840 സ്ക്വയർഫീറ്റിൽ സ്വർഗം, പേളിയുടെ പുതിയ ഫ്ലാറ്റിന് സൗകര്യങ്ങളില്ല, കണ്ടിട്ട് ശ്വാസം മുട്ടുന്നെന്ന് ആരാധകർ!
ഭർത്താവും മക്കളുമെല്ലാമായി സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് പേളി മാണി. മകളായി മാത്രമല്ല താനൊരു നല്ല അമ്മയും ഭാര്യയുമാണെന്ന് ചുരുങ്ങിയ കാലയളവിൽ പേളി തെളിയിച്ച് കഴിഞ്ഞു. ആലുവ സ്വദേശിനിയായ പേളി ലൈം ലൈറ്റിലേക്ക് എത്തിയശേഷം തന്റെ ഓരോ സ്വപ്നങ്ങൾ ഒന്നൊന്നായി നേടിയെടുക്കുകയാണ്. യുട്യൂബ് ചാനലിനാണ് പേളി ഇപ്പോൾ കൂടുതൽ പ്രധാന്യം നൽകുന്നത്.
താരങ്ങളുടെ അഭിമുഖങ്ങൾ മാത്രമല്ല തന്റെയും കുടുംബത്തിന്റെയും യാത്ര, പാചകം, പുതിയ സന്തോഷങ്ങൾ എന്നിവയെല്ലാം പേളി യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അതിനാൽ തന്നെ പേളിയെപ്പോലെ തന്നെ നിലയും നിറ്റാരയും ശ്രീനിഷ് അരവിന്ദുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അടുത്തിടെ പേളിയും ശ്രീനിഷും കൊച്ചിയിൽ ഒരു ദ്വീപിനോട് ചേർന്ന് ഒരു ഫ്ലാറ്റ് കൂടി സ്വന്തമാക്കിയിരുന്നു.

വീടിന്റെ പ്രമാണം കൈമാറൽ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും വിശേഷങ്ങളും പേളി പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്ക് പുരോഗമിക്കുന്ന സമയത്ത് ഫ്ലാറ്റും പരിസരവുമെല്ലാം വീഡിയോയി പകർത്തി പങ്കുവെക്കുകയും ചെയ്തിരുന്നു. ആശുപത്രി, മാൾ ഉൾപ്പെടെ എല്ലാം കയ്യെത്തും ദൂരത്ത് തന്നെയുള്ള സ്ഥലത്ത് തന്നെയാണ് ഇരുവരും ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്.
ഇപ്പോഴിതാ പണിപൂർത്തിയായ ഫ്ലാറ്റിന്റെ ഹോം ടൂർ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി. പക്ഷെ താരത്തിന്റെ പ്രേക്ഷകർക്ക് ഫ്ലാറ്റ് അത്ര ബോധിച്ചിട്ടില്ലെന്ന് വേണം കമന്റ് ബോക്സിൽ നിന്നും മനസിലാക്കാൻ. 840 സ്ക്വയർഫീറ്റ് മാത്രമുള്ള ഫ്ലാറ്റ് ചെറുതായി പോയിയെന്നും ഒട്ടും സ്പേസ് ഇല്ലാത്തതുപോലെ തോന്നുന്നു എന്നെല്ലാമാണ് കമന്റുകൾ.
ഹാൾ, ഓപ്പൺ കിച്ചൺ, രണ്ട് ബാത്ത് റൂം, രണ്ട് റൂം എന്നിവയാണ് പേളിയുടെ പുതിയ ഫ്ലാറ്റിലുള്ളത്. ഹാളിനോട് ചേർന്നാണ് കിച്ചൺ സ്ഥിതി ചെയ്യുന്നത്. സ്ഥല പരിമിതിയുള്ളതിനാൽ കിച്ചണിനോട് ചേർന്നാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. മക്കൾക്കായി ഒരുക്കിയ കിഡ്സ് റൂമിൽ ഡബിൾ ഡക്കർ കോട്ടാണ് സജീകരിച്ചിട്ടുള്ളത്. അലമാര പോലുള്ളവ വെക്കാനുള്ള സൗകര്യ കുറവ് മൂലം പരമാവധി എല്ലായിടങ്ങളിലും സ്റ്റോറേജ് സ്പേസ് നൽകിയിട്ടുണ്ട്.
ഫ്ലാറ്റ് ചെറുതാണെങ്കിലും കൗച്ചിനും ബെഡ്ഡിനും ലൈറ്റിങ്ങിനും എല്ലാം ചേർന്ന് ഇന്റീരിയറിനും പേളി ലക്ഷങ്ങൾ പൊടിച്ചിട്ടുണ്ട്. പേളി കൂടി ചേർന്നാണ് ഇന്റീരിയർ ചെയ്ത ടീമിന് പുതിയ ഐഡിയകളും സജഷനുമെല്ലാം നൽകിയത്. ഹാളിന് അൽപ്പം കൂടി സ്പേസ് തോന്നിക്കാനായി വാളിൽ ഓവൽ ഷെയ്പ്പിലുള്ള നാല് വലിയ മിററുകൾ നൽകിയിട്ടുണ്ട്.

കിഡ്സ് റൂം നിലയ്ക്കും നിറ്റാരയ്ക്കും ഏറെ ഇഷ്ടപ്പെട്ടുവെന്നത് രണ്ടുപേരുടെയും മുഖത്ത് നിന്ന് തന്നെ വ്യക്തമായിരിക്കുന്നു. വാളിലെല്ലാം നിരവധി ഫോട്ടോ ഫ്രെയിമുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഫ്ലാറ്റിന്റെ ഹോം ടൂർ വീഡിയോ പുറത്ത് വന്നപ്പോൾ ഫ്ലാറ്റ് ആരാധകരിൽ ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെട്ടില്ലെന്ന് വേണം മനസിലാക്കാൻ.
ഫ്ലാറ്റിന് സ്പേസ് ഇല്ലാത്തതും വാതിൽ ജനലുകൾ പോലുള്ളവ അധികം ഇല്ലാത്തതുമാണ് കാരണം. കണ്ടിട്ട് ശ്വാസം മുട്ടുന്നുവെന്നാണ് കമന്റുകൾ. പേളി ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റ് തന്നെയാണ് നല്ലതെന്നും കമന്റുകളുണ്ട്. ചെറിയ കുട്ടികൾ കൂടി താമസിക്കേണ്ടതിനാൽ കുറച്ച് കൂടി സ്പേസ് കൂടിയ ഫ്ലാറ്റ് ചൂസ് ചെയ്യാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടും ചിലർ എത്തിയിട്ടുണ്ട്. ഒരു ക്യൂട്ട് ഫ്ലാറ്റ്... ചെറുതാണേലും സൂപ്പറാണ്. പക്ഷെ പേളിക് താമസിക്കാൻ നല്ലത് ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫ്ലാറ്റ് തന്നെയാണ് എന്നിങ്ങനെയും കമന്റുകളുണ്ട്.
ഫ്ലാറ്റിന് സ്പേസ് കുറവായത് ആരാധകർക്കിടയിൽ ചർച്ചയായിയെങ്കിലും പേളിക്ക് 840 സ്ക്വയർഫീറ്റിൽ ഒരുക്കിയ സ്വർഗം ഇഷ്ടപ്പെട്ടുവെന്നത് വാക്കുകളിൽ നിന്നും വ്യക്തമാണ്. പുതിയ ഫ്ലാറ്റിലെ കിച്ചണിൽ നിന്നും കുക്കിങ് വീഡിയോയും മറ്റും ചെയ്യുന്നതിനെ കുറിച്ചുള്ള ആലോചനകൾ പേളി തുടങ്ങി കഴിഞ്ഞു.


Click it and Unblock the Notifications











