'ഒളിപ്പിച്ച് പിടിക്കാറില്ല, പേളിയുടെ കുഞ്ഞല്ലേ മര്യാദയുണ്ടാകും, മറ്റൊരു സെലിബ്രിറ്റിയും അനുവദിക്കാത്ത കാര്യം'
സോഷ്യൽമീഡിയയും യുട്യൂബ് വ്ലോഗിങ്ങും സജീവമായശേഷമാണ് സെലിബ്രിറ്റികളുടെ ലൈഫ് സ്റ്റൈലും കുടുംബവും പ്രേക്ഷകർക്ക് കൂടുതൽ അടുത്തറിയാൻ കഴിഞ്ഞത്. ഫേസ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുന്ന വൈറൽ ക്ലിപ്പുകൾ കണ്ട് വിലയിരുത്തിയാണ് സെലിബ്രിറ്റികളുടെ സ്വഭാവത്തെ കുറിച്ച് വരെ ആളുകൾ ഒരു ധാരണയുണ്ടാക്കുന്നത്. യുട്യൂബ് വ്ലോഗിങ് തുടങ്ങിയശേഷം ഏറ്റവും കൂടുതൽ ജനപ്രിയയായി മാറിയ വ്യക്തിത്വമാണ് പേളി മാണി.
ക്യാമറയ്ക്ക് മുന്നിലും പിന്നിലും പേളിക്ക് ഒരേ സ്വഭാവവും സൗമതയുമാണെന്നാണ് താരത്തിന്റെ ആരാധകരും അടുത്ത് പരിചയപ്പെടാൻ അവസരം ലഭിച്ചിട്ടുള്ളവരും പറയാറുള്ളത്. സോഷ്യൽമീഡിയയിൽ ആക്ടീവായി നിൽക്കുന്നതിന്റെ പേരിൽ നെഗറ്റിവിറ്റി പേളിക്ക് അധികം അനുഭവിക്കേണ്ടി വരാറില്ല. അടുത്തിടെ പേളി പങ്കുവെച്ച വ്ലോഗിലെ ഒരു ഭാഗമാണ് ഇപ്പോൾ വൈറലാകുന്നതും ചർച്ചയാകുന്നതും.

ആലുവയിൽ നിന്നും ഭർത്താവിന്റെ നാടായ പാലക്കാടേയ്ക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്നു പേളി. അതിരാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടതുകൊണ്ട് തന്നെ പാതി വഴി പിന്നിട്ടപ്പോൾ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. തിരിച്ച് കാറിൽ കയറി ഹോട്ടലിന്റെ കോമ്പൗണ്ടിൽ എത്തിയപ്പോൾ ഗെയ്റ്റിൽ നിന്ന സെക്യൂരിറ്റി ജീവനക്കാരൻ പേളിയെ കണ്ട് കാറിന് അടുത്തേക്ക് എത്തി. ഇളയ മകൾ നിറ്റാരയെ മടിയിൽ വെച്ച് മുൻ സീറ്റിലായിരുന്നു പേളി ഇരുന്നിരുന്നത്.
കുഞ്ഞിനെ കണ്ട സന്തോഷത്തിൽ അദ്ദേഹം കുഞ്ഞിനെ ഓമനിക്കുകയും കയ്യിൽ ഉമ്മ കൊടുത്ത് ഹാപ്പി ഓണം കുടുംബത്തിന് ആശംസിക്കുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു. നിറ്റാരയും അപരിചിതത്വമൊന്നും കാണിക്കാതെ പുഞ്ചിരി തൂകിയാണ് ഇടപഴകിയത്. പൊതുവെ സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങൾ ഇത്തരത്തിൽ സാധാരണക്കാരുമായി ഇടപഴകുന്നത് വളരെ വിരളമായി മാത്രമെ സോഷ്യൽമീഡിയ കണ്ടിട്ടുള്ളു.
തന്റെ ഒപ്പം മക്കളുണ്ടെങ്കിൽ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ സാധാരണക്കാരിൽ നിന്നും അകലം പാലിക്കും. കുഞ്ഞിന്റെ സ്വകാര്യതയ്ക്ക് പ്രധാന്യം നൽകുന്നതുകൊണ്ട് തന്നെ ഒളിപ്പിച്ച് പിടിക്കും. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോലും മടി കാണിക്കും. അതിനാൽ തന്നെ സാധാരണക്കാരോടുള്ള പേളിയുടേയും കുഞ്ഞിന്റേയും പെരുമാറ്റം അധികം വേഗം സോഷ്യൽമീഡിയയുടെ പ്രിയം നേടി.
കുഞ്ഞിന്റെ കയ്യിൽ അപരിചിതനായ ഒരാൾ പിടിച്ചപ്പോഴും ഉമ്മവെച്ചപ്പോഴും പേളി തടഞ്ഞില്ലെന്നതിനെ പ്രശംസിച്ചാണ് വീഡിയോ വൈറലായപ്പോൾ ആളുകൾ കുറിച്ച കമന്റുകൾ ഏറെയും. പേളിയുടെ കുഞ്ഞല്ലേ... എല്ലാവരോടും മര്യാദയും സ്നേഹവും ഉണ്ടാകും എന്നാണ് ഒരാൾ കുറിച്ചത്. ഇതുപോലെ ഒരുമ്മ കൊടുക്കാൻ മറ്റേതെങ്കിലും സെലിബ്രിറ്റി സമ്മതിക്കുമോ?. പേളിയും കുടുംബവും നല്ല മനസിന് ഉടമകളാണ്.

എല്ലാവരെയും ഒരുപോലെ കാണുന്ന കുടുംബം. എല്ലാവർക്കും പേളി ബഹുമാനവും കൊടുക്കുന്നയാളാണ്. അതാണ് അവരുടെ വിജയം, പേളിക്ക് വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. ആരെയും വ്യത്യാസമില്ലാതെ സ്നേഹിക്കും. മക്കളും പേളിയെപ്പോലെ ഉയർന്ന് വരട്ടെ. കുഞ്ഞുങ്ങളെ മനുഷ്യത്വം പഠിപ്പിച്ചിട്ടുണ്ടെന്നത് ഈ വീഡിയോയിൽ നിന്ന് വ്യക്തമാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അതേസമയം ഇതെല്ലാം ക്യാമറയ്ക്ക് മുന്നിൽ മാത്രമുള്ള അഭിനയമാണെന്ന് വിമർശിച്ചും എത്തി.
വിവാഹിതയായശേഷമാണ് യുട്യൂബ് ചാനൽ പേളി ആക്ടീവാക്കി എടുത്തത്. അവതാരകയുടെ റോൾ മാത്രമെ പേളി ചെയ്യാറുള്ളു. ചാനലുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും ശ്രീനിഷാണ് നോക്കുന്നത്. ടിവി ഷോകളിൽ അവതാരകയായി പേളി ഇപ്പോൾ പ്രത്യക്ഷപ്പെടാറില്ല. അവാർഡ് ഷോകളിൽ മാത്രമാണ് ആങ്കർ എന്ന രീതിയിൽ താരം എത്താറുള്ളു.
ഇതിനോടകം പേളി മാണി ഷോയിൽ ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും ഭാഗമായിട്ടുണ്ട്. പേളിയുടെ ഇന്റർവ്യൂകൾക്ക് മില്യൺ കണക്കിന് വ്യൂസാണ് ലഭിക്കാറുള്ളത്. സെലിബ്രിറ്റി ഗസ്റ്റുകൾ ഏറ്റവും ഫ്രീയായി സംസാരിക്കുന്നത് പേളിയുടെ അഭിമുഖങ്ങളിൽ മാത്രമാണെന്ന അഭിപ്രായവും ആരാധകർക്കുണ്ട്.


Click it and Unblock the Notifications