യഥാർത്ഥ രാഞ്ജി, മറക്കാനാകില്ല; നയൻതാരയ്ക്കൊപ്പം പേളി, വേർതിരിവ് കാണിച്ചെന്ന കുറ്റപ്പെടുത്തലിന് പിന്നാലെ

സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങൾ പേളി മാണിക്കുണ്ട്. പലരെയും തന്റെ ഷോയിലേക്ക് കൊണ്ട് വരാനും പേളിക്ക് സാധിച്ചു. സോഷ്യൽ മീഡിയ പേഴ്സണാലിറ്റി എന്ന നിലയിൽ ഇന്ന് സിനിമാ താരങ്ങളെ പോലെതന്നെ പ്രശസ്തിയും ജനസ്വീകാര്യതയും പേളിക്കുണ്ട്. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് പേളി എന്നാണ് ആരാധകർ പറയുന്നത്. പേളിയുമായി അടുക്കാത്ത താരങ്ങൾ കുറവാണ്. ഏതൊരാളുമായും പെട്ടെന്ന് ഇടപഴകാൻ പേളി മാണിക്ക് കഴിയുന്നു.

മലയാളത്തിലെ താരങ്ങൾക്ക് പുറമെ ജൂനിയർ എൻടിആർ, രാം ചരൺ തുടങ്ങിയ അന്യ ഭാഷാ സൂപ്പർതാരങ്ങളെയും അഭിമുഖങ്ങളിൽ അനായാസം കെെയിലെടുക്കാൻ പേളിക്ക് കഴിഞ്ഞു. ഇപ്പോഴിതാ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമായി കുറച്ച് സമയം ചെലവഴിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. ഇന്നലെ അവരെ കണ്ടു. ഞാൻ ആരാധിക്കുന്നയാൾ. അവർ എന്റെ കുഞ്ഞുങ്ങളെ എടുത്തത് സ്വപ്നം പോലെ തോന്നി.

Pearle Maaney  Nayanthara

ചില നിമിഷങ്ങൾ നിങ്ങളുടെ ഹൃദയത്തെ സ്നേഹത്താൽ നിറയ്ക്കുന്നു. നയൻതാര വളരെ കരുതലോടെയും വാത്സല്യത്തോടെയും എന്റെ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിച്ചത് ഞാൻ എന്നെന്നും വിലമതിക്കുന്ന ഓർമയാണ്. യഥാർത്ഥ രാഞ്ജിയും ശക്തിയുടെ പ്രതീകവുമാണെങ്കിലും വളരെ ഊഷ്മളതയും സ്നേഹവുമുള്ളയാളാണ്. അത് ശരിക്കും പ്രചോദനമാണ്.

മനോഹരമായ ഈ ആത്മാവിനോടും പോകുന്നി‌ടത്തെല്ലാം കൊണ്ട് വരുന്ന സ്നേഹത്തോടും നന്ദി പറയുന്നു. ഞങ്ങളുടെ ഈ നിമിഷം പ്രത്യേകതയുള്ളതാക്കിയതിലും നയൻതാരയോട് നന്ദി പറയുന്നെന്നും പേളി മാണിയുടെ കുറിപ്പിൽ പറയുന്നു. നേരത്തെ സെെമ അവാർഡ് നിശയിലും പേളി മാണി നയൻതാരയോട് സംസാരിച്ചിരുന്നു.

Pearle Maaney  Nayanthara

നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയത്. നയൻതാരയുടെ അഭിമുഖം ചെയ്യുന്നുണ്ടോ എന്നാണ് പലരുടെയും ചോദ്യം. താരം പേളിയുടെ ഷോയിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും കമന്റുകൾ വന്നു. എന്നാൽ സൗഹൃദ സംഭാഷണം നടന്നെങ്കിലും നയൻതാരയെ അഭിമുഖത്തിന് ലഭിക്കുക എളുപ്പമല്ല. പൊതുവെ അഭിമുഖങ്ങൾക്ക് മുഖം നൽകാത്ത ആളാണ് നയൻതാര.

ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ ദിവസം അഭിമുഖം നൽകിയത് ഹോളിവുഡ് റിപ്പോർട്ടർ എന്ന മാധ്യമത്തിനാണ്. മലയാളത്തിലെ ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നയൻതാര നൽകാൻ സാധ്യത കുറവാണ്. ധനുഷുമായുണ്ടായ പ്രശ്നം കാരണം വിശദീകരണം നൽകേണ്ട ഘട്ടം വന്നപ്പോഴാണ് നയൻതാര കഴിഞ്ഞ ദിവസം ഹോളിവുഡ് റിപ്പോർട്ടറിന് അഭിമുഖം നൽകിയത്.

താരത്തിനെതിരെ കടുത്ത സൈബറാക്രമണം നടക്കുമ്പോഴാണ് പേളി മാണി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ പേളിക്ക് നേരെയും സോഷ്യൽ മീഡിയയിൽ വിമർശനം വന്നു. ന‌ടി മറീന മൈക്കിൾ പേളിക്കെതിരെ ഉന്നയിച്ച ആരോപണമായിരുന്നു ഇതിന് കാരണം. താനാണ് ​ഗസ്റ്റ് ആയി വരുന്നതെന്നറിഞ്ഞ പേളി ഒരു ഷോ ആങ്കർ ചെയ്യാൻ തയ്യാറായില്ലെന്നായിരുന്നു ആരോപണം. പിന്നാലെ ഇൻഫ്ലുവൻസർക്ക് നേരെ വ്യാപക വിമർശനം വന്നു.

നയൻതാരയെ പോലുള്ള വലിയ താരങ്ങളോടുള്ള പേളിയുടെ പെരുമാറ്റവും ചെറിയ അഭിനേതാക്കളോടുള്ള മനോഭാവവും വ്യത്യസ്തമാണെന്ന് ചിലർ കുറ്റപ്പെടുത്തുകയുണ്ടായി. അതേസമയം വിവാ​ദത്തിനിടെ പേളി വിഷയത്തിൽ വിശദീകരണം നൽകി. ചാനലുമായി പ്രതിഫലത്തിന്റെ പ്രശ്നമുള്ളതിനാലാണ് താൻ ഷോ വിട്ടതെന്നും മറീന തെറ്റിദ്ധരിച്ചതാണെന്നും പേളി വ്യക്തമാക്കി.

Read more about: pearle maaney nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X