പേളിയുടെ വിളി കാത്ത് ശ്രീനി! വീട്ടിലെത്തി മമ്മിയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു! പേളിഷ് വിവാഹം ഉടന്‍?
മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളായ പേളി മാണിയുടെ പ്രണയത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. അവതാരകയായും അഭിനേത്രിയായും ഗായികയായുമൊക്കെ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് താരം ബിഗ് ഹൗസിലേക്കെത്തിയത്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയനായകന്‍മാരിലൊരാളാണ് ശ്രിനിഷ് അരവിന്ദ്. പ്രണയമെന്ന പരമ്പരയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ബിഗ് ബോസിലേക്കെത്തിയത്. വ്യത്യസ്ത സ്വഭാവക്കാരായ 18 പേരുമായാണ് ബിഗ് ബോസ് തുടങ്ങിയത്. ബിഗ് ബോസിന്റെ നിര്‍ദേശങ്ങളും ടാസ്‌ക്കുകളുമൊക്കെയായിരുന്നു ഇവരെ കാത്തിരുന്നത്. തുടക്കത്തില്‍ അടുത്ത സുഹൃത്തുക്കളായിരുന്ന പലരും മത്സരത്തിന്റെ ഗതി മാറുന്നതിനിടയില്‍ കളം മാറ്റിയിരുന്നു. ചിലരാവട്ടെ പുതിയ സൗഹൃദം കണ്ടെത്തിയിരുന്നു.
തുടക്കം മുതല്‍ പേളിയെ ശക്തമായി പിന്തുണച്ചിരുന്നു ശ്രിനിഷ്. ഗ്രാന്റ് ഫിനാലെയ്ക്കിടയില്‍ അപ്രതീക്ഷിതമായി പുറത്തേക്ക് പോവുന്നതിനിടയിലും ശ്രീനി പേളിക്ക് ധൈര്യം നല്‍കിയിരുന്നു. സാബുവും പേളിയുമായിരുന്നു അവസാന നിമിഷം വരെ പോരാടിയത്. കപ്പിനും ചുണ്ടിനുമിടയില്‍ വെച്ച് പേളിക്ക് കാലിടറിയപ്പോള്‍ സാബു വിജയിക്കുകയായിരുന്നു. പേളിയുടെ പ്രണയം യഥാര്‍ത്ഥമല്ലെന്നും നിലനില്‍പ്പിന് വേണ്ടിയുള്ള അഭിനയമാണെന്നും താരത്തിനായി പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും തുറന്നുപറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തേക്കിയതിന് ശേഷമുള്ള വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

പേളിയെ ഇഷ്ടപ്പെടാന്‍ കാരണം
തുടക്കം മുതല്‍ തന്നെ നന്നായി കെയര്‍ ചെയ്തിരുന്ന ആളാണ് പേളി. തന്നെ മാത്രമല്ല എല്ലാവരേയും അവള്‍ കെയര്‍ ചെയ്യാറുണ്ട്. ഡൗണായിരിക്കുന്നവരെയും അവള്‍ സന്തോഷിപ്പിക്കാറുണ്ട്. വഴക്കിട്ടതിന് ശേഷം അവള്‍ അങ്ങോട്ട് പോയി മിണ്ടാറുണ്ട്. മനസ്സിലൊന്നും വെക്കാതെയാണ് പെരുമാറാറുള്ളത്. ധാരാളം നല്ല ഗുണങ്ങള്‍ അവള്‍ക്കുണ്ട്. എല്ലാത്തിനുമുപരി നല്ലൊരു വ്യക്തിത്വവും. ഇതൊക്കെയാണ് തന്നെ അവളിലേക്ക് അടുപ്പിച്ചതെന്നും ശ്രീനി പറയുന്നു.

മടിയനെന്ന പേര്
ബിഗ് ബോസിലെ മടിയന്‍, ഈ പേര് ലഭിച്ചത് ശ്രീനിക്കായിരുന്നു. തന്നെ ഏല്‍പ്പിക്കുന്ന ജോലിയും തന്റെ ടാസ്‌ക്കുകളും കൃത്യമായി ചെയ്യാറുണ്ട്. മറ്റുള്ളവരുടെ കപ്പ് കഴുകാനൊന്നും തന്നെക്കിട്ടാറില്ല. അതൊക്കെക്കൊണ്ടാവാം മടിയനെന്ന പേര് തനിക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെ പേളിഷ് ആര്‍മിയൊക്കെ കണ്ടിരുന്നു. തങ്ങളുടെ വിഷ്വല്‍ ചേര്‍ത്തുള്ള വീഡിയോയും കണ്ടിരുന്നു. എല്ലാം ഇഷ്ടപ്പെട്ടുവെന്നും തന്നേയും പേളിയേയും പിന്തുണച്ചതിന് നന്ദി പറയുന്നുവെന്നും ശ്രീനി പറയുന്നു.

പിന്തുണയ്ക്ക് നന്ദി
സോഷ്യല്‍ മീഡിയയിലൂടെ തങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ബിഗ് ബോസില്‍ എല്ലാവരും ജയിച്ചവരാണ്. അവിടെ വനനവരില്‍ തിരിച്ച് പോകുന്നത് വരെ സന്തോഷത്തോടെ നിന്നവരില്‍ ഒരാളാണ് താന്‍. ഒരിക്കല്‍പ്പോലും വീട്ടില്‍ പോണമെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും തന്നെ അങ്ങനെ നിലനിര്‍ത്തിയതിന് പിന്നില്‍ പേളിയുടെ കെയറിങ്ങാണെന്നും ശ്രീനി പറയുന്നു. ബിഗ് ബോസ് തിരക്കഥയിലധിഷ്ഠിതമാണെന്ന വാദം തെറ്റാണ്. എല്ലാവരും ജനുവിനായാണ് അവിടെ പെരുമാറിയത്.

പേളി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍
ബിഗ് ബോസ് പൂര്‍ത്തിയാക്കി നാട്ടിലേക്കെത്തിയ പേളിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഫേസ്ബുക്കിലൂടെ നാട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് പേളിയെത്തിയിരുന്നു. പേളി മാണി എന്ന ആര്‍പ്പുവിളിയോടെയാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്. പേളി നാട്ടിലേക്ക് പോയെന്നും തിരിച്ചെത്തിയാല്‍ വിളിക്കാമെന്നും പറഞ്ഞതായി നേരത്തെ ശ്രീനി അറിയിച്ചിരുന്നു.

മമ്മിയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു
മമ്മിയുടെ ശബ്ദം കേട്ടപ്പോള്‍ പൊട്ടിക്കരഞ്ഞ പേളി നേരില്‍ക്കണ്ടപ്പോഴും അതാവര്‍ത്തിക്കുകയായിരുന്നു. വീട്ടുകാരുടെ കാര്യം ഓര്‍ക്കുമ്പോള്‍ പേടിയുണ്ടെന്നും എന്ത് സംഭവിക്കുമെന്നറിയില്ലെന്നും നേരത്തെ താരം ആശങ്കപ്പെട്ടിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ തീരുമാനിച്ച് അടുത്ത് തന്നെ വിവാഹനിശ്ചയവും വിവാഹവും നടത്തിയേക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകരാവട്ടെ ഇതേക്കുറിച്ചറിയാനായി കാത്തിരിക്കുകയുമാണ്.
ശ്രീനിയുടെ ഫേസ്ബുക്ക് ലൈവ് കാണാം
ശ്രീനി പറയുന്നത് കാണാം.
പേളിയുടെ വരവ്
എയര്‍പോര്‍ട്ടിലെത്തിയ പേളിക്ക് ലഭിച്ച സ്വീകരണം കാണൂ.


Click it and Unblock the Notifications