Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പേളിയെ ചേര്‍ത്ത് നിര്‍ത്തി ശ്രീനി പറയുന്നു ഞങ്ങളുടെ ആനിവേഴ്സറിയാണെന്ന്! വിവാഹനിശ്ചയം ഉടന്‍?

ഹിന്ദിയില്‍ പന്ത്രണ്ടാം സീസണ് ആരംഭിച്ചപ്പോഴാണ് മലയാളത്തില്‍ ബിഗ് ബോസിന്റെ ആദ്യ സീസണ് അവസാനിച്ചത്. മലയാളികള്‍ക്കും ഇപ്പോള്‍ ബിഗ് ബോസ് സുപരിചിതമായിരിക്കുകയാണ്. തുടക്കത്തില്‍ വലിയ പ്രധാന്യം മലയാളി പ്രേക്ഷകര്‍ കൊടുത്തിരുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയുടെ ഇടപെടലോടെ പിന്നീട് കേരളത്തിലും ബിഗ് ബോസ് തരംഗമായിരുന്നു.
നിവിന്‍ പോളിയ്ക്കും ലാലേട്ടനുമെതിരെ വല്ലാത്ത ചതിയായി പോയി! 100 കോടി നേടിയ കൊച്ചുണ്ണിയും ലീക്കായി!!
ബിഗ് ബോസിലെ ഓരോ മത്സരാര്‍ത്ഥികളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണെങ്കിലും പേളി-ശ്രീനിഷ് കൂട്ടുകെട്ടിനാണ് ആരാധകര്‍ കൂടുതലും. ബിഗ് ബോസില്‍ നിന്നുമാണ് ഇരുവരും അടുത്ത് പരിചയപ്പെട്ടതെങ്കിലും ആ സൗഹൃദം ഇഷ്ടമായി മാറുകയായിരുന്നു. പുറത്ത് വന്ന ഉടനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പേളിയും ശ്രീനിഷും കഴിഞ്ഞ ദിവസം ഒരു ആനിവേഴ്സറി ആഘോഷിച്ചിരിക്കുകയാണ്.

പേളിയും ശ്രീനിഷും
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സീരിയലുകളിലൂടെയായിരുന്നു ശ്രീനിഷ് ശ്രദ്ധേയനായത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകയായെത്തിയ പേളി അതിവേഗമായിരുന്നു പ്രശസ്തയായത്. ഇരുവരും തമ്മില്‍ ബിഗ് ബോസിലെത്തിയതിന് ശേഷമാണ് അടുത്ത് പരിചയപ്പെടുന്നത്. പരിചയം നല്ല സൗഹൃദത്തിലേക്കും പിന്നീട് ഇഷ്ടത്തിലേക്കും വഴി മാറുകയായിരുന്നു. തങ്ങളുടെ ഇഷ്ടം അവതാരകനായ മോഹന്‍ലാലിനോടും മറ്റ് മത്സരാര്‍ത്ഥികളോടും ഇരുവരും തുറന്ന് പറഞ്ഞിരുന്നു.

പ്രേക്ഷകര്‍ പറഞ്ഞിരുന്നത്..
പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞതോടെ വിവാഹം കഴിക്കാനുള്ള താല്പര്യം ഇരുവരും വ്യക്തമാക്കിയിരുന്നു. കുറച്ച് ദിവസങ്ങള്‍ കൊണ്ട് പരിചയപ്പെട്ട ഇരുവരും പുറത്ത് വന്ന ഉടനെ പിരിയുമെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴി പലരും പറഞ്ഞിരുന്നത്. ഗെയിം പ്ലാനിന്റെ ഭാഗമായിട്ടാണ് ഇരുവരും സ്നേഹിക്കുന്നതെന്നും തുടങ്ങി ഒരു തേപ്പ് കഥയായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഹൗസിനുള്ളില്‍ ഉള്ളതിനെക്കാള്‍ അടുക്കാനുള്ള അവസരമായിരുന്നു പുറത്ത് ഉണ്ടായിരുന്നത്. ബിഗ് ബോസ് കഴിഞ്ഞ ഉടനെ വീട്ടുകാരോട് സംസാരിച്ച് അക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുകയായിരുന്നു.

വീട്ടുകാരുടെ സമ്മതം
തന്റെ മമ്മി ഈ ബന്ധത്തിന് സമ്മതിക്കുമോ എന്നതായിരുന്നു പേളിയുടെ പേടി. എന്നാല്‍ മമ്മിയ്ക്ക് സമ്മതാണെന്ന കാര്യം പേളി തന്നെ തുറന്ന് പറഞ്ഞിരുന്നു. തന്റെ വീട്ടില്‍ ഒരു കുഴപ്പമില്ലെന്നും തിരക്കുകള്‍ക്ക് ശേഷം വിവാഹം കഴിക്കുമെന്നും ശ്രീനിഷും പറഞ്ഞിരുന്നു. ഇതോടെ താരങ്ങളുടെ വിവാഹമെന്നാണ് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. അടുത്തിടെ ഒരു ടെലിവിഷന്‍ ഷോ യില്‍ പങ്കെടുക്കുവേ വിവാഹനിശ്ചയം ഈ വര്‍ഷം തന്നെ ഉണ്ടാവാന്‍ സാധ്യതയുള്ളതായി ശ്രീനിഷ് പറഞ്ഞിരുന്നു.

ചുരുള്ളമ്മയോടുള്ള സ്നേഹം
പേളിയുടെ മുടിയുടെ പ്രത്യേകതയായിരുന്നു അവരെ ശ്രദ്ധേയമാക്കിയത്. അതിനാല്‍ പേളിയെ ശ്രീനിഷ് സ്നേഹത്തോടെ ചുരുളമ്മ എന്നാണ് വിളിക്കുന്നത്. പേളിയ്ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ഫോട്ടോസായി സോഷ്യല്‍ മീഡിയ വഴി ശ്രീനി പുറത്ത് വിടാറുണ്ട്. പുറത്ത് വരുന്ന ചിത്രങ്ങള്‍ ആരാധകര്‍ വലിയ പ്രധാന്യത്തോടെ തന്നെ വൈറലാക്കുകയും ചെയ്യാറുണ്ട്. അതിനിടെയാണ് ഒരു ആനിവേഴ്സറിയെ കുറിച്ചുള്ള കാര്യവുമായി ശ്രീനി എത്തിയിരിക്കുന്നത്.
|
ആനിവേഴ്സറി ആഘോഷിക്കുന്നു
എന്റെ ചുരുളമ്മയ്ക്കൊപ്പം മൂന്ന് മാസമായതിന്റെ സന്തോഷത്തിലാണെന്നും എന്നുമെപ്പോഴും ഒന്നിച്ചായിരിക്കുമെന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പം ശ്രീനിഷ് പറയുന്നത്. ഈ വര്‍ഷത്തെ ദീപാവലിയ്ക്ക് പേളി ഒപ്പമില്ലാത്തതിനെ കുറിച്ച് ശ്രീനി പറഞ്ഞിരുന്നു. ഇപ്പോള്‍ നമ്മള് തമ്മില്‍ ഒരുപാട് ദൂരത്തിലാണെങ്കിലും എന്റെ ചിന്തകളില്‍ മുഴുവന്‍ നീയാണെന്നായിരുന്നു പേളിയെ കുറിച്ച് ശ്രീനി പറഞ്ഞിരുന്നത്. എന്നെ ചിരിപ്പിക്കാന്‍ അവള്‍ക്ക് അറിയാമെന്നും പറഞ്ഞും ഇന്‍സ്റ്റാഗ്രാം നിറയെ പേളിയ്ക്കൊപ്പമുള്ള ഫോട്ടോസാണ്.

പേളിയുടെ സിനിമ
ബിഗ് ബോസില്‍ നിന്നും വന്നതിന് പിന്നാലെ പേളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസിനെത്തിയ സിനിമയാണ് ഹൂ. പ്രശാന്ത് നായര്‍ നായകനാവുന്ന ചിത്രം അജയ് ദേവലോകയാണ് സംവിധാനം ചെയ്തത്. പേളിയുടെ സിനിമയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ഒപ്പത്തിനൊപ്പം ശ്രീനിഷുമുണ്ടായിരുന്നു.