'പേര്‍ളിയ്ക്കുള്ള ഉമ്മ നിര്‍ത്തി' തീവണ്ടിയിലെ ഡയലോഗ് പറഞ്ഞ് ശ്രീനിഷിന്റെയും പേര്‍ളിയുടെയും ടിക് ടോക്

ബിഗ് ബോസിലൂടെ പ്രണയത്തിലായവരാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായി മാറാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ മേയ് മാസമായിരുന്നു താരവിവാഹം നടന്നത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ പോയതും മറ്റുമായി നിരവധി വിശേഷങ്ങള്‍ പേര്‍ളിയും ശ്രീനിഷും ആരാധകരോടായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ രസകരമായൊരു വീഡിയോ ആണ് സമൂഹ മാധ്യത്തിലൂടെ ശ്രീനിഷ് പുറത്ത് വിട്ടിരിക്കുന്നത്. രസകരമായൊരു ടിക് ടോക് വീഡിയോ ആണിത്. ടൊവിനോ തോമസിന്റെ തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി എന്ന പാട്ടിലെ രംഗമായിരുന്നു. സിഗററ്റ് വലിക്കുന്നതിനെതിരെ വലിയ പ്രചാരം നേടിയ രംഗമാണ് താരദമ്പതികളും ഒന്ന് അഭിനയിച്ച് കാണിച്ചത്.

 pearle-srini-photo

ഇരുവര്‍ക്കുമൊപ്പാം പാത്തു എന്ന് വിളിക്കുന്നൊരു കുഞ്ഞുവാവയും ഉണ്ടായിരുന്നു. പാത്തുവിന്റെ എക്‌സ്പ്രഷന്‍ നോക്കൂ എന്ന കമന്റായിരുന്നു ശ്രീനിയുടെ പോസ്റ്റിന് താഴെ പേര്‍ളി ഇട്ടത്. ഷിയാസ് കരീം അടക്കമുള്ള താരങ്ങളും പേര്‍ളി ആര്‍മിക്കാരുമെല്ലാം വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ ഇട്ട് കൊണ്ടേയിരിക്കുകയാണ്.

നിലവില്‍ ചെന്നൈയിലാണ് പേര്‍ളിയും ശ്രീനിഷും സ്ഥിര തമാസമാക്കിയിരിക്കുന്നത്. പേര്‍ളിയിപ്പോള്‍ ഒരു തമിഴ് റിയാലിറ്റി ഷോ യില്‍ അവതാരകയാണ്. ശ്രീനിഷ് സി കേരളം ചാനലില്‍ സത്യ എന്ന സീരിയലലില്‍ നായകനായും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X