ആ മുണ്ടൊന്ന് പൊക്കി കാണിക്കൂ! പേളിയുടെ കമന്റില്‍ ഞെട്ടിത്തരിച്ച് ചാക്കോച്ചന്‍! പുത്തന്‍ വ്‌ളോഗില്‍ സംഭവിച്ചത്?
ഇഷ്ടമില്ലാതെയാണ് സിനിമ മേഖലയിലേക്ക് എത്തിയത്. എന്നാല്‍ ഞാന്‍ എല്ലാം ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. പേളി മാണി ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് കൂടുതലായി സംസാരിച്ചത്. ഞാന്‍ മൂന്നാമത്തെ തലമുറയാണ്, എന്റെ നിയോഗവും ഇതായിരിക്കാം. എല്ലാ മേഖലയും എനിക്കിഷ്ടമാണ്. നേരത്തെയാണെങ്കില്‍ സ്റ്റീരിയോടൊപ്പ് കഥാപാത്രങ്ങളായിരുന്നു. അതില്‍ നിന്ന് മാറാന്‍ സാധിച്ചത് വലിയ കാര്യമാണ്. റൊമാന്റിക് ഹീറോയായി മാക്‌സിമം എന്‍ജോയ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വരുന്ന ടൈപ്പ് കഥാപാത്രങ്ങളെല്ലാം ആഗ്രഹിച്ചതാണ്. ഇടയ്ക്ക് കുറച്ചുകാലം മാറി നിന്നുവെങ്കിലും ഗംഭീരമായ തിരിച്ചുവരവായിരുന്നു കുഞ്ചാക്കോ ബോബന്‍ നടത്തിയത്.
വിഷു പ്രമാണിച്ച് മുണ്ടും ഷര്‍ട്ടുമിട്ടായിരുന്നു കുഞ്ചാക്കോ ബോബനും ചിദംബരവും എത്തിയത്. അതിനിടയിലാണ് പേളി ചാക്കോച്ചനോട് മുണ്ട് പൊക്കാന്‍ പറഞ്ഞത്. ഏ, എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ആ ഡിസൈന്‍ കാണാന്‍ വേണ്ടിയാണെന്ന് പേളി പറഞ്ഞപ്പോള്‍ മാറ്റി കാണിക്കൂ എന്നാണ് പറയേണ്ടത്. അല്ലാതെ പൊക്കി കാണിക്കൂ എന്നല്ല. ആ മ്യൂറല്‍ പെയിന്റിംഗ് നോക്കൂ. ഇത് പ്രിയ ചേച്ചിയുടെ സാരിയുടെ ബാക്കിയാണോയെന്നും ചാക്കോച്ചന്‍ ചോദിച്ചിരുന്നു. ആ ഇനി അത് പറഞ്ഞോയെന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു, എന്തായാലും ഗ്രാന്റായിട്ടുണ്ടെന്ന് പേളി പറഞ്ഞിരുന്നു. അമ്മായി നല്ല സുന്ദരിയായിട്ടുണ്ടെന്നായിരുന്നു റിതിശ്രുതിയുടെ കമന്റ്. മൂന്നുപേരെയും കാണാന്‍ നല്ല ഭംഗിയുണ്ടെന്നുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.

അനിയത്തിപ്രാവ് 2 ചെയ്യുകയാണെങ്കില്‍ ഞാന്‍ റെഡിയാണ്. അതില്‍ ഞാന്‍ ഒറ്റ മകനാണ്. ഫാസില്‍ സാര്‍ ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യും. ഇപ്പോഴും 'അനിയത്തിപ്രാവി'നെക്കുറിച്ചാണ് ആളുകള്‍ കാണുമ്പോള്‍ പറയാറുള്ളത്. എന്നെ സംബന്ധിച്ച് വലിയൊരു റിസ്‌ക്കായിരുന്നു ആ ചിത്രം. പുലിമടയില്‍ എത്തിപ്പെട്ടത് പോലെയായിരുന്നു. അത്രയും പേര് കേട്ടതും അനുഭവസമ്പത്തുള്ളവരായിരുന്നു എല്ലാവരും. ഇന്നും ഈ സിനിമയും കഥാപാത്രവുമൊക്കെ ആളുകള്‍ ഓര്‍ത്തിരിക്കുന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഫാസില്‍ സാറിനെ നേരത്തെ അറിയാമായിരുന്നു. ഫാമിലിഫ്രണ്ടാണ്. അദ്ദേഹം കാണിച്ച് തന്നത് പോലെ തന്നെ ചെയ്തു എന്നായിരുന്നു അനിയത്തിപ്രാവ് അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
അതുപോലെ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യെക്കുറിച്ചും പറയാറുണ്ട്. പോലീസ് യൂണിഫോം ഇടുമ്പോള്‍ തന്നെ നമുക്കൊരു എനര്‍ജി വരും. ആരിട്ടാലും അത് വരും. എല്ലാവരും സഹായിച്ചിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. നല്ല സിനിമകള്‍ ചെയ്യുമ്പോള്‍ പ്രൊഡക്ഷനിലും പങ്കാളിയാവാന്‍ ശ്രമിക്കാറുണ്ട്. അത് ഇഷ്ടമുള്ള കാര്യമാണ്. ഫിലിം മേക്കിംഗിലെ എല്ലാ പ്രോസസും ഇഷ്ടമാണ്. അഭിനയിക്കുമ്പോള്‍ പ്രൊഡക്ഷന്റെ ടെന്‍ഷന്‍ വരാറില്ല. അത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് പ്രിയയാണ്.
അഭിനേതാവായി നില്‍ക്കുമ്പോള്‍ മറ്റൊരുവിധ ടെന്‍ഷനും എനിക്ക് വരാറില്ല. കഥാപാത്രമാവുന്നത് അതാത് സാഹചര്യത്തിന് വേണ്ടിയാണ്. ഇപ്പോള്‍ ചെയ്യുന്നത് പോലെ തികച്ചും വ്യത്യസ്തമായ ക്യാരക്ടറുകള്‍ ചെയ്ത് പോവാനാണ് ആഗ്രഹം. പേളി മാണി ഷോയിലേക്കാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ മോന്‍ ആഹാ, നിങ്ങളെയൊക്കെ അറിയാമെന്നും പേളിയോട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











