വിമർശിച്ചവർക്ക് ഇതിൽ കൂടുതൽ മറുപടി കിട്ടാനില്ല!! മധുര പ്രതികാരവുമായി പേളിയും ശ്രീനിയും...

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് നടിയും അവതാരകയുമായ പേളി മാണിയുടേയും സിരിയൽ താരം ശ്രീനീഷ് അരവിന്ദിന്റേയും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടേയായിരുന്നു ഇവരുടെ പ്രണയം പൂവിട്ടത്. താരങ്ങളുടെ പിണക്കവും ഇണക്കവും സന്തോഷവും സങ്കടവുമെല്ലാം പ്രേക്ഷകർ ലൈവായി കണ്ടതായിരുന്നു.

വിവാദങ്ങളും വിമർശനങ്ങളും ഇല്ലാതെ എന്ത് പ്രണയം. എല്ലാ പ്രണയങ്ങളേയും പോലെ നിരവധി വിവാദങ്ങൾ താരങ്ങളേയും തേടിയെത്തിയിരുന്നു. അത് ഒരുപരിധിവരെ പ്രേക്ഷകർ നേരിൽ കാണുകയും ചെയ്തിരുന്നു. വിവാഹം നടക്കുമോ എന്നുളള സംശയം വരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉയർന്നു വന്നിരുന്നു. എന്നാൽ വിവാദങ്ങളേയും വിമർശങ്ങളേയും കാറ്റിൽ പറത്തി പേളിയും ശ്രീനിയും ഒന്നാവാൻ പോകുകയാണ്. താരങ്ങൾ തന്നേയാണ് ജീവിതത്തിലെ ഈ സന്തോഷ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

 ഒന്നിപ്പിച്ചത് ബിഗ് ബോസ്

ഒന്നിപ്പിച്ചത് ബിഗ് ബോസ്

മോഹൻലാൽ അവതാരകനായി എത്തിയത് ബിഗ്ബോസ് റിയാലിറ്റി ഷോയാണ് പോളിയേയും ശ്രീനിയേയും ഒന്നിപ്പിച്ചത്. ബിഗ് ബോസിൽ പിടിച്ചു നിൽക്കാനുള്ള ഒരു തന്ത്രം മാത്രമാണ് ഇവരുടെ പ്രണയമെന്നും ഷോ തീരുന്നതോടെ പ്രണയവും അവസാനിക്കുമെന്നും സോഷ്യൽ മീഡിയ വിധി എഴുതിയിരുന്നു. എന്നാൽ അതൊക്കെ തെറ്റായ പ്രചരണമാണെന്ന് തെളിയിച്ചു കൊണ്ടാണ് ഇവർ ഒന്നാകുന്നത്.

 വീട്ടിൽ പ്രശ്നം

വീട്ടിൽ പ്രശ്നം

ആദ്യം ഇരു വീടുകളിലും ഇവരുടെ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബത്തോട് വളരെ മാനസിക അടുപ്പം സൂക്ഷിക്കുന്ന ആളാണ് പേളി. അതിനാൽ തന്നെ പ്രണയത്തിന് അമ്മ എതിർക്കുമെന്ന് ആദ്യം മുതലെ പേളി പറഞ്ഞിരുന്നു. ശ്രീനീഷിന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെയായിരുന്നു. വിവാഹത്തിന് തങ്ങളെ സഹായിക്കണമെന്ന് ബിഗ്ബോസ് ഹൗസിലെ അംഗങ്ങളോട് ഇവർ ആവശ്യപ്പെട്ടിരുന്നു. നൂറ് ദിവസം പൂർത്തിയായി വീട് വിട്ട് ഇറങ്ങിയപ്പോഴും ഇക്കാര്യം ഓർമിപ്പിച്ചിരുന്നു.

 കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ

പേളിയും ശ്രീനീഷും കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. പ്രണയം എന്ന പരമ്പരയിലൂടെയാണ് ശ്രീനി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പ്രണയത്തിലൂടെ മികച്ച ഓഡിയൻസിനെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അതു പോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി. റിയാലിറ്റി ഷോകളിലൂടെയായിരുന്നു പേളി പ്രേക്ഷകരുടെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചത്.

 രണ്ട് ദിവസത്തെ വിവാഹം

രണ്ട് ദിവസത്തെ വിവാഹം

വിവാഹ തീയതി ഇരു താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. മെയ് 5, 8 നുമാണ് താര വിവാഹങ്ങൾ നടക്കുക. ആദ്യം ശ്രീനീഷിന്റെ നാടായ പാലക്കാട് വെച്ചാണ് വിവാഹം നടക്കുന്നത്. വൈകുന്നേരം റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. പിന്നീട് 8 നും വിവാഹാഘോമുണ്ട്. എറണകുളം സ്വദേശിയാണ് പേളി. 8 ന് നടക്കുന്ന വിവാഹാഘോഷത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X