'നീ നടന്ന് കാണാനാണ് ഞങ്ങള്‍ക്കിഷ്ടം'; നാടും വീടും ഉപേക്ഷിച്ച് പോകുന്നവർക്കിടയിൽ വ്യത്യസ്തയായി പേളി!
പേളി മാണിയേയും ശ്രീനിഷിനേയും നില ബേബിയേയും അറിയാത്ത സോഷ്യൽമീഡിയ ഉപഭോക്താക്കൾ കുറവായിരിക്കും. നാല് വർഷത്തോട് അടുക്കുന്ന ദാമ്പത്യ ജീവിതത്തിൽ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണ് പേളിയുടേയും ശ്രീനിഷിന്റേയും പ്രണയവും വിവാഹവും ഇപ്പോഴുള്ള ജീവിതവുമെല്ലാം.
ബിഗ് ബോസിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതുമെല്ലാം. പലരും ഗെയിം ജയിക്കാനുള്ള പേളിയുടേയും ശ്രീനിഷിന്റേയും അടവാണ് പ്രണയമെന്ന് കുറ്റപ്പെടുത്തിയിരുന്നു.
അവരുടെ മുൻവിധികളെല്ലാം തിരുത്തി കുറിച്ച് നിലുവിനൊപ്പം സന്തോഷകരമായി മുന്നോട്ട് പോവുകയാണ് പേളിയും ശ്രീനിഷും. പേളിയുടെ എല്ലാ വിജയത്തിന് പിന്നിലും ശ്രീനിഷാണെന്ന് നിസംശയം പറയാം. ശ്രീനിഷാണ് പേളിയുടെ ചാറ്റ് ഷോയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നത്.
സെലിബ്രിറ്റികൾക്കൊപ്പമുള്ള പേളിയുടെ ചാറ്റ് ഷോയ്ക്ക് മില്യൺ കണക്കിന് വ്യൂസാണ് ലഭിക്കാറുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പേളി പങ്കുവെക്കുന്നത് തന്റെ യുട്യൂബ് ചാനൽ വഴിയാണ്.

അത്തരത്തിൽ പേളിയും ശ്രീനിഷും പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. വളരെ നാളുകൾക്ക് ശേഷം മകൾ നിലയ്ക്കൊപ്പം ശ്രീനിഷിന്റെ പാലക്കാട്ടുള്ള തറവാട് വീട് സന്ദർശിക്കാൻ പോയതിന്റെ വിശേഷങ്ങളാണ് പേളി പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.
അവസാനമായി നിലയുടെ ചോറൂണിന്റെ സമയത്താണ് പേളിയും ശ്രീനിഷും പാലക്കാട്ടെ തറവാട് വീട്ടിൽ വന്നത്. അതിനിടയിൽ തിരക്കുകൾ കാരണം വരാൻ സാധിച്ചിരുന്നില്ല.

മുത്തശ്ശിയുടെ വീട്ടില്‍ ഉണ്ടാക്കിയ ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ എന്ന ടൈറ്റിലോടെയാണ് പുതിയ വീഡിയോ പേളിയും ശ്രീനിഷും പങ്കുവെച്ചിരിക്കുന്നത്. കുടുംബബന്ധങ്ങൾക്ക് വളരെ ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് പേളിയും ശ്രീനിഷും.
അടുത്തിടെയാണ് ചെന്നൈയിൽ പോയി ശ്രീനിഷിന്റെ കുടുംബത്തെ പേളിയും നിലയും സന്ദർശിച്ചത്. പേളിയുടെ കുടുംബത്തെ മാത്രമല്ല ശ്രീനിഷിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. നില ശ്രീനിഷിന്റെ അമ്മയെ പോലെയാണ് കാണാനെന്ന് നിരവധി കമന്റുകൾ വരാറുണ്ട്.

പാലക്കാട് ഒരു വര്‍ക്കിന് പോയതിന് ശേഷമായാണ് ശ്രീനിയും പേളിയും അമ്മൂമ്മയെ കാണാനായി പോയത്. കാണാന്‍ വരുന്ന വിവരം ഇരുവരും അമ്മൂമ്മയെ അറിയിച്ചിരുന്നില്ല. നില നടന്ന് തുടങ്ങിയതിന് ശേഷം ആദ്യമായാണ് അവിടേക്ക് പോവുന്നത്. തൊട്ടപ്പുറത്തെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്താണ് പേളിയും ശ്രീനിയും തറവാട്ടിലേക്ക് പോയത്.
അമ്മൂമ്മയുടെ വീട്ടിലേക്ക് നടപ്പാതയിലൂടെ നടന്ന് പോകുമ്പോൾ നീ നടന്ന് കാണാനാണ് ഞങ്ങള്‍ക്കിഷ്ടമെന്നായിരുന്നു പേളി നിലയോട് പറഞ്ഞത്. മുമ്പും ഇതേ വഴിയിലൂടെ നടന്ന് പോയതും പേളി വീഡിയോയില്‍ കാണിച്ചിരുന്നു.

പേളിയേയും നിലയേയും കണ്ട സന്തോഷം അമ്മൂമ്മയുടെ മുഖത്ത് കാണാനുണ്ടായിരുന്നു. ഉറക്കപ്പീച്ചിലായിരുന്നതിനാല്‍ നില ആരേയും എടുക്കാന്‍ സമ്മതിച്ചിരുന്നില്ല. അമ്മാ എന്ന് വിളിച്ച് നിലവിളിക്കുകയായിരുന്നു നില. ആരെങ്കിലും തൊട്ടാല്‍ കരയുകയാണ്.
അമ്മൂമ്മ നമുക്ക് ഇവളെ എങ്ങനെ മാറ്റിയെടുക്കാമെന്നും പേളി ചോദിക്കുന്നുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നിന്നും ഓടിയൊളിക്കുകയായിരുന്നു അമ്മൂമ്മ. ശ്രീനിയുടെയും നിലയുടേയും നെറ്റിയില്‍ ചന്ദനം തൊട്ടപ്പോള്‍ അമ്മയ്ക്കും തൊട്ട് നൽകാൻ നില പറയുന്നുണ്ടായിരുന്നു.

പാലക്കാട്ടെ വിശേഷങ്ങൾ ഇനിയും പങ്കുവെക്കുമെന്നും പറഞ്ഞാണ് പേളി വീഡിയോ അവസാനിപ്പിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. 'സെലിബ്രിറ്റിയായി കഴിഞ്ഞാൽ പിന്നെ സ്വന്തം നാടും വീടും ഒക്കെ ഉപേക്ഷിച്ച് പോകുന്നവരാണ് കൂടുതലും.'
'അതിനിടയിലും സ്വന്തങ്ങൾക്ക് വില കൊടുക്കുന്ന മനസ് ശെരിക്കും സന്തോഷമാണ് ഇതൊക്കെ കാണുമ്പോൾ. നാട്ടിൻ പുറത്തുള്ള ഈ ചെറിയ വീട്ടിൽ വരാനും ഇവിടെ നിൽക്കാനും ഉള്ള പേളിയുടെ മനസ്.'
'എത്ര കോടികൾ കൈയിലുള്ള ഏതൊരാൾക്കും ഇതുപോലെ ഒരു മനസ് ഉണ്ടായിരിക്കണം അതാണ് യഥാർത്ഥ മനുഷ്യൻ. പേളി എന്ന കുട്ടിയെ ലക്ഷക്കണക്കിന് ആളുകൾ സ്നേഹിക്കാനുള്ള കാരണവും പെരുമാറ്റം തന്നെയാണെന്നുമായിരുന്നു' ആരാധകർ പറഞ്ഞത്.


Click it and Unblock the Notifications