34-ാമത്തെ വയസില്‍ നോര്‍മലായി പ്രസവിക്കാന്‍ സാധിച്ചത് ആ ഒരു കാര്യം കൊണ്ടാണ്! എല്ലാവരും ശ്രദ്ധിക്കണമെന്ന് പേളി

കേരളം ഏറ്റവുമധികം ആഘോഷമാക്കിയ ഗര്‍ഭകാലവും പ്രസവവുമൊക്കെയാണ് പേളി മാണിയുടേത്. ബിഗ് ബോസിലൂടെ പ്രണയത്തിലായ ശ്രീനിയും പേളിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെ മാതാപിതാക്കള്‍ കൂടിയാണ് ഇരുവരും...

യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവെക്കാറുള്ള വീഡിയോ വളരെ പെട്ടെന്ന് തരംഗമാവാറുണ്ട്. ദാമ്പത്യത്തിന്റെ കാര്യത്തിലും മക്കളെ നോക്കുന്ന കാര്യത്തിലും കരിയര്‍ മുന്നോട്ടുപോകുന്നതിലുമൊക്കെ പേളിയെ മാതൃകയാക്കാമെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഇപ്പോഴിതാ തന്റെ പ്രസവത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒരു പൊതു പരിപാടിയില്‍ പേളി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്...

pearle-maaney
Photo Credit: https://www.instagram.com/p/DByT8HjTA-w/?img_index=2

പ്രസവം കഴിഞ്ഞ് സമയത്ത് എല്ലാവരും പറഞ്ഞത് അവള്‍ ഇഷ്ടമുള്ളതൊക്കെ കഴിക്കട്ടെ എന്നാണ്. വിശക്കാത്ത സമയത്ത് പോലും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. നല്ലതുപോലെ ഭാരം കൂടിയതിനു ശേഷം മഷിയിട്ട് നോക്കിയാല്‍ പോലും ഈ പറഞ്ഞ ആരെയും കാണില്ല. എല്ലാവരും പറയുന്നത് കേള്‍ക്കരുത് എന്നും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത് മാത്രം ചെയ്യണമെന്നും എനിക്ക് അന്നേരം മനസ്സിലായി...

ഇടയ്ക്ക് അനാവശ്യമായതൊക്കെ നമ്മള്‍ വലിച്ചുവാരി തിന്നാറുണ്ട്. അന്നേരം ഉണ്ടാവുന്ന എനര്‍ജി മാത്രമേ അതിലൂടെ ഉണ്ടാവുകയുള്ളൂ. പിന്നീട് നമുക്ക് അത് വളരെ മോശമായി തോന്നും. വേണ്ടായിരുന്നു എന്ന് തന്നെ ആവും. ആദ്യമൊക്കെ വര്‍ക്കൗട്ടിന് വേണ്ടി രാവിലെ നാലുമണിക്കും അഞ്ചുമണിക്കുമോക്കെ പോകുമായിരുന്നു. അതെനിക്ക് റെഡിയായില്ല. ഇപ്പോള്‍ ഞാനും ശ്രീനിയും ഒരുമിച്ച് രാവിലെ ആറു മണിയാകുമ്പോള്‍ ജിമ്മില്‍ എത്തും. ഹെവി വര്‍ക്ക് ഔട്ട് ഒന്നും താന്‍ ചെയ്യാറില്ല.

മൂത്ത മകള്‍ നിലയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ പാടില്ലെന്ന തോന്നലായിരുന്നു. ഞാന്‍ അടങ്ങിയൊതുങ്ങി ഇരിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭിണി ആയിരിക്കുമ്പോഴും നമ്മള്‍ ആക്ടീവ് ആയിരിക്കണമെന്ന് നിതാരുടെ സമയത്ത് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ 34- മത്തെ വയസ്സിലാണ് രണ്ടാമത്തെ മകള്‍ക്ക് ജന്മം കൊടുക്കുന്നത്.

pearle-srinish

ഈ പ്രായത്തിലും എനിക്ക് നോര്‍മല്‍ ഡെലിവറി സാധ്യമായത് ഞാന്‍ അതിനു വേണ്ടി പരിശ്രമിച്ചത് കൊണ്ടാണ്. അവസാന നാളുകളില്‍ നടക്കാന്‍ ഭയങ്കര മടിയായിരിക്കും. പക്ഷേ ശ്രീനിയുടെ കൈപിടിച്ച് നടക്കും. 10 മിനിറ്റ് എങ്കിലും ദിവസവും നടക്കുമായിരുന്നു.

ഗര്‍ഭകാലത്ത് ഇഷ്ടമുള്ളത് കഴിക്കാം എന്നൊക്കെ പറയും. പക്ഷേ അതിനൊപ്പം ആരോഗ്യപരമായ ഭക്ഷണങ്ങള്‍ കൂടി കഴിക്കണം. എങ്കിലേ പോസ്റ്റ് പാര്‍ട്ടം ഈസി ആവുകയുള്ളൂ. പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് ഞാന്‍ വര്‍ക്ക് ഔട്ട് തുടങ്ങുന്നത്. മെലിയുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം...

തന്റെ ഈ സന്തോഷത്തിന് കാരണം ശ്രീനിഷ് ആണെന്നും ശ്രീനി ഇല്ലെങ്കില്‍ താന്‍ ഇല്ലെന്നും പേളി കൂട്ടിച്ചേര്‍ത്തു. ഒരു കുടുംബത്തെ മുഴുവനായും എനിക്ക് തന്നത് ശ്രീനിയാണ്. മാത്രമല്ല ശ്രീനിയുടെ അമ്മയോടാണ് എനിക്ക് കൂടുതല്‍ അടുപ്പം. ഒരു സൈക്കിള്‍ പോലെയാണ് നമ്മുടെ ജീവിതം. രണ്ടു ടയറിലും കാറ്റുണ്ടെങ്കില്‍ മാേ്രതമ ആ സൈക്കിള്‍ മുന്‍പോട്ട് പോവുകയോള്ളൂ. ആ ഒരു ബാലന്‍സിങ്ങില്‍ ആണ് അത് ഉരുണ്ടു നീങ്ങുന്നത്. അതുപോലെയാണ് ജീവിതം. നല്ലൊരു പാര്‍ട്ണറിനെ ജീവിതത്തില്‍ കിട്ടിയാല്‍ തന്നെ ജീവിതം നന്നായി മുന്‍പോട്ട് പോകുമെന്നും പേളി പറഞ്ഞു.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X