'എന്നെ വിളിച്ച് നാണംകെടുത്തി; മകളെ വളർത്താൻ അറിയില്ലെന്ന് പറഞ്ഞു; അവരുടെ ഇഷ്ടങ്ങളാണ് കാണേണ്ടത്'

കേരളത്തിൽ ടെലിവിഷൻ ഷോകളിലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരമാണ് പേളി മാണി. മുൻനിര സിനിമാ താരത്തിന് പോലും ലഭിക്കാത്ത ജനപ്രീതി പേളി മാണിക്കുണ്ട്. ബി​ഗ് ബോസ് ഒന്നാം സീസണിൽ മത്സരാർത്ഥിയായി വന്ന ശേഷമാണ് പേളിയുടെ ജനപ്രീതി വലിയ തോതിൽ കുതിച്ചുയർന്നത്. പേളിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നതും ഷോയ്ക്ക് ശേഷമാണ്. ശ്രീനിഷ് അരവിന്ദുമായുള്ള പ്രണയവും വിവാഹവും വലിയ തോതിൽ ആഘോഷിക്കപ്പെട്ടു.

മകൾ നിള പിറന്നപ്പോൾ അമ്മയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയായി മാറി. മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുണ്ടാവാറ്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് പേളിയും ശ്രീനിഷും. പേളിക്ക് കരിയറിലും ജീവിതത്തിലും ഇന്ന് ലഭിച്ച വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് പിതാവ് ഡോ. മാണി വി പോൾ ആണ്.

Pearle Maaney

അച്ഛൻ നൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് പേളി പലയിടത്തും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകളെയും കൊച്ചുമകളെയും കുറിച്ച് സംസാരിക്കുകയാണ് മാണി വി പോൾ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പേളി മനസ് തുറന്നത്. മാണി വി പോൾ. കരിയറിലും ജീവിതത്തിലും പേളിയുടെ ഇഷ്ടങ്ങൾ അം​ഗീകരിക്കുകയാണ് താൻ ചെയ്തതെന്ന് മാണി വി പോൾ പറയുന്നു.

അവളുടെ താൽപര്യത്തിൽ ബിഎയോ ബിസിനസോ ഉണ്ടായിരുന്നില്ല. അവളുടെ ഫീൽഡിൽ വിനോദം, മീഡിയ ഒക്കെയായിരുന്നു. കോളേജിൽ ചേർത്തപ്പോൾ അവൾ എന്റർ‌ടെയ്ന്റ്മെന്റിന് പിന്നാലെ ഓടി. മാനേജ്മെന്റ് എന്നെ വിളിച്ച് നാണം കെടുത്തി. കൊച്ചിനെ വളർത്താൻ അറിയില്ല, എല്ലാ കൊച്ചിനെയും നന്നാക്കുന്ന ആളാണ്, ഇവൾ പാട്ടും കൂത്തുമായി നടക്കുന്നെന്ന് പറഞ്ഞു. ആ കോളേജിൽ നിന്നും പിന്നീട് പേളിയെ മാറ്റി. ആ മാനേജ്മെന്റ് തന്നെ ഹെൽപ് ചെയ്തു. മീഡിയ പഠനത്തിന് ബാം​ഗ്ലൂരിൽ പോയി.

Pearle Maaney

പേളി പിന്നീട് മീഡിയ ഫീൽഡ് കരിയറാക്കി. അതേ കോളേജിൽ ചീഫ് ​ഗസ്റ്റായി പോയി. നമ്മുടെ ഇഷ്ടത്തിനല്ല അവർ പഠിക്കേണ്ടത്. നമ്മൾക്ക് ഇഷ്ടപ്പെട്ട പയ്യനെക്കൊണ്ട് അവരെ കല്യാണം കഴിപ്പിക്കാമോ.. അവരുടെ ഇഷ്ടങ്ങളാണ് നമ്മൾ കാണേണ്ടത്. നമ്മൾ മരിച്ച് പോയാലും അവർ തന്നെ ജീവിക്കേണ്ടേ. ഒരു പരിധിക്കപ്പുറം രണ്ട് മക്കളെയും കൺട്രോൾ ചെയ്തിട്ടില്ല. അധികം നിയന്ത്രിച്ചാൽ അവരെ നമുക്ക് നഷ്ടപ്പെടും. മക്കളെ നഷ്ടപ്പെടുന്നത് വളരെ കഷ്ടമാണ്. വീട്ടിലുണ്ടാകും, പക്ഷെ നമ്മളോട് സംസാരിക്കില്ലെന്നും മാണി വി പോൾ വ്യക്തമാക്കി. കൊച്ചുമകൾ നിലയെക്കുറിച്ചും മാണ് വി പോൾ സംസാരിച്ചു.

നിലയുമായി എക്സ്ട്രാ ഓർഡിനറി റിലേഷൻഷിപ്പാണ്. അവൾ വളരെ ഡിസിപ്ലിൻസ് ആണ്. കാലത്തെ എണീറ്റ് വന്ന് ​ഗുഡ് മോണിം​ഗ് ഡാഡി എന്ന് പറയും. എന്റെയടുത്ത് വന്ന് പാട്ടൊക്കെ പാടും. അവൾ വീട്ടിലുണ്ടെങ്കിൽ എന്റർ‌ടെയ്ൻ ചെയ്യും. പേളിയും അങ്ങനെയായിരുന്നു. വീട്ടിൽ അതിഥികൾ വന്നാൽ അവൾക്ക് ഒറ്റയ്ക്ക് പോയിരിക്കില്ല.

അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലുമൊക്കെ കാണിക്കുമായിരുന്നെന്നും മാണി വി പോൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പേളിയുടെ ബേബി ഷവർ നടന്നത്. ആഘോഷ ദിനത്തിൽ പേളിയും കുടുംബവും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായി. പേളി മാണിയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X