Just In
- 57 min ago
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- 2 hrs ago
കേരളത്തിലുളളവര്‍ക്ക് മാത്രമാണ് ഇത് വാര്‍ത്ത, പുറത്തുളളവര്‍ക്ക് ന്യൂസല്ല, ഫോട്ടോഷൂട്ടിനെ കുറിച്ച് രാജിനി ചാണ്ടി
- 3 hrs ago
പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ച് രമേഷ് പിഷാരടിയും ഭാര്യയും, ആശംസകളുമായി ആരാധകര്‍
- 3 hrs ago
ഈ അമ്മയേയും മകനേയും നെഞ്ചിലേറ്റി പ്രേക്ഷകർ, നന്ദി പറഞ്ഞ് ഭ്രമണം സീരിയൽ താരം
Don't Miss!
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Finance
പെട്രോളിന് എക്കാലത്തെയും ഉയർന്ന വില, ഡീസലിന് 75.13 രൂപ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Automobiles
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭര്‍ത്താവ് തിരിച്ച് വന്നപ്പോഴെക്കും ഞാന്‍ ഷൂട്ടിന് പോവുകയാണ്! പേളിയുടെ വികാരനിര്‍ഭരമായ കുറിപ്പ്
പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളത്തിലെ ക്യൂട്ട് താരദമ്പതികളാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. ഇരുവരും തമ്മിലുള്ള പ്രണയം അതുപോലെ തന്നെ പ്രേക്ഷകരും കണ്ടിരുന്നതാണ്. ഗെയിമിന്റെ ഭാഗമാണിതൊക്കെ എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതങ്ങനെ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പേര്ളിയും ശ്രീനിഷും.
ഇക്കൊല്ലം മേയ് മാസമായിരുന്നു പേര്ളിയുടെയും ശ്രീനിഷിന്റെയും വിവാഹം നടന്നത്. വിവാഹത്തിന്റെയും അതിന് ശേഷമുള്ള വിശേഷങ്ങളും അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. അടുത്തിടെ പ്രിയതമയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ശ്രീനിഷ് എത്തിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് തന്റെ അടുത്ത് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേര്‍ളി മാണി.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ അടുത്തില്ലാത്ത സങ്കടം സമൂഹ മാധ്യമത്തിലൂടെ ശ്രീനിഷ് പങ്കുവെച്ചത്. 'മിസ് യു ചുരുളമ്മേ... എത്ര പേര്‍ക്ക് അവരുടെ പ്രണയം സ്ക്രീനില്‍ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ആ ഭാഗ്യമുണ്ടായി. എപ്പോഴെങ്കിലും ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുകയാണെങ്കില്‍ ഈ ദൃശ്യങ്ങള്‍ എന്നെ സന്തോഷിപ്പിക്കുകയാണ്. ഈ നിമിഷങ്ങള്‍ എല്ലാ കാലവും ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിയിട്ടിരിക്കുകയാണ്.

എന്റെ പ്രണയത്തെ കണ്ടുപിടിച്ച് തന്നതിന് ദൈവത്തോട് നന്ദി പറയുകയാണ്. അതുപോലെ ബിഗ് ബോസിനും നന്ദി. അതാണ് ഇങ്ങനെ സംഭവിക്കാന്‍ വേണ്ടി വഴിയൊരുക്കി തന്നതെന്നും' ശ്രീനിഷ് പറയുന്നു ബിഗ് ബോസില്‍ നിന്നും പേര്ളിയും ശ്രീനിഷും തമ്മിലുള്ള പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ശ്രീനിഷ് പങ്കുവെച്ചിരുന്നു. ഇതോടെ പേര്‍ളി എവിടെ പോയതാണെന്നുള്ള ചോദ്യങ്ങളും വന്നിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം രണ്ട് പേരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.

പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരിച്ച് വന്നു. അപ്പോള്‍ ഞാന്‍ ഷൂട്ടിന് വേണ്ടി പതിമൂന്ന് ദിവസത്തേക്ക് മുംബൈയ്ക്ക് പോവുകയാണ്. എന്നാല്‍ ഞങ്ങള്‍ പരസ്പരം ചെലവഴിക്കുന്ന സമയങ്ങള്‍ ഏറ്റവും മനോഹരമായതാണ്. ഞങ്ങള്‍ അവയെ അവിസ്മരണിയവും ഇതിഹാസവുമാക്കുന്നു. ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. കുറച്ച് ദിവസത്തേക്ക് എനിക്ക് അവനെ മിസ് ചെയ്യും. എന്നാല്‍ ഗ്രഹാം ബെല്‍ ഫോണ്‍ കണ്ടുപിടിച്ചതിന് നന്ദി പറയുകയാണ്. എന്നിരുന്നാലും ഞാന്‍ നുണ പറയുകയല്ല. ഇന്ന് ഞാന്‍ വര്‍ക്കിന് പോവുന്നതിനാല്‍ എനിക്ക് ചെറിയ സങ്കടമുണ്ട്. എന്നാല്‍ ഞാന്‍ സന്തോഷവതിയായ ഒരു ഭാര്യയാണ്. കാരണം എനിക്ക് ഏറ്റവും മികച്ചൊരു ഭര്‍ത്താവാണ് ഉള്ളത്.
അമ്പിളി ദേവിയും കുഞ്ഞും ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി! നന്ദി പറഞ്ഞ് ആദിത്യന് ജയന്

ബിഗ് ബോസ് ഷോ യ്ക്കിടെ ഉണ്ടായ പ്രണയം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ചിലരുടെ മുന്‍വിധി. എന്നാല്‍ ഇക്കൊല്ലം ജനുവരിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം ആര്‍ഭാടത്തോടെ നടത്തിയിരുന്നു. ശേഷം മേയ് മാസത്തിലായിരുന്നു വിവാവഹം. രണ്ട് വ്യത്യസ്ത മതാചാരപ്രകരമായിരുന്നു പേര്ളിയുടെയും ശ്രീനിഷിന്റെയും വിവാഹം നടന്നത്. സിനിമാലോകവും ടെലിവിഷന്‍ രംഗത്തുള്ളവരും സാമൂഹ്യ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖരുമെല്ലാം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഷെയിന്‍ ഒരു ഇമോഷണല്‍ ബോംബ് ആണ്! കപടമായി ഒന്നും ചെയ്യാന്‍ അറിഞ്ഞു കൂടാത്ത ഒരു കലാകാരനാണ്
View this post on InstagramA post shared by Pearle Maaney (@pearlemaany) on