'നിലുവിന് വേണ്ടി ഞങ്ങൾ കോംപ്രമൈസ് ചെയ്യാറില്ല, ഒരു അലമ്പ് കൊച്ച് അതാണ് വേണ്ടത്'; മകളെ കുറിച്ച് പേളി മാണി!

മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റേയും ലോകം അവൾക്ക് ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേളി ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുളള ചിത്രം പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോൾ നില സോഷ്യൽമീഡിയയിലെ ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്.

സെലിബ്രിറ്റി കിഡ്സിനിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും നിലയ്ക്കാണ്. പേളി മാണിയുടെ ഫോട്ടോസ്റ്റാറ്റാണ് നിലയെന്നാണ് ആരാധകർ പറയാറുള്ളത്. നിലയ്ക്ക് വേണ്ടി ഒട്ടനവധി ഫാൻ പേജുകൾ‌ ഇതിനകം സോഷ്യൽമീഡിയയിലുണ്ട്. കുറച്ച് ദിവസം മുമ്പാണ് നില തന്റെ രണ്ടാം പിറന്നാൾ ആഘോഷിച്ചത്.

Pearle Maaney, Pearle Maaney Srinish Aravind, nila Srinish, nila photos, പേളി മാണി, പേളി മാണി ശ്രീനിഷ് അരവിന്ദ്, നില ശ്രീനിഷ്, നില ചിത്രങ്ങൾ

വളരെ സോഷ്യലായി പെരുമാറുന്ന രീതിയിൽ തങ്ങൾ എങ്ങനെയാണ് കുഞ്ഞിനെ വളർത്തുന്നതെന്ന് തന്റെ പുതിയ ക്യു ആന്റ് എ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേളി മാണി ഇപ്പോൾ. മകൾ ജനിച്ചുവെന്ന് കരുതി തങ്ങളുടെ ഒരു കാര്യങ്ങളിലും കോംപ്രൈമസ് ചെയ്തിട്ടില്ലെന്നാണ് പേളി പറയുന്നത്. മകൾ‌ തങ്ങളുടെ രീതിക്ക് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണെന്നും പേളി പറയുന്നു.

'നിലയ്ക്ക് വേണ്ടി ഞാനും ശ്രീനിയും കോംപ്രമൈസ് ചെയ്യുന്നതിലുപരിയായി നിലയെ കൂടി ഞങ്ങളുടെ യാത്രയുടെ ഭാ​ഗമാക്കുകയാണ് ചെയ്തത്. അവൾ എല്ലാം കാണട്ടെ അറിയട്ടെ എന്നാണ് ചിന്തിക്കുന്നത്. ഒന്നും സാക്രിഫൈസ് ചെയ്തിട്ടല്ല ഞങ്ങൾ നിലുവിനെ വളർത്തുന്നത്. അവളാണ് കുറച്ച് അഡ്ജസ്റ്റ് ചെയ്യുന്നത്. യഥാർഥത്തിൽ അങ്ങനെയായിരിക്കണം.'

'നമ്മൾ കുഞ്ഞിന് വേണ്ടി സാക്രിഫൈസ് ചെയ്താൽ പിന്നീട് ഒരു തോന്നൽ വരും കൊച്ച് കാരണം പലതും സാക്രിഫൈസ് ചെയ്തല്ലോയെന്ന്. ആ ചിന്ത കുഞ്ഞിനേയും എഫക്ട് ചെയ്യാൻ തുടങ്ങും. അതുകൊണ്ട് ഞങ്ങൾ ഹാപ്പിയായി ജീവിക്കും അവളെ മാക്സിമം അവളുടെ രീതിക്ക് ജീവിക്കാൻ വിടും.'

'അവൾ അഡ്ജസ്റ്റ് ചെയ്ത് വരുവാണ്. പലപ്പോഴും ഞങ്ങൾ പുറത്ത് പോകുമ്പോൾ എല്ലായിടത്തും നിലുവിനെ കൊണ്ടുപോകും. അവൾ തനിയെ ചോറ് വാരി കഴിക്കും.'

Pearle Maaney, Pearle Maaney Srinish Aravind, nila Srinish, nila photos, പേളി മാണി, പേളി മാണി ശ്രീനിഷ് അരവിന്ദ്, നില ശ്രീനിഷ്, നില ചിത്രങ്ങൾ

'പണ്ട് മുതലെ അവൾ അത് ചെയ്യാറുണ്ട്. പല ആളുകളും അതുകണ്ട് ചോദിക്കാറുണ്ട് തനിയെയാണല്ലോ കു‍ഞ്ഞ് ഫുഡ് കഴിക്കുന്നതെന്ന്. അപ്പോൾ ഞാൻ പറയും അതിന് വേണമെങ്കിൽ അവൾ തനിയെ ഫുഡ് കഴിക്കുമെന്ന്. സ്ട്രീറ്റ് സ്മാർട്ട് കൊച്ചിനെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇപ്പോഴുള്ള പാരന്റ്സ് സിസിടിവി പാരന്റ്സാണ്' പേളി മാണി പറഞ്ഞു.

'കുഞ്ഞാണെന്ന് കരുതി എല്ലാത്തിലും നിയന്ത്രിക്കേണ്ടതില്ലെന്നും അവർക്ക് കിട്ടേണ്ട ഫ്രീഡം കൊടുക്കണമെന്നും പേളി പറയുന്നു. ഏത് നേരവും കുഞ്ഞിനെ വീക്ഷിച്ച് കൊണ്ടിരിക്കും. കൊച്ചിന് ഒരു ജീവിതമില്ലേ. ഏത് നേരവും കൊച്ചിന്റെ പുറകെ നടക്കണോ. കുഞ്ഞുങ്ങൾക്ക് ഒരു പ്രൈവസി കൊടുക്കുക. അവരെ ഫ്രീയായി വിടുക. സേഫായി നിങ്ങൾ വെച്ചാൽ മതി.'

'കുഞ്ഞ് വന്നതിന്റെ പേരിൽ നിങ്ങളുടെ ജീവിതത്തിൽ ഭയങ്കര ചേഞ്ചസ് ഉണ്ടാക്കേണ്ട ആവശ്യമില്ല. ഞങ്ങൾ കഴിക്കുന്ന കറികൾ തന്നെയാണ് നിലുവും കഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ അവൾക്ക് സ്പെഷ്യൽ ഫുഡ് ഉണ്ടാക്കേണ്ടി വരാറില്ല. നമ്മൾ കഴിക്കുന്നത് അവളും കഴിക്കും. ഞങ്ങളുടെ രീതിക്കാണ് അവൾ ജീവിക്കുന്നത്. ഒരു അലമ്പ് കൊച്ച് അതാണ് വേണ്ടത്. ഓവർ പെർഫെക്ഷൻ നോക്കേണ്ടതില്ല.'

'ജെസ്റ്റ് പാരന്റ്സായാൽ മതി. ക്രിയേറ്റീവ് സ്പേസ് കുഞ്ഞിന് കൊടുക്കണം. മണ്ണിൽ കളിച്ചാലും തടയണ്ട കുളിപ്പിക്കാമല്ലോ' പേളി കൂട്ടിച്ചേർത്തു. ശ്രീനിഷുമായി ബി​ഗ് ബോസിൽ വെച്ചാണ് പേളി പ്രണയത്തിലായത്. അവിടെ വെച്ച് തന്നെ നില എന്ന പേര് മകൾക്ക് വേണ്ടി ഇരുവരും മനസിൽ കുറിച്ചിരുന്നു. അതാണ് പിന്നീട് മകൾക്ക് ഇരുവരും ഇട്ടത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X