For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളി തേപ്പുകാരി അല്ല, ജനുവരി 7 ന് ശ്രീനിഷ്-പേളി വിവാഹനിശ്ചയം? ചിത്രങ്ങള്‍ വൈറല്‍! കാണൂ..

  |
  ശ്രീനിഷ്-പേളി വിവാഹനിശ്ചയം | filmibeat Malayalam

  ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം ശ്രദ്ധേയമായ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലേക്ക് എത്തിയത് ഈ വര്‍ഷമായിരുന്നു. മോഹന്‍ലാല്‍ അവതരാകനാവുന്നു എന്നതായിരുന്നു ആരാധകര്‍ക്ക് കൗതുകമായത്. 100 ദിവസങ്ങളിലായി നടക്കുന്ന ഷോ യില്‍ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികള്‍ എന്നറിയാനും പ്രേക്ഷകര്‍ക്ക് ആകാംഷയായിരുന്നു.

  ശ്രീശാന്തിന് വലിയ അബദ്ധം പറ്റി! പ്രതിഫലം കോടികളാണെന്ന് പറഞ്ഞു, ഭാര്യ വന്നതിന് പിന്നാലെ പുറത്തേക്ക്?

  ശ്രീശാന്ത് എന്നും വിവാദ നായകന്‍! ശ്രീയുടെ നുണ പൊളിച്ചെഴുതി സല്‍മാന്‍ ഖാന്‍! മത്സരാര്‍ത്ഥികള്‍ ഞെട്ടി

  ഒടുവില്‍ ബിഗ് ബോസ് പ്രേമികള്‍ പ്രതീക്ഷിക്കാത്ത പതിനാറ് പേരുമായിട്ടായിരുന്നു ഷോ ആരംഭിച്ചത്. തുടക്കം മുതല്‍ അവതാരക പേളി മാണിയായിരുന്നു ഹൗസിലെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥി. ദിവസങ്ങള്‍ക്കുള്ളില്‍ ബിഗ് ബോസിനെ കുറിച്ച് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കാര്യം പേളി-ശ്രീനിഷ് പ്രണയമായിരുന്നു. പുറത്ത് വന്നതോടെ ഇരുവരും പിരിയുമെന്നായിരുന്നു പലരുടെയും നിഗമനം. എന്നാല്‍ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് പേളിയും ശ്രീനിഷും.

  ഭാര്യ എത്തുന്നതിന് മുന്‍പ് ശ്രീശാന്തിനെ ജയിലിലാക്കി! സംഭവം വിവാദമായതോടെ മത്സരാര്‍ത്ഥി പുറത്തേക്ക്!

  പേളി-ശ്രീനിഷ് പ്രണയം

  പേളി-ശ്രീനിഷ് പ്രണയം

  ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകയായെത്തിയ പേളി ഒരുപാട് സിനിമകളിലും അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ നായകനായ ശ്രീനിഷിനും വലിയ ആരാധകരാണുള്ളത്. ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷമാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും പരിചയപ്പെടുന്നത്. ഇടയ്ക്ക് വെച്ച് ഇരുവരും ഒന്നിച്ചിരുന്ന് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് സൗഹൃദം ആരംഭിക്കുന്നത്. ശ്രീനിഷ് തന്റെ കൈയിലുണ്ടായിരുന്ന ആനവാല്‍ മോതിരം പേളിയ്ക്ക് നല്‍കിയിരുന്നു. ഇതോടെയാണ് ഇരുവരും ഇഷ്ടത്തിലാണെന്ന വാര്‍ത്ത ഹൗസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ കണ്ടെത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇരുവരും തുറന്ന് പറയുകയായിരുന്നു.

  വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്

  വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്

  പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞതോടെ വിവാഹം കഴിക്കാനുള്ള താല്‍പര്യം ഇരുവരും വ്യക്തമാക്കി. ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് വീട്ടില്‍ സംസാരിക്കണമെന്ന് ഇരുവരും പറഞ്ഞിരുന്നു. എന്നാല്‍ ഗെയിം പ്ലാനിന്റെ ഭാഗമായിട്ടാണ് ഇരുവരും സ്നേഹിക്കുന്നതെന്നും പുറത്ത് വന്നാല്‍ ഈ ബന്ധമുണ്ടാവില്ലെന്ന് പലരും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. പുറത്ത് വന്ന ഇരുവരും തങ്ങളുടെ സ്നേഹം സത്യമാണെന്ന് ഇരുവരും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

  വിവാഹം ഉറപ്പിച്ചു..

  വിവാഹം ഉറപ്പിച്ചു..

  നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതം അവസാനിപ്പിച്ച് ഇരുവരും വീട്ടിലെത്തിയ ഉടനെ വിവാഹത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. മമ്മി സമ്മതിക്കുമോ എന്നതായിരുന്നു പേളിയുടെ പേടി. എന്നാല്‍ മമ്മിയ്ക്ക് സമ്മതാണെന്ന കാര്യം പേളി തന്നെ തുറന്ന് പറഞ്ഞിരുന്നു. തന്റെ വീട്ടില്‍ ഒരു കുഴപ്പമില്ലെന്നും തിരക്കുകള്‍ക്ക് ശേഷം വിവാഹം കഴിക്കുമെന്നും ശ്രീനിഷും പറഞ്ഞിരുന്നു. ഇതോടെ താരങ്ങളുടെ വിവാഹമെന്നാണ് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

  ഉടന്‍ വിവാഹനിശ്ചയം

  ഉടന്‍ വിവാഹനിശ്ചയം

  പേളി-ശ്രീനിഷ് വിവാഹനിശ്ചയത്തെ കുറിച്ചാണ് ചില വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ജനുവരി 7 ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും താരങ്ങളോ അവരുടെ വീട്ടുകാരെ ഇനിയും വ്യക്തമാക്കിയിട്ടില്ല. ആരാധകര്‍ക്ക് സര്‍പ്രൈസുമായി വിവാഹക്കാര്യം ഉടന്‍ തന്നെ പേളിയോ ശ്രീനിയോ പുറത്ത് വിടുമെന്നാണ് കരുതുന്നത്. പേളിയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനിഷ് അറിയിക്കാറുണ്ട്.

  ചുരുള്ളമ്മയോടുള്ള സ്‌നേഹം

  ചുരുള്ളമ്മയോടുള്ള സ്‌നേഹം

  പുറത്ത് വന്നതിന് ശേഷം പല അഭിമുഖങ്ങളിലും ഫേസ്ബുക്ക് ലൈവുകളിലും പേളിയും ശ്രീനിഷും പരസ്പരമുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞിരുന്നു. പേളിയ്ക്കൊപ്പമുള്ള ആദ്യത്തെ സെല്‍ഫി ചിത്രവും ശ്രീനിഷ് പങ്കുവെച്ചിരുന്നു. പിന്നാലെ പേളിയെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞൊരു പോസ്റ്റും ഇന്‍സ്റ്റഗ്രാമിലൂടെ ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചുരുളമ്മ എന്നാണ് പേളിയെ താരം വിശേഷിപ്പിച്ചിരിക്കുന്നത്. ചുരുളമ്മ എവിടെയാണ്, പേളിഷ്, മിസ്സിംഗ് യൂ എന്നിങ്ങനെ ഹാഷ് ടാഗുകളും ഉണ്ടായിരുന്നു.

  പേളിയ്ക്ക് പറയാനുള്ളത്..

  പേളിയ്ക്ക് പറയാനുള്ളത്..

  ശ്രീനിഷ് അടുത്ത് വന്നിരിക്കുമ്പോള്‍ കരന്റ് അടുക്കുന്നത് പോലെ തോന്നുമായിരുന്നെന്നാണ് പേളി പറയുന്നത്. പുറത്ത് വന്നതിന് ശേഷം ഒരു അഭിമുഖത്തിലാണ് പേളിയുടെ വെളിപ്പെടുത്തല്‍. ശ്രീനിയോട് സംസാരിച്ച് ഇരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമല്ല. അത് യഥാര്‍ത്ഥമാണ്. ഗെയിമില്‍ നിന്നും പുറത്ത് വന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി. നല്ല മാറ്റമുണ്ടായി. എന്നാല്‍ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാന്‍ ബിഗ് ബോസ് ഹൗസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതു കൊണ്ട് ഞാന്‍ എന്ത് പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണെന്നും എനിക്ക് അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ലെന്നും എന്‍ഗെജ്മെന്റും കല്യാണവും ഉടന്‍ തന്നെ ഉണ്ടാകുമെന്നും പേളി പറഞ്ഞിരുന്നു.

   പേളിയുടെ സിനിമ വരുന്നു

  പേളിയുടെ സിനിമ വരുന്നു

  പേളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഹൂ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ 26 നാണ് ചിത്രത്തിന്റെ റിലീസ്. പ്രശാന്ത് നായര്‍ നായകനാവുന്ന ചിത്രം അജയ് ദേവലോകയാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രമോഷനും മറ്റുമായി പേളി തിരക്കിലാണ്. പേളിയുടെ സിനിമയ്ക്ക് പിന്തുണയുമായി ശ്രീനിഷും ഒപ്പമുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനി പുറത്ത് വിടുന്ന ചിത്രങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ ആരാധകര്‍ക്ക് മനസിലാവുന്നത്. ഹൂ മൂവി പ്രീമീയര്‍ താന്‍ കാണും. കാരണം ഐ ലവ് യൂ എന്നാണ് ഒരു പോസ്റ്റില്‍ ശ്രീനി പറയുന്നത്.

  English summary
  Pearle Maaney with Srinish Aravind's engagement January 7?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X