് കുടുംബത്തിലേക്ക് വന്ന പുതിയ അംഗത്തെ റേച്ചൽ ആരാധകർക്ക് പരിചയപ്പെടുത്തിയത്. 'ഞങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം കയ് റൂബന്‍ ബിജോയ്. അവന്‍ എടുക്കുന്ന ഓരോ ശ്വാസത്തിലും ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്.'

'ആകാശം പോലെ അതിരുകളില്ലാത്തതാണ് അത്. സന്തോഷവും അത്ഭുതവും ചേര്‍ന്ന വലിയ സമ്മാനം. കയ് ഇതിനകം തന്നെ ഞങ്ങളുടെ ദിവസങ്ങളെ നിറചിരിയും സ്വപ്‌നങ്ങളും കൊണ്ട് നിറച്ചിരിക്കുകയാണെന്നുമായിരുന്നു', റേച്ചല്‍ കുറിച്ചത്.
ഇതോടെ നിലയ്ക്ക് സ്നേഹിക്കാൻ രണ്ട് കുഞ്ഞ് അനിയന്മാരെയാണ് ലഭിച്ചിരിക്കുന്നത്. റേച്ചലിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആദ്യം കമന്റുമായി എത്തിയത് പേളി മാണിയായിരുന്നു. 'എന്റെ ഹൃദയം... ഞങ്ങളുടെ കുടുംബത്തിലേക്ക് കയ്നെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു', പേളി കുറിച്ചത്. ശ്രീനിഷ് അരവിന്ദും സ്‌നേഹം അറിയിച്ചെത്തിയിരുന്നു.
ആദ്യത്തെ കുഞ്ഞിന് ഒരു വയസ് തികഞ്ഞപ്പോഴേക്കും വീണ്ടും ഗർഭിണിയായതിനെ ചൊല്ലി പലരും റേച്ചലിനോട് കമന്റിലൂടെയും മറ്റും ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിന് റേച്ചൽ കൃത്യമായി മറുപടി നൽകുകയും ചെയ്തിരുന്നു. 'അടുത്ത ആളും കൂടി വരുമ്പോള്‍ രണ്ടുപേരും ഒന്നിച്ചങ്ങ് വളരും. റെയ്ൻ അച്ഛക്കുട്ടിയാണ്.'
'അവനെ മാനേജ് ചെയ്യുന്നതെല്ലാം റൂബനാണ്. യാത്രകളിലൊന്നും വലിയ ബുദ്ധിമുട്ടുകളില്ലായിരുന്നു. ആദ്യ പ്രസവത്തിന് വേദന അറിയാതിരിക്കാനുള്ള ഇഞ്ചക്ഷന്‍ എടുത്തിരുന്നു. അതോടെ പ്രസവം കുറേക്കൂടി എളുപ്പമായെന്നാണ് തോന്നിയത്. പോസ്റ്റ്പാര്‍ട്ടം വലിയ പ്രശ്‌നങ്ങളില്ലാതെയാണ് കടന്നുപോയതെന്നും റേച്ചല്‍ അടുത്തിടെ പറഞ്ഞിരുന്നു. പ്രസവശേഷം ഉറക്കമൊക്കെ കുറവായിരുന്നു.'

'മുമ്പ് ഒന്നും ചെയ്യാതെ മടിപിടിച്ച് ഉറങ്ങാനൊക്കെ സമയമുണ്ടായിരുന്നു. റെയ്ന്റെ വരവോടെ അതില്ലാതായി. അത് ഇടയ്ക്ക് മിസ് ചെയ്യാറുണ്ടെന്നും', റേച്ചല്‍ പറഞ്ഞിരുന്നു. നിലയും റെയ്നും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. റെയ്നെ കൊഞ്ചിക്കുന്നതും അവനൊപ്പം കളിക്കുന്നതുമെല്ലാം നിലയുടെ ഇഷ്ട വിനോദങ്ങളാണ്.
അതേസമയം റേച്ചൽ ഗർഭിണിയായിരുന്ന സമയത്ത് താരത്തിന് പിറക്കാൻ പോകുന്നത് ഇരട്ടകുട്ടികളാണെന്ന തരത്തിലും കമന്റുകൾ വന്നിരുന്നു. പേളിയും ഇപ്പോൾ നാല് മാസം ഗർഭിണിയാണ്. വൈകാതെ നിലയ്ക്ക് കളിക്കാൻ ഒരു കുഞ്ഞ് അനിയനെയോ അനിയത്തിയേയോ ലഭിക്കും.
ഒരു മാസം മുമ്പാണ് താൻ വീണ്ടും ഗർഭിണിയാണെന്ന വിവരം പേളി സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. താൻ പ്രാർത്ഥിച്ച് ആഗ്രഹിച്ച് കിട്ടിയ കുഞ്ഞാണ് എന്നാണ് രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷം പങ്കിട്ട് പേളി പറഞ്ഞത്. നിലയ്ക്ക് ഇപ്പോൾ രണ്ടുവയസാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ രണ്ടാം സ്ഥാനക്കാരിയായിരുന്നു പേളി മാണി.
സീസണിൽ നാലാം സ്ഥാനമായിരുന്നു ശ്രീനിഷിന്. ബിഗ് ബോസില്‍ വെച്ച് ഉടലെടുത്ത പ്രണയം ഗെയിം പ്ലാന്‍ ആണെന്ന് ആ സമയത്ത് സോഷ്യല്‍ മീഡിയയിലും മറ്റും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പുറത്തെത്തിയതിനുശേഷം വീട്ടുകാരുമായി സംസാരിച്ച് ഇരുവരും വിവാഹം പ്രഖ്യാപിക്കുകയായിരുന്നു. 2019 മെയ് 5 ന് ക്രിസ്ത്യന്‍ മതാചാര പ്രകാരവും മെയ് 8ന് ഹിന്ദു ആചാര പ്രകാരവും ഇരുവരുടെയും വിവാഹം നടന്നു. 2021 മാര്‍ച്ച് 20നാണ് നില ജനിച്ചത്.


Click it and Unblock the Notifications











