ഈ പാട്ട് ഇത്ര സിമ്പിളായും പാടാം... പേളിയുടെ പാട്ടിനെ ട്രോളി ശ്രീനീഷ്, നിർത്താറായില്ലേ മോളേ...

മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ ശ്രീനീഷ് അരവിന്ദും നടിയും അവതാരകയുമായ പേളിമാണിയും. മലയാളത്തിൽ ഏറ്റവും വാർത്ത പ്രധാന്യം നേടിയ ഒരു താര വിവാഹമായിരുന്നു ഇവരുടേത്. മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. സൗഹൃദത്തിൽ തുടങ്ങുകയും പിന്നീട് അത് വളരെ പെട്ടെന്ന് പ്രണയത്തിലേയ്ക്ക് മാറുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെ കണ്ട ആളിനെ വിവാഹം കഴിക്കാൻ സാധിക്കുമോ, ഷോയ്ക്ക് വേണ്ടി പ്രണയം അഭിനയിക്കുന്നതാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അന്ന് ഉയർന്നിരുന്നു. ഒരു വിഭാഗക്കാർ കുറ്റപ്പെടുത്തിയപ്പോൾ മറ്റൊരു കൂട്ടർ ഇവരുടെ പ്രണയത്തെ പിന്തുണക്കുകയായിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് 100 ദിവസം പൂർത്തിയാക്കിയതിന് ശേഷമാണ് ഇരുവരും വിവാഹിതരാവുകയായിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും. അതുകൊണ്ട് തന്നെ താരങ്ങളുടെ വിശേഷം അറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹമാണ്. ഇരുവരും സോഷ്യൽമീഡിയയിൽ സജീവമാണ്. മനോഹരമായ മുഹൂർത്തങ്ങളും അതുപോലെ തന്നെ പരസ്പരം ട്രോളിയും പേളിയും ശ്രനീഷും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടാറുണ്ട്. ഇപ്പോഴിത പേളിയുടെ പാട്ടിനെ അടപടലം ട്രോളി ശ്രീനീഷ് രംഗത്തെത്തിയിരിക്കുകയാണ്.

 മാതൃക ദമ്പതിമാർ

മോളിവുഡിലെ മാതൃക ദമ്പതികളാണ് പേളിയും ശ്രീനീഷും.സോഷ്യൽ മീഡിയയിൽ പരസ്പരം ട്രോളി രംഗത്തെത്തുമെങ്കിലും യഥാർഥ ജീവിതത്തിൽ ഇങ്ങനെയല്ല. പരസ്പരം പിന്തുണച്ച് ഇരുവരും എപ്പോഴും ഒന്നിച്ചുണ്ടാകും. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് പേളിമാണി. വേദികളിൽ ആക്ടീവായ പേളിയെയാണ് കാണാറുള്ളത്.എന്നാൽ വിവാഗഹത്തിന് ശേഷം ഡബിൾ ആക്ടീവാണ്. തിരിച്ചും അങ്ങനെതന്നെയാണ്. ശ്രീനീഷിന് പൂർണ്ണ പിന്തുണയുമായി പേളിയുമുണ്ട്.

 സോഷ്യൽ മീഡിയയിൽ സജീവം

സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ഒന്നിച്ചുള്ള വീഡിയോകളും പരസ്പരം ട്രോളി കൊണ്ടുള്ള പോസ്റ്റുകളും ഇരുവരും പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലം ഡബിൾ ആക്ടീവാണ് ഇവർ. ട്രോളുകൾ മാത്രമല്ല സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് പുതിയ ടോക്ക് ഷോകളും ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കിക്കുന്നത്. കൂടാതെ ലോക്ക് ഡൗൺ ദിനങ്ങളും രസകരമായ വീഡിയോയിലൂടെ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

 പേളിയുടെ  പാട്ട്

നടി അവതാരക എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് പേളി. ഇപ്പോഴിത ഇതുവരെ പ്രേക്ഷകർ ആരും കേൾക്കാത്ത പ്രിയതമയുടെ ഗാനം പങ്കുവച്ചിരിക്കുകയാണ് ശ്രീനീഷ്, ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സ്പാനിഷ് വെബ് സീരീസാണ് മണി ഹേയ്സ്റ്റ്. സീരീസിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ് . ഇത് വ്യത്യസ്തമായ രീതിയിൽ ആലപിച്ചിരിക്കുകയണ് പേളി. അത് പോലെ പകർത്തി ഇൻസ്റ്റഗ്രാമിൽ ശ്രീനി പങ്കുവെച്ചിട്ടുണ്ട്. അടുത്ത അഭ്യാസം തുടങ്ങി, നിർത്താറായില്ലേ മോളേ എന്ന് കുറിച്ചു കൊണ്ടാണ് ശ്രീനി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ടിക് ടോക്ക്


ശ്രീനീഷിന്റെ ലോക്ക് ഡൗൺ സ്പെഷ്യൽ ടിക് ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശ്രീനീഷ് പുതിയ ലുക്കിലായിരുന്നു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കട്ടി മീശയിൽ ക്ലീൻ ഷേവിൽ പ്രത്യക്ഷപ്പെട്ട ശ്രീനിയുടെ ലുക്ക് ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. പോളിയ്ക്കൊപ്പവും ശ്രീനീഷ് ടിക് ടോക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കപ്പിൾസിന് ആശംസ അറിയിച്ച് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X