പേളിയും ശ്രീനിയും ഞെട്ടിക്കാനുള്ള വരവിലാണ്! വിവാഹമല്ല അതിന് മുന്‍പേ മറ്റൊരു സര്‍പ്രൈസ്! കാണൂ!

ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന് മലയാള പതിപ്പൊരുങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരും ഈ പരിപാടിക്കൊപ്പമായിരുന്നു. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങള്‍ ഈ പരിപാടിയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പരിപാടിയിലൂടെ ശ്രദ്ധേയരായി മാറിയ പ്രണയജോഡികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. പരിപാടിയില്‍ നിലനില്‍ക്കുന്നതിനായി പേളി പ്രയോഗിച്ച മാര്‍ഗമാണിതെന്നും ഇത് തേപ്പില്‍ അവസാനിക്കുമെന്നുമായിരുന്നു പലരും വിമര്‍ശിച്ചത്. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷവും ഇവര്‍ ബന്ധം തുടരുന്നുണ്ട് എന്ന് മാത്രമല്ല അധികം വൈകാതെ തന്നെ തങ്ങള്‍ വിവാഹിതരാവുമെന്നും ഇരുവരും അറിയിച്ചിരുന്നു.

എന്നായിരിക്കും പേളിയും ശ്രീനിയും വിവാഹിതരാവാന്‍ പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് ഫിനാലെ കഴിഞ്ഞതിന് പിന്നാലെയായി ഫാന്‍സ് പ്രവര്‍ത്തകര്‍ ഇരുവരേയും അഭിനന്ദിച്ചിരുന്നു. ചെന്നൈയില്‍ നിന്നും ശ്രീനിയും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. എല്ലാവരോടും ഒരുപോലെ ഇടപഴകുന്ന തെറ്റ് പറ്റിയാല്‍ തിരുത്തി മുന്നേറുന്ന പേളിയുടെ സ്വഭാവമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശ്രീനി വ്യക്തമാക്കിയിരുന്നു. ബിഗ് ബോസിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയിലാണ് പുറത്തേക്ക് പോവുകയാണെന്ന് പേളി പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ശ്രീനിയും അരിസ്റ്റോ സുരേഷും ശക്തമായ പിന്തുണ നല്‍കി താരത്തെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഈ ബന്ധം വിവാഹത്തിലേക്കെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. ഡിസംബര്‍ 22ന് വലിയൊരു സര്‍പ്രൈസ് പുറത്തുവിടുമെന്ന് വ്യക്തമാക്കി പേളി എത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പേളിയുടെ സര്‍പ്രൈസ്

പേളിയുടെ സര്‍പ്രൈസ്

ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് പേളിയും ശ്രിനിഷും. ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ വരെയെത്തിയിരുന്നു പേളി. അവസാനത്തെ അഞ്ച് പേരിലൊരാളായി ശ്രീനിയും അവശേഷിച്ചിരുന്നു. എലിമിനേഷനിലൂടെ ഓരോരുത്തരായി പുറത്ത് പോയപ്പോഴും പേളിയും സാബുവും മത്സരത്തിലുണ്ടായിരുന്നു. ചുരുങ്ങിയ വോട്ടുകളുടെ പിന്‍ബലത്തിലാണ് സാബു വിജയിയായത്. അവസാനനിമിഷം വരെയെത്തിയ പേളിക്ക് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയിലെ പേര്‍ളി ആര്‍മി ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഇവരുടെ പ്രണയനിമിഷങ്ങളെയെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പുതിയൊരു സര്‍പ്രൈസുമായി താനും ശ്രീനിയും എത്തുമെന്ന് വ്യക്തമാക്കിയാണ് പേളി എത്തിയത്.

ഡിസംബര്‍ 22 തിരഞ്ഞെടുത്തത്?

ഡിസംബര്‍ 22 തിരഞ്ഞെടുത്തത്?

പുതിയ ചുവടുവെയ്പിനായി ഡിസംബര്‍ 22ആണ് താരം തിരഞ്ഞെടുത്തത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും പേളി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 22നായിരുന്നു തങ്ങള്‍ പ്രണയം തുറന്നുപറഞ്ഞത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ആല്‍ബവുമായാണ് ഇത്തവണ എത്തുന്നത്. തീയതികളിലെ സമാനതായും അന്നൊരു പൂര്‍ണ്ണചന്ദ്ര ദിനമായിരുന്നുവെന്നും പേളി ഓര്‍ത്തെടുക്കുന്നു. അതിനാലാണ് ഡിസംബര്‍ 22 എന്ന തീയതി തിരഞ്ഞെടുത്തത്.

വിവാഹത്തീയതി ആയിരിക്കുമോ?

വിവാഹത്തീയതി ആയിരിക്കുമോ?

പേളി സര്‍പ്രൈസുമായെത്തുന്നുവെന്നറിഞ്ഞതിന് പിന്നാലെയായാണ് സംശയവുമായി ആരാധകരെത്തിയത്. വിവാഹത്തീയതി ആയിരിക്കുമോ ചാരം പുറത്തുവിടുന്നതെന്നതായിരുന്നു സംശയം. ഈ വര്‍ഷം അവസാനത്തില്‍ വിവാഹ നിശ്ചയവും ഏപ്രിലില്‍ വിവാഹം നടത്താനുമാണ് തീരുമാനമെന്ന് വ്യക്തമാക്കി നേരത്തെ ശ്രിനിഷ് എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് സര്‍പ്രൈസിനെക്കുറിച്ച് പേളിയും ചോദിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു പേളിയുടെ പോസ്റ്റ് വൈറലായി മാറിയത്.

ആല്‍ബം റിലീസാണെന്ന് ആരാധകര്‍

ആല്‍ബം റിലീസാണെന്ന് ആരാധകര്‍

വിവാഹമൊന്നുമല്ല പേളിയും ശ്രിനിഷും ഒരുമിക്കുന്ന ആല്‍ബവുമായാണ് ഇത്തവണത്തെ വരവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പേളിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുന്ന ആല്‍ബത്തിന് പേര്‍ളിഷ് എന്ന പേരാണ് നല്‍കിയിട്ടുള്ളത്. ശരത് ഡേവിസാണ് സംവിധാനം ചെയ്തത്. ആല്‍ബത്തിനായി തങ്ങളുടെ പ്രിയ പ്രണയജോഡികള്‍ ഒരുമിച്ചുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഡിസംബര്‍ 22നായി കാത്തിരിക്കുകയാണ് എല്ലാവരും.

പോസ്റ്റ് കാണാം

പേളി മാണിയുടെ പോസ്റ്റ് കാണാം.

 അര്‍ധരാത്രിയിലെ സംസാരം

അര്‍ധരാത്രിയിലെ സംസാരം

ബിഗ് ബോസ് ഉറങ്ങിക്കാണുമെന്ന വിശ്വാസത്തിലായിരുന്നു അന്ന് 12 മണിക്ക് തന്നെ അത് പറഞ്ഞത്. അതിന് പിന്നാലെ വന്ന എലിമിനേഷന്‍ എപ്പിസോഡില്‍ ലാലേട്ടന്‍ ആ വീഡിയോ കാണിച്ച് തന്നപ്പോഴാണ് പണി പാളിയതായി മനസ്സിലാക്കിയത്. ബിഗ് ബോസ് ഉറങ്ങാറേയില്ലെന്ന് അങ്ങനെയാണ് മനസ്സിലാക്കിയത്. നൂറ് ദിനം അവിടെ കഴിയുമ്പോള്‍ ചില സ്‌പോട്ടുകള്‍ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ആ സ്ഥലത്തേക്ക് ക്യാമറ ആംഗിള്‍ കിട്ടില്ലെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാല്‍ കൃത്യമായി എല്ലാം പതിഞ്ഞിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും നേരത്തെ പേളി പറഞ്ഞിരുന്നു.

വീട്ടുകാരുടെ പ്രതികരണം

വീട്ടുകാരുടെ പ്രതികരണം

തങ്ങളുടെ പ്രണയത്തെക്കുറിച്ച് എല്ലാം വീട്ടുകാരും കണ്ടിരുന്നു. കണ്ണും കണ്ണും നോക്കിയിരുന്നുള്ള പ്രണയ സല്ലാപങ്ങളൊക്കെ അവരും കണ്ടിരുന്നു. എന്നാല്‍ വളരെ പോസിറ്റീവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. ഡാഡിയായിരുന്നു മുംബൈയിലേക്ക് വന്നത്. വീട്ടിലെത്തിയതിന് ശേഷം തുടക്കത്തിലൊന്നും അവര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നില്ല. പിന്നീടാണ് തങ്ങളുടെ തീരുമാനത്തെക്കുറിച്ച് ചോദിച്ചതെന്നും തങ്ങളുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു വീട്ടുകാരെന്നും പേളി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X