നിലയും സുദർശനയുമൊക്കെയാണ് ഇപ്പോഴത്തെ കുഞ്ഞ് താരങ്ങൾ, 2021ല്‍ അമ്മയായ താരങ്ങൾ...

സിനിമകളെക്കാളും താരങ്ങളുടെ സ്വകാര്യ വിശേഷങ്ങൾ അറിയാനാണ് പ്രേക്ഷകർക്ക് താൽപര്യം. അത് അറിയാനായി ഏതറ്റം വരെ പോകാനും ആരാധകർ തയ്യാറാണ് ഇവരുടെ കരിയറിനെ പിന്തുണയ്ക്കുന്നത് പോലെ സന്തോഷത്തിലും ഒപ്പം നിൽക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളോട് വിശേഷം ചോദിച്ചും ആരാധകർ എത്താറുണ്ട്. പലരേയും പ്രേക്ഷകർ കുടുംബത്തിലെ അംഗത്തെ പോലെയാണ് കാണുന്നത്.

2021 സിനിമ മേഖലയ്ക്ക് അത്ര നല്ല വർഷം ആയിരുന്നില്ലെങ്കിലും ചില സന്തോഷങ്ങൾ പ്രേക്ഷകരെ തേടി എത്തിയിരുന്നു. ഈ വർഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ജീവിതത്തിലേയ്ക്ക് കുഞ്ഞ് അതിഥികൾ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും കുട്ടി വിശേഷം കൊണ്ട് നിറഞ്ഞിരുന്നു. കുഞ്ഞുങ്ങളുടെ കളിയും ചിരിയും ചെറിയ ചുവട് വയ്പ്പുകളെല്ലാം താരങ്ങൾ പങ്കുവെയ്ക്കാറും ഉണ്ടായിരുന്നു.

 ഭാമ

ഭാമ

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ആരാധകരുളള നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. ലോക്ക് ഡൗൺ പ്രതിസന്ധിയ്ക്ക് തൊട്ട് മുമ്പായിരുന്നു കല്യാണ നടക്കുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തന് പങ്കെടുത്തിരുന്നു. കല്യാണം കഴിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും വന്നു. എന്നാല്‍ അത്തരം വാര്‍ത്തകളോട് ഭാമയും കുടുംബാംഗങ്ങളും പ്രതികരിച്ചിരുന്നില്ല. ഒടുവില്‍ 2021 മാര്‍ച്ച് 12നായിരുന്നുപെണ്‍കുട്ടി ജനിച്ച കാര്യം നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ അപ്പോൾ കുഞ്ഞിന്റെ ചിത്രങ്ങള്‍ താരം ഷെയര്‍ ചെയ്തിരുന്നില്ല. മകളുടെ ഒന്നാം പിറന്നാളിനായിരുന്നു ചിത്രം ആദ്യമായി പങ്കുവെച്ചത്.

 മിയ ജോര്‍ജ്ജ്‌

മിയ ജോര്‍ജ്ജ്‌

നടി മിയ ജോർജ്ജും ഈ വാർഷമായിരുന്നു കുഞ്ഞിന് ജന്മം നൽകിയത്. 2020 സെപ്റ്റംബര്‍ 12നായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു കല്യാണം നടന്നത്. വിവാഹത്തിന് ശേഷവും മിനിസ്ക്രീൻ മിയ സജീവമായിരുന്നു. അഭിനയത്തിൽ തുടരുമെന്നും കല്യാണശേഷം പറഞ്ഞിരുന്നു. 2021 ന് ആണ് മിയ അമ്മയാവുന്നത്. ഗർഭിണിയാണെന്നുള്ള വിവരം പറഞ്ഞിരുന്നില്ല. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് നടി ഇക്കാര്യം വെളിപ്പെടുത്തിത്. അമ്മയാവാൻ പോകുന്നത് മറച്ച് വെച്ചെങ്കിലും ഇപ്പോൾ ലുക്കയുടെ എല്ലാ വിശേഷങ്ങളും മിയ പങ്കുവെയ്ക്കാറുണ്ട്.

പേളി മാണി

പേളി മാണി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണി ശ്രീനീഷ് അരവിന്ദും. 2019 മെയ് 5നായിരുന്നു പ്രേക്ഷകരുടെ പ്രിയതാരങ്ങളായ പേളിയും ശ്രീനീഷും വിവാഹിതരാവുന്നത്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 2021 മാര്‍ച്ചിലായിരുന്നു താരങ്ങളുടെ ഇടയിലേക്ക് കുഞ്ഞ് നില എത്തുന്നത്. അമ്മയാവാൻ തയ്യാറെടുക്കുന്ന വിവരം പേളി ആദ്യം തന്നെ വെളിപ്പെടുത്തിയിരുന്നു. ഗർഭകാല വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷവും പേളി ഇതുപോലെതന്നെയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം കുഞ്ഞ് നിലയാണ്. കുട്ടിയുടെ ഓരോ ചുവട് വയ്പ്പും താരം പങ്കുവെയ്ക്കാറുണ്ട്.

സൗഭാഗ്യ വെങ്കിടേഷ്

സൗഭാഗ്യ വെങ്കിടേഷ്

സൗഭാഗ്യ വെങ്കിടേഷും ഈ വർഷമാണ് അമ്മയായത്. 2021 നംവബര്‍ 29നായിരുന്നു മകൾ സുദർശന ജനിക്കുന്നത്. താരവും ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ചിരുന്നു, നർത്തകനും അഭിനേതാവുമായ അര്‍ജ്ജുന്‍ സോമശേഖറാണ ഭർത്താവ്. 2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.

Recommended Video

Pearle maaney shares daughter nila's first theatre experience
 അശ്വതി ശ്രീകാന്ത്

അശ്വതി ശ്രീകാന്ത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം അശ്വതി ശ്രീകാന്തിന് 2021 ആഗസ്ത് 31നായിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കമല എന്നാണ് കുഞ്ഞിന് പേരിട്ടത്. ബ്രൈഡല്‍ ഷവര്‍, വളകാപ്പ്, ഫോട്ടോഷൂട്ട് തുടങ്ങി ഗര്‍ഭകാലം അശ്വതി ആഘോഷമാക്കി മാറ്റിയിരുന്നു. പത്മ എന്നാണ് താരത്തിന്റെ ആദ്യത്തെ കുഞ്ഞിന്റെ പേര്.

Read more about: year ender 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X