For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണിമൂണ്‍ തകര്‍ത്തു, വിവാഹശേഷം ഭര്‍ത്താവിനെ കുറിച്ച് പേളി പറയുന്നതിങ്ങനെ! വൈറലായി പേളിയുടെ പോസ്റ്റ്

  |

  ബിഗ് ബോസ് താരങ്ങളായ പേര്‍ളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം അടുത്തിടെയാണ് നടന്നത്. ഏറെ കാലമായി മലയാളക്കര കാത്തിരുന്ന വിവാഹം രണ്ട് വ്യത്യസ്ത മതാചാരപ്രകാരമായിരുന്നു നടത്തിയത്. പേര്‍ളിയുടെ വിശ്വാസമനുനസരിച്ച് ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് മേയ് അഞ്ചിന് വിവാഹം നടക്കുന്നത്. ശേഷം ശ്രീനിഷിന്റെ വീട്ടില്‍ നിന്നും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹവും നടന്നു. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

  രാവും പകലും അധ്വാനിച്ച സിനിമകള്‍ പരാജയപ്പെട്ടു! അതില്‍ വിഷമമുണ്ടാകുമെന്ന് നടന്‍ മോഹന്‍ലാല്‍

  ഒരു മാസം ആവാനായിട്ടും പേര്‍ളി, ശ്രീനിഷ് ഓളം തീരുന്നില്ലെന്നുള്ളതാണ് ശ്രദ്ധേയം. വിവാഹശേഷം ഹണിമൂണ്‍ യാത്രകളിലാണ് പേര്‍ളിയും ശ്രീനിയും ഇപ്പോള്‍. ഹിമാലയത്തിലേക്കും മറ്റുമാണ് ഇരുവരും യാത്ര പോയത്. ഇവിടെ നിന്നുള്ള ഫോട്ടോസാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. അതില്‍ രസകരമായ കാര്യം നവതാര ദമ്പതികളുടെ പിറന്നാള്‍ ഇവിടെ നിന്നും ആഘോഷിക്കാന്‍ പറ്റിയെന്നുള്ളതാണ്. ശ്രീനിഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ പേര്‍ളി പങ്കുവെച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

   പേര്‍ളിയുടെ കുറിപ്പ്

  പേര്‍ളിയുടെ കുറിപ്പ്

  പ്രിയപ്പെട്ട ശ്രീനി.. നമ്മുടെ വിവാഹം കഴിഞ്ഞതിന് ശേഷം നിങ്ങളുടെ ആദ്യത്തെ പിറന്നാളാണിത്. ഇനിയും നമുക്ക് ഒരുപാട് ദൂരം പോവാനുണ്ട്. വിവാഹം നടത്തിയിരിക്കുന്നത് യഥാര്‍ഥ ആളോടൊപ്പമാണെന്ന കാര്യം നീ എനിക്ക് തെളിയിച്ച് തന്നിരിക്കുകയാണ്. ഇത് മനോഹരമായ അനുഭവമാണ്. ഒരു ജീവിത പങ്കാളിയില്‍ നിന്നും ലഭിക്കാവുന്ന എല്ലാ കാര്യങ്ങളും നിന്നിലൂടെ എനിക്ക് ലഭിക്കുന്നുണ്ട്. നിങ്ങള്‍ എന്നെ മനസിലാക്കുന്നു, ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തുന്ന ആളാണ് നിങ്ങള്‍. ഞാന്‍ ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ എന്നെ ചിരിപ്പിക്കാറുണ്ട്.

  ഒരു കുഞ്ഞിനെ പോലെ നിങ്ങളെന്നെ ലാളിക്കുന്നു. നിങ്ങളൊരു തമാശക്കാരനാണ്, വിനയമുള്ള ആളാണ്, സൗഹൃദം സുക്ഷിക്കുന്ന ആളാണ്, നിങ്ങള്‍ ആരാണെന്നുള്ളതില്‍ അതില്‍ ആത്മവിശ്വാസമുള്ള ആളാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതൊരു മടിയുമില്ലാതെ ചോദിക്കും. എന്നെങ്കിലും ഹൃത്വിക് റോഷനെ കണ്ടുമുട്ടുക എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. എന്നെ പോലെ തന്നെ ഭക്ഷണത്തെയും നിങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു. മലമുകളിലുള്ള കാക്കകള്‍ എന്താ വ്യത്യസ്തമായിരിക്കുന്നതെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യാറുണ്ട്.

  അത്രയും മനോഹരമായ കുട്ട യില്‍ നീ എന്നെ കൊണ്ടുപോയി. ഈ ജീവിതം മുഴുവന്‍ നിങ്ങളോടൊപ്പം ജീവിക്കുന്നതില്‍ ഞാനിപ്പോഴും ആകാംഷയിലാണ്. ഈ സ്‌നേഹം ഒരിക്കലും അവസാനിക്കില്ലെന്ന് നീ എനിക്ക് തെളിയിച്ച് തന്നതില്‍ നന്ദി പറയുന്നു. പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ദശലക്ഷം ആളുകളില്‍ ഒരാളെ നിങ്ങളെ പോലെ ഉണ്ടാവുകയുള്ളു. ഞാന്‍ നിങ്ങളിലൂടെ കാണുന്നത് പോലെ ലോകം മുഴുവന്‍ കാണുവാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ ശരിക്കുമൊരു ജെന്റില്‍മാന്‍ ആണെന്ന് ഭാഗ്യത്തോടെ ഞാന്‍ വിളിക്കുമെന്നും പേര്‍ളി പറയുന്നു.

   ഹണിമൂണ്‍ യാത്രകള്‍

  ഹണിമൂണ്‍ യാത്രകള്‍

  വിവാഹം കഴിഞ്ഞതോടെ ഹണിമൂണ്‍ ആഘോഷത്തിലായിരുന്നു പേര്‍ളിയും ശ്രീനിഷും. പേര്‍ളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ ഹിമാലയത്തിലേക്കാണ് ഇരുവരും യാത്ര പോയത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ഇരുവരും ആഘോഷിച്ചത് ഇവിടെ നിന്നുമായിരുന്നു. പേര്‍ളിയുടെ പിറന്നാളിന് സര്‍പ്രൈസാണ് ശ്രീനി ഒരുക്കിയിരുന്നത്. ക്യാംപ് ഫയര്‍ ഒരുക്കിയും കാട്ടിലൂടെയും മലകള്‍ കയറിയും വേറിട്ടൊരു യാത്രാനുഭവമായിരുന്നു താരദമ്പതികള്‍ക്ക് ലഭിച്ചത്. ഇക്കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രം പേജിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  View this post on Instagram

  Dear Srini... this is your first Birthday after our wedding... and we have many more to go!!! . you made me understand that marriage, when it’s with the right person... it feels beautiful. You are everything that I need in a life partner. You are warm, understanding, you find happiness in small things, you make me smile when I’m tensed, you pamper me like a little kid, you are funny, you are humble, friendly, confident in who you are, You ask doubts without feeling shy, one of your wish is to meet Hrithik Roshan, you love food just like me, you don’t understand the concept of “showing off”, we can have the longest conversations about why the crows are different in the mountains, 🤪 You bring out the best in me kutta... With you... I feel extremely excited to live this life. Thank you for proving it to me that true love does exist. Thank you for loving me the way you do. ❤️ Happy Birthday kutta. I love you and you are One in a Million. I hope the world sees what I see in you. You are a true Gentleman and I’m lucky to call you... “My Husband” or be called.. Mrs.Srinish. 🌸🦋 #birthdayboy @srinish_aravind

  A post shared by Pearle Maaney (@pearlemaany) on

  Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

  English summary
  Pearle Maaney wrote a adorable note for hubby Srinish Aravind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X