വിവാഹനിശ്ചയം കേമമാക്കി പേളിയും ശ്രീനിഷും! പാട്ടും ഡാന്‍സുമെല്ലാം കിടുക്കി, വീഡിയോ പുറത്ത്! കാണൂ..
ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളായ പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരാകാന്‍ പോവുകയാണ്. ബിഗ് ബോസില്‍ നിന്നും പ്രണയത്തിലായ ഇരുവരുടെയും വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ പേളിയും ശ്രീനിഷും തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ഇപ്പോഴിതാ വിവാഹനിശ്ചയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരിക്കുകയാണ്. റൗഡി ബേബി എന്ന ഹിറ്റ് തമിഴ് സോംഗിന് ചുവടുവെക്കുന്നതാണ് വീഡിയോയില്‍ പ്രധാന ആകര്‍ഷണം. മാത്രമല്ല വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകളെല്ലാം വീഡിയോയിലുണ്ട്. പുറത്ത് വന്ന ഉടനെ പേര്‍ളിഷ് ആരാധകര്‍ വീഡിയോ വൈറലാക്കി മാറ്റിയിരുന്നു.

ബിഗ് ബോസ് മത്സരം വിജയിക്കുന്നതിന്റെ ഭാഗമായിട്ടാണോ പേര്‍ളിയും ശ്രീനിഷും പ്രണയത്തില്‍ ആയതെന്നാന്ന് ചില പ്രേക്ഷകര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതത്തിന് ശേഷം പുറത്ത് വന്ന ഇരുവരും വിവാഹമെന്ന തീരുമാനത്തിലേക്കായിരുന്നു എത്തിയത്.
ഇരുവീട്ടുകാരുമായി സംസാരിച്ച് ഉടന്‍ തന്നെ കല്യാണം കഴിക്കാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞതോടെ ഉടന്‍ തന്നെ വിവാഹമുണ്ടാവുമെന്നാണ് സൂചന. എന്തായാലും പേര്‍ളിയും ശ്രീനിഷും വിവാഹം കഴിക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഒരു വിഭാഗം ടെലിവിഷന്‍ പ്രേക്ഷകര്‍.


Click it and Unblock the Notifications