ആ പ്രണയം പൂവണിയുന്നു! വിവാഹത്തിനൊരുങ്ങുന്ന പേളിയും ശ്രീനിയും പറയുന്നത്? കാണൂ!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനായി എത്തിയത്. അവസാന റൗണ്ട് വരെയെത്തിയ വനിതാ മത്സരാര്‍ത്ഥിയായിരുന്നു പേളി മാണി. അവതാരകയായും അഭിനേത്രിയായും നിറഞ്ഞുനിന്നിരുന്ന പേളിയുടെ മറ്റൊരു മുഖമായിരുന്നു പരിപാടിയില്‍ കണ്ടത്. തുടക്കം മുതല്‍ത്തന്നെ പേളി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇടയ്ക്ക് വെച്ച് പരിപാടിയില്‍ നിന്നും താന്‍ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞും താരം ഞെട്ടിച്ചിരുന്നു. തുടക്കം മുതല്‍ത്തന്നെ പേൡയുമായി നല്ല കൂട്ടായിരുന്നു ശ്രിനിഷ് അരവിന്ദ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയനായകന്‍ കൂടിയായ താരത്തിനും മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.
മത്സരത്തിലെ നിലനില്‍പ്പിനായാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു വിമര്‍ശകര്‍ വാദിച്ചത്. ബിഗ് ബോസ് അംഗങ്ങളുള്‍പ്പടെയുള്ളവര്‍ ഇങ്ങനെ പറഞ്ഞിരുന്നു. മത്സരം തീരുന്നതോടെ ഇത് തേപ്പിലവസാനിക്കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്നെും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വീട്ടുകാരുമായി ഇതേക്കുറിച്ച് സംസാരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടത്. ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് തിരികയെത്തി മാസങ്ങള്‍ പിന്നിടവെയാണ് ഇവരുടെ വിവാഹനിശ്ചയം നടത്തിയത്. വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

മെയ് 5, 8 തീയതികളിലായി തങ്ങളുടെ വിവാഹം നടക്കുകയാണെന്നും ഇത്രയും നാള്‍ കൂടെ നിന്നവരെല്ലാം വിവാഹത്തിനും ഒപ്പമുണ്ടാവണമെന്നും അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ട് പേളി എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇവരുടെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പേളിയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications