ശ്രീനി അടുത്ത് വന്നാല്‍ കരന്റടിക്കും! എട്ട് തവണയാണ് കുഴിയില്‍ വീണത്,സാബുവിന്റെ കളികളെ കുറിച്ചും പേളി

ബിഗ് ബോസ് ഹൗസിനുള്ളില്‍ എത്തിയതിന് ശേഷം ചീത്തപ്പേരുകളെല്ലാം പോയ താരമായിരുന്നു സാബു മോന്‍. പലരുടെയും മുന്‍വിധികളെ തകര്‍ക്കാന്‍ സാബുവിന് കഴിഞ്ഞിരുന്നു. ഹൗസിലെത്തിയത് മുതല്‍ വീട്ടിലെ കാരണവരുടെ സ്ഥാനം സാബുവിനായിരുന്നു. എന്ത് പ്രശ്‌നത്തിലും തന്റേതായ തീരുമാനമാണ് സാബു പറയുന്നതെങ്കിലും മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്നവയായിരുന്നു അവയൊക്കെ.

ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു സാബു മോനും പേളി മാണിയും. ഇരുവര്‍ക്കുമായിരുന്നു ഏറ്റവുമധികം ആരാധകര്‍ ഉണ്ടായിരുന്നതും. ഇപ്പോഴിതാ സാബുവിനെ കുറിച്ചുള്ള കാര്യങ്ങള്‍ പേളിയും തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പേളിയുടെ വെളിപ്പെടുത്തല്‍.

 ബ്രില്ല്യന്റെ എക്‌സപീരിമെന്റ്

ബ്രില്ല്യന്റെ എക്‌സപീരിമെന്റ്

ബ്രില്ല്യന്റെ എക്‌സപീരിമെന്റാണെന്ന് വേണമെങ്കില്‍ പറയാം. ഇങ്ങനെത്തെ ഒരു സാഹചര്യത്തില്‍ എങ്ങനെ ജീവിച്ച് പോവുമെന്ന് കാണിച്ച് തരുന്നു. ഫോണും, ഇന്റര്‍നെറ്റും ഓണ്‍ലൈനായി കാര്യങ്ങള്‍ കൈയിലെത്തുന്ന കാലത്ത് അങ്ങനെ ജീവിച്ച് കൊണ്ടിരിക്കുന്നവര്‍ ഇതെല്ലാം മാറ്റി അതിജീവിക്കുന്നതാണ് കളി. ടാസ്‌കടക്കമുള്ള കാര്യങ്ങള്‍ രസകരമായിരുന്നു.

ബഷീറുമായിട്ടുള്ള പ്രശ്‌നം

ബഷീറുമായിട്ടുള്ള പ്രശ്‌നം

എന്നെ ഹേര്‍ട്ട് ചെയ്യുമ്പോള്‍ മറക്കാന്‍ എളുപ്പമാണ്. എന്നാല്‍ ആ സമയത്ത് അത് കണ്ടിട്ട് എന്റെ ഫാമിലി, സുഹൃത്തുക്കള്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും വിഷമമാവും. ആ സമയത്ത് ആ വഴക്ക് മറക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടി വരും. എന്നെ ഏറ്റവും കൂടുതല്‍ വിഷമമായത് ബഷീറുമായിട്ടുള്ള വഴക്കാണ്. പക്ഷെ അന്ന് ഉച്ചയ്ക്ക് തന്നെ വാടാ.. കഴിക്കാം എന്ന് പറഞ്ഞിരുന്നു. ദേഷ്യം വരുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. അത് കഴിഞ്ഞപ്പോള്‍ അയ്യോ ഇത് വേണ്ടായിരുന്നു എന്ന് രണ്ട് പേര്‍ക്കും തോന്നിയിരുന്നു. എത്ര വലിയ വഴക്കാണെങ്കിലും വാ.. കഴിക്കാം എന്നൊക്കെ പറഞ്ഞാല്‍ വലിയൊരു ആശ്വാസമാണ്.

സാബുവിനെ കുറിച്ച്

സാബുവിനെ കുറിച്ച്

എന്റെ ചേട്ടനെ പോലെയാണ് സാബു. ഷോ യിലും അങ്ങനെ തന്നെയായിരുന്നു. സാബു ചേട്ടന്‍ ഗെയിം കളിക്കുന്നതും ആ സമയത്ത് കാണുമ്പോള്‍ നമുക്ക് അറിയാം. ഗെയിമിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നതെന്ന്. പക്ഷെ അതിനെ നമ്മള്‍ അഭിനന്ദിക്കണം. കാരണം ഇതൊരു ഗെയിം അല്ലേ. പക്ഷെ പലരും ഗെയിമാണ് എന്നൊക്കെ മറന്ന് ജീവിക്കാനൊക്കെ തുടങ്ങുമ്പോഴും സാബു ചേട്ടന്‍ മാത്രമാണ് ഗെയിമില്‍ നിന്നത്. പലരും ഗെയിമാണന്നൊക്കെ മറന്ന് വൈകാരികമായി വേദനിക്കുന്ന സമയത്ത് സാബു ചേട്ടന്‍ അങ്ങനെ ആയിരുന്നില്ല. ഗെയിം ആണെന്ന് എപ്പോഴും മനസില്‍ ബോധ്യമുണ്ടെങ്കില്‍ യഥാര്‍ത്ഥ സുഹൃത്തുക്കളായിരിക്കാന്‍ പറ്റില്ലെന്ന് വരുമെന്നും പേളി പറയുന്നു.

എട്ട് പ്രാവിശ്യം കുഴിയില്‍ വീണു..

എട്ട് പ്രാവിശ്യം കുഴിയില്‍ വീണു..

എത്ര സ്പീഡില്‍ പോവുന്ന കാര്‍ ആണെങ്കിലും എത്ര നല്ല കാര്‍ ആണെങ്കിലും കുഴിയില്‍ വീണാല്‍ റോഡിലെത്തുമ്പോള്‍ അത് ഒരുപോലെ ആയിരിക്കില്ല പോവുന്നത്. എന്റെ അവസ്ഥ എന്താണെന്ന് വെച്ചാല്‍ എട്ട് തവണയാണ് ഞാന്‍ കുഴിയില്‍ വീണത്. ജനങ്ങള്‍ എന്നെ പൊക്കിയെടുത്ത് റോഡില്‍ വെച്ചിട്ട് മോളെ ഒന്ന് പതുക്കെ പോവു. അത് കൊണ്ടാണ് ഞാന്‍ പറയുന്നത്.. കുറേ പേര്‍ എന്നെ തല്ലി തല്ലി ഇങ്ങനെ എത്തിച്ചതാണ്. മമ്മി വഴക്ക് പറഞ്ഞാലും ഞാന്‍ വീട്ടിലിരുന്ന് കരയും. അതാണ് ഇവിടെ വന്നപ്പോഴും അങ്ങനെയായിരുന്നു.

വീട്ടില്‍ പോവണമെന്നുണ്ടായിരുന്നു

വീട്ടില്‍ പോവണമെന്നുണ്ടായിരുന്നു

എന്നെക്കാള്‍ നല്ല മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നതിനാല്‍ എങ്ങനെയേലും പോയാല്‍ മതിയായിരുന്നു എന്ന് തോന്നിയിരുന്നു. എനിക്ക് ഒരു അനുഭവമായിരിക്കണം എന്ന് മാത്രമേ കരുതിയിരുന്നുള്ളു. ഇത്രയും കാലം നില്‍ക്കണമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. അത് കൊണ്ടാണ് കുറച്ച് ഉടുപ്പുകളുമായി വന്നതെന്നും പേളി പറയുന്നു. വീട്ടില്‍ പോവണമെന്ന ഫീലിംഗിലായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് ആ ഹൗസിനോട് കുറച്ച് അടുപ്പം വന്നത്.

ശ്രീനിഷിനെ കുറിച്ച്..

ശ്രീനിഷിനെ കുറിച്ച്..

ശ്രീനിഷ് അടുത്ത് വന്നിരിക്കുമ്പോള്‍ കരന്റ് അടുക്കുന്നത് പോലെ തോന്നും. ശ്രീനിയോട് സംസാരിച്ച് ഇരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമല്ല. അത് യഥാര്‍ത്ഥമാണ്. ഗെയിമില്‍ നിന്നും പുറത്ത് വന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി. നല്ല മാറ്റമുണ്ടായി. എന്നാല്‍ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാന്‍ ബിഗ് ബോസ് ഹൗസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതു കൊണ്ട് ഞാന്‍ എന്ത് പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണെന്നും എനിക്ക് അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗെജ്‌മെന്റ് ഉടന്‍ നടക്കും. കല്യാണം ഉടന്‍ തന്നെ ഉണ്ടാകുമെന്നും പേളി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X