ശ്രീനിയെക്കൊണ്ട് ആ വാക്ക് പറയിപ്പിച്ച് പേളി! ഹണിമൂണ്‍ യാത്രയ്ക്കിടയിലെ രസകരമായ സംഭവം വൈറല്‍! കാണൂ!

ശ്രീനിയെ അക്ഷരസ്ഫുടതയോടെ മലയാളം പറയിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട് പേളി. ബിഗ് ബോസിലെ സംസാരത്തിനിടയില്‍ പലപ്പോഴും വാക്കുകള്‍ കിട്ടാതെ വരുന്ന ശ്രീനിയെ സഹായിക്കാറുള്ളത് പേളി തന്നെയായിരുന്നു. തമിഴ് കലര്‍ന്ന മലയാളത്തിലാണ് പൊതുവെ ശ്രിനിഷ് സംസാരിക്കാറുള്ളത്. ഇംഗ്ലീഷ് ഹിന്ദി, മലയാളം ഭാഷകള്‍ സംസാരിക്കാനും എഴുതാനുമൊക്കെ കഴിയുമെന്ന് പേളി നേരത്തെ പറഞ്ഞിരുന്നു. ഇടയ്ക്ക് ഇരുവരും തമിഴില്‍ സംസാരിക്കാറുണ്ട്. ബിഗ് ബോസ് മലയാള പതിപ്പിലൂടെയാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും പരിചയപ്പെട്ടത്. മറ്റുള്ളവരില്‍ നിന്നും മാറി പുറത്തേക്ക് പോവണമെന്ന ആവശ്യവുമായി നിന്നിരുന്ന പേളിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചതിന് പിന്നില്‍ ശ്രീനിയുടെ ഇടപെടലുകളുമുണ്ടായിരുന്നു.

മറ്റുള്ളവരെല്ലാം പേളിയെ ഒറ്റപ്പെടുത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ഷിയാസും ശ്രീനിയും നല്‍കിയത്. പേളി തന്റെ സഹോദരിയാണെന്ന് പറഞ്ഞാണ് ഷിയാസ് നടക്കാറുള്ളത്. ഇടയ്ക്ക് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നുവെങ്കിലും അത് അധികം നീണ്ടിരുന്നില്ല. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് പേളി പ്രണയം നടിക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നും അധികം വൈകാതെ തന്നെ തങ്ങള്‍ വിവാഹിതരാവുമെന്നും വ്യക്തമാക്കി പേളി എത്തിയിരുന്നു. ബിഗ് ബോസിലെത്തി അധികം കഴിയുന്നതിനിടയില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നാലെ തന്നെ വിവാഹവും നടത്തുകയായിരുന്നു. ഹണിമൂണ്‍ യാത്രയ്ക്കിടയിലെ രസകരമായ വീഡിയോ പങ്കുവെച്ചാണ് പേളി ഇപ്പോള്‍ എത്തിയിട്ടുള്ളത്.

ശ്രീനിയുടെ പറച്ചില്‍

ശ്രീനിയുടെ പറച്ചില്‍

ശക്ഷ്ഷൂക്ക എന്ന വിഭവമായിരുന്നു പേളിക്കും ശ്രീനിക്കും കഴിക്കാനായി ലഭിച്ചത്. ഈ വാക്ക് കൃത്യമായി പറയാന്‍ ശ്രീനി പെടാപ്പാട് പെടുന്നുണ്ടായിരുന്നു. വായില്‍ക്കൊള്ളുന്ന പോലെ പേര് വെക്കണ്ടേയെന്നായിരുന്നു ശ്രീനി ചോദിച്ചത്. ചപ്പാത്തിയും മുട്ടയും എന്നായിരുന്നു ശ്രീനി പറഞ്ഞത്. പീറ്റ ബ്രഡാണ് അതെന്നും ചപ്പാത്തിയല്ലെന്നുമായിരുന്നു പേളി പറഞ്ഞത്. എന്തായാലും ഇതൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോയെന്നായിരുന്നു ശ്രീനിയുടെ കമന്റ്. തങ്ങളുടെ ഗൈഡിനേയും ഇവര്‍ പരിചയപ്പെടുത്തിയിരുന്നു. ഹിമാലയന്‍ യാത്രയ്ക്കിടയിലെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴാണ് രസകരമായ വീഡിയോയുമായി പേളി എത്തിയത്.

 പേളിയുടെ സന്തോഷം

പേളിയുടെ സന്തോഷം

പേളി മാണിയുടെ ജീവിതത്തിലെ വലിയൊരാഗ്രഹമായിരുന്നു ഹിമാലയന്‍ യാത്ര. ഇതേക്കുറിച്ചറിയാവുന്ന ശ്രീനി ഹണിമൂണിനായി ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. യാത്രയിലുടനീളം അതീവ സന്തോഷവതിയായിരുന്നു പേളി. പരിസരവാസികളോട് ഹിന്ദിയില്‍ കുശലം അന്വേഷിച്ചും അവര്‍ക്കൊപ്പമിരുന്ന ഭക്ഷണം കഴിച്ചും പേളി യാത്ര ആഘോഷമാക്കി മാറ്റുകയായിരുന്നു. തന്റെ പതിയാണ് ഇതെന്നായിരുന്നു പേളിയുടെ കമന്റ്. തന്റെ കുട്ടിയാണ് പേളിയെന്നായിരുന്നു ശ്രീനി പറഞ്ഞത്.

കേരളത്തില്‍ ചൂടാണ്

കേരളത്തില്‍ ചൂടാണ്

യാത്രയ്ക്കിടയില്‍ നാട്ടിലേക്ക് പോവേണ്ടേയെന്ന് ശ്രീനി ചോദിച്ചപ്പോള്‍ പേളി നല്‍കിയ മറുപടിയും രസകരമായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ചൂടാണെന്നും മഴ പെയ്തതിന് ശേഷം തിരിച്ചുപോവാമെന്നുമായിരുന്നു പേളിയുടെ മറുപടി. സ്ഥലങ്ങള്‍ കണ്ട് നടക്കുന്നതിനിടയിലായിരുന്നു തിരിച്ചുപോക്കിനെക്കുറിച്ച് ശ്രിനിഷ് ഓര്‍മ്മിപ്പിച്ചത്. വീഡിയോ പകര്‍ത്തിയതും ഇരുവരും തന്നെയായിരുന്നു. വീഡിയോ എഡിറ്റ് ചെയ്തതിന് ശേഷമുള്ള തന്റെ അവസ്ഥ വിവരിക്കുന്ന ചിത്രവുമായും പേളി എത്തിയിരുന്നു.

ചിത്രങ്ങളും വീഡിയോയും വൈറലായി

ചിത്രങ്ങളും വീഡിയോയും വൈറലായി

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷവും പേളിഷ് ആര്‍മി ഗ്രൂപ്പുകള്‍ സജീവമായിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വിശേഷവുമൊക്കെ ഗ്രൂപ്പുകളിലൂടെ സജീവമായിരുന്നു. വിവാഹ ശേഷം ഇരുകുടുംബാംഗങ്ങള്‍ക്കൊപ്പവും ഇവരെത്തിയിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ഹണിമൂണ്‍ യാത്ര നടത്തിയത്. ഹണിമൂണ്‍ യാത്രയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്

പേളി പങ്കുവെച്ച പുതിയ വീഡിയോ

ഹിമാലയന്‍ യാത്രയുടെ രസകരമായ രംഗങ്ങളുമായി പേളി മാണിയും ശ്രിനിഷ് അരവിന്ദും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X