വിവാഹത്തിന് മുന്‍പ് പേര്‍ളിയും ശ്രീനിഷും മാതൃകയായി തുടങ്ങി! താരദമ്പതികളില്‍ ഇവരാണ് കിടു!!
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദനും. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മത്സരിക്കാന്‍ എത്തിയതോടെയായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതത്തിന് ശേഷം പുറത്ത് വന്ന ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. ഈ വര്‍ഷം ഉടന്‍ തന്നെ താരവിവാഹമുണ്ടാവുമെന്നാണ് രണ്ട് കൂട്ടരും ആരാധകരോടായി പറഞ്ഞിരിക്കുന്നത്.
ഇപ്പോഴിതാ വിവാഹത്തിന് മുന്‍പ് കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാവുകയാണ് പേര്‍ളിയും ശ്രീനിഷും. ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ നടന്ന കിടപ്പുരോഗിഗുകളുടെ രോഗി-ബന്ധു സംഘമത്തില്‍ അതിഥികളായി പേര്‍ളിയും ശ്രീനിഷുമെത്തിയത്. സാന്ത്വന പരിചരണ ദിനത്തോടനുബന്ധിച്ച് ആലുവ ജില്ല ആശുപത്രിയുടെ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലാണ് രോഗി-ബന്ധു സംഗമവും സ്‌നേഹവിരുന്നും നടന്നത്.

വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. പാട്ടുപാടിയും രോഗികളുമായി സംസാരിച്ചും ഏറെ നേരം ചെലവഴിച്ചിട്ടാണ് ഇരുവരും മടങ്ങിയത്.
ശ്രീനി-പേര്‍ളി വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയതോടെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അധികം വൈകാതെ വിവാഹമുണ്ടാവുമെന്ന് പലപ്പോഴായി ഇരുവരും തുറന്ന് പറഞ്ഞെങ്കിലും കൃത്യമായൊരു ദിവസം പ്രഖ്യാപിച്ചിട്ടില്ല.
ബിഗ് ബോസ് പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളായ ഇരുവരും പൊതുവേദികളില്‍ നിരവധി പരിപാടികള്‍ക്കായി ഒന്നിച്ചെത്താറുണ്ട്. ഇതിന്റെ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാം വഴി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.


Click it and Unblock the Notifications











