twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിഗൂഢതകൾ ഒളിപ്പിച്ച് വെച്ച് ഹൂ!! പേളി കാണുന്നതു പോലെയല്ല!! ഹൂവിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ...

    ചിത്രത്തിന്റെ ടീസറും ഗാനവുമൊക്കെ സോഷ്യൽ മീഡിയയിലും യുട്യൂബിലും വൻ ഹിറ്റായിരുന്നു.

    |

    ടെലിവിഷൻ അവതാരിക നടി മലയാളം ബിഗ് ബോസ് മത്സരാർഥി എന്നവയിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം ലഭിച്ച കലാകാരിയാണ പേളിമാണി. അഭിനയം മാത്രമല്ല പാട്ടും ഡാൻസും എന്നിങ്ങനെ ഒരു കാലാകാരിയ്ക്ക് ആവശ്യമായ എല്ലാ നുറങ്ങ് വിദ്യകളും പേളിയുടെ കയ്യിലുണ്ട്. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ ബിഗ് സ്ക്രീനിൽ തിളങ്ങി പേളി മാണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹൂ. മലയാളികളുടെ പ്രിയപ്പെട്ട കളക്ടർ ബ്രോ പ്രശന്ത് നായറും ഈ ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കളക്ടർ ബ്രോ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രം കൂടിയാണിത്. ഷൈൻ ടോമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

    who

     ബിഗ് സ്ക്രീനിൽ എത്തുന്നതിനു മുൻപ് നമ്പിയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു!! 'നമ്പി ദ സയന്‍റിസ്റ്റ്' ബിഗ് സ്ക്രീനിൽ എത്തുന്നതിനു മുൻപ് നമ്പിയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു!! 'നമ്പി ദ സയന്‍റിസ്റ്റ്'

    ചിത്രത്തിന്റെ ടീസറും ഗാനവുമൊക്കെ സോഷ്യൽ മീഡിയയിലും യുട്യൂബിലും വൻ ഹിറ്റായിരുന്നു.പാട്ടും ടീസറും ഒരു നിഗൂഡതയെയായിരുന്നു പ്രതിനിധാനം ചെയ്തിരുന്നത്. സിനിമയിലും അത് മുഴച്ചു നിൽപ്പുണ്ട്. ഒരു ക്രിസ്തുമസ് രാത്രി സംഭവിക്കുന്ന ചില സംഭവ വികസങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഹൂ. ഏറ്റഴും അധികം ആരാധകരുള്ള ഒരു അവതാരികയാണ് പേളി. അതിനാൽ തന്നെ ചിത്രത്തിനു മേൽ പ്രേക്ഷകർക്ക് ഒരു പാട് പ്രതീക്ഷയുണ്ട്. ഹൂന്റെ ആദ്യ പ്രതികരണം ഇങ്ങനെ...

    പരാജയങ്ങൾക്ക് മുന്നിൽ പതറരുത്, പൊരുതി ജയിക്കണം!! ഇവളാണ് പെണ്ണ്, യൂട്യൂബ് കീഴടക്കി ''കാറ്റിൻ'' പരാജയങ്ങൾക്ക് മുന്നിൽ പതറരുത്, പൊരുതി ജയിക്കണം!! ഇവളാണ് പെണ്ണ്, യൂട്യൂബ് കീഴടക്കി ''കാറ്റിൻ''

     ക്രിസ്തുമസ് രാത്രി

    ക്രിസ്തുമസ് രാത്രി

    ഒരു ക്രിസ്തുമസ് രാത്രിയിൽ സംഭവിക്കുന്ന ചില നിഗൂഡസംഭവങ്ങളെ കുറിച്ചുള്ള അന്വേഷണത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. കഥയുടെ രണ്ടാം ഭാഗമാണ് ആദ്യം സിനിമയിൽ കാണിക്കുന്നത്. WHO എന്ന് ചിത്രത്തിന്റെ ആദ്യ ഭാഗം ഇസബെല്ലാ പിന്നീടായിരിക്കും പ്രേക്ഷകരിലേയ്ക്ക് എത്തുക. ഇതു തന്നെയാണ് ചിത്രത്തെ മറ്റുളള വരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് . ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യം വരുന്നു ആദ്യ ഭാഗത്തിൽ നമുക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളും അതിനുള്ളിലെ രഹസ്യങ്ങളും നാമാദ്യമറിയുകയും പിന്നീട് അതിലേക്കു നയിച്ച സംഭവങ്ങൾ പിന്നീട് അറിയുകയും ചെയ്യുന്നു. ഇതാണ് ചിത്രത്തിന്റെ വ്യതസ്ത.

     മികച്ച അണിയറ പ്രവർത്തകർ

    മികച്ച അണിയറ പ്രവർത്തകർ

    മികച്ച അണിയറ പ്രവർത്തകരാണ് WHOൽ പ്രവർത്തിച്ചിരിക്കുന്നത്. രാജ്യന്തര സിനിമമേഖലയിൽ നിന്ന് മലയാളത്തിലേയ്ക്ക് എത്തിയ അജയ് ദേവലോകയാണ് ചിത്രത്തിന്റെ സംവിധായകൻ. ഒരേ സമയം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഇങ്ങനെ മൂന്ന് ഭാഷകളാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ, ശ്രുതി മേനോൻ, രാജീവ് പിള്ള, പേളി മാണി, ശ്രീകാന്ത് മേനോൻ, സജിൻ സലിം, ശങ്കർ നായർ, ബേബി പാർവതി, ഗോപു പടവീടൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

     ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ

    ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ

    കേരളത്തിലും ഉത്തര ഖണ്ഡിലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. നൈനിത്താൽ, ഋഷികേശ്, കേരളം എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്.. ഒരു മികച്ച സ്വപ്നാനുഭൂതിയാണ് ചിത്രം നമുക്ക് നൽകുന്നത്.

     മികച്ച സ്വീകാര്യത

    മികച്ച സ്വീകാര്യത

    മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ ചിത്രത്തിന് മികച്ച റസ്പോൺസാണ് കേൾക്കുന്നത്. പേളിയുടേയും മറ്റ് താരങ്ങളുടേയും അഭിനയം ഗംഭീരമായിരുന്നു എന്നും പ്രേക്ഷകർ പറയുന്നത്. ചിരിച്ച് താമശ പറഞ്ഞു നടക്കുന്ന പേളിമാണിയാണ് നമുക്ക് എല്ലാവർക്കും സുപരിചിതം. എന്നാൽ ഹൂവിൽ നമ്മൾ ആരും ഒട്ടും പ്രതീക്ഷിക്കാത്ത പേളിമാണിയെയാണ് കാണുന്നത്. ചിത്രത്തിന്റെ പാട്ടും ടീസറുമൊക്കെ വൻ വിജയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ ഇവയ്ക്ക് കഴിഞ്ഞിരുന്നു

    English summary
    pearly mani movie who audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X