ഞാൻ വിശ്രമിക്കുമ്പോൾ കുഞ്ഞിനെ നോക്കും; അത്രയും വലിയ ആളായിട്ടും ഉപാസനയുടെ പെരുമാറ്റം; ആയ

ആദ്യത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് നടൻ രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും. ക്ലിൻ കാര കൊനിഡേല എന്നാണ് പെൺകുഞ്ഞിന് നൽകിയിരിക്കുന്ന പേര്, വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. അപ്പോളോ ഹോസ്പിറ്റൽസിന്റെ മേധാവികളിൽ ഒരാളാണ് ഉപാസന കാമിനേനി. രാം ചരണിന് സിനിമാ തിരക്കുകളും ഉണ്ടായിരുന്നു.

കുഞ്ഞ് പിന്നീട് മതിയെന്ന് തീരുമാനിച്ചതിനാൽ നേരത്തെ തന്നെ ഉപാസന എ​ഗ് ഫ്രീസിം​ഗ് ചെയ്തിരുന്നു. തന്റെ ഇഷ്ടപ്രകാരം താൻ തീരുമാനിച്ച സമയത്ത് അമ്മയായതിൽ സന്തോഷമുണ്ടെന്ന് ഉപാസന പറയാറുണ്ട്. കരിയറിനും വ്യക്തി ജീവിതത്തിനും തുല്യ പ്രധാന്യം ഉപാസന നൽകുന്നു. അമ്മയായി കുറച്ച് നാളുകൾക്കുള്ളിൽ ഉപാസന തന്റെ ജോലി സംബന്ധമായ തിരക്കുകളിലേക്ക് കടക്കുകയും ചെയ്തു. കുഞ്ഞിനെ നോക്കാൻ ആയയുണ്ട്.

Ram Charan  Upasana

പ്രമുഖ ബോളിവുഡ് താരം കരീന കപൂറിന്റെ മകന്റെ ആയയായിരുന്ന പീഡിയാട്രിക് നഴ്സ് ലളിത ഡി സിൽവയാണ് ഉപാസനയുടെ മകളെ പരിചരിക്കുന്നത്. ഉപാസനയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ലളിത. വലിയ കുടുംബമാണെങ്കിലും എളിമയുള്ളവരാണ് ഉപാസനയും രാം ചരണമുമെന്ന് ലളിത പറയുന്നു. ആ കുടുംബത്തിൽ എല്ലാം നല്ലതാണ്. എനിക്ക് വിശ്രമിക്കണമെങ്കിൽ ഉപാസന മാഡം കുഞ്ഞിനെ നോക്കും. ഇപ്പോൾ ഞാനിവിടെയും അവർ ലണ്ടനിലുമാണ്. അപ്പോൾ രാം ചരൺ സാറും ഉപാസന മാഡവുമാണ് കുഞ്ഞിനെ നോക്കുന്നത്.

അപ്പോളോ പോലൊരു വലിയ ആശുപത്രി ശൃംഖലയുടെ ചെയർ പേഴ്സണാണ് ഉപാസന. എന്നിട്ടും അവർ വളരെ എളിമയുള്ള ആളാണ്. എന്റെ തോളിൽ കൈ വെച്ച് ചായ കുടിച്ചോ എന്ന് ചോദിക്കും. കുടുംബം മുഴുവനും വളരെ സാധാരണ പോലെയാണ്. നിർബന്ധിച്ച് കുഞ്ഞിനെ പരിചരിക്കുന്നവർ അല്ല. സ്വന്തം കുടുംബത്തെ പോലെ കാണാനാണ് താര കുടുംബം പറഞ്ഞതെന്നും ലളിത വ്യക്തമാക്കി.

Ram Charan  Upasana

മുകേഷ് അംബാനിയുടെ മക്കളെ ചെറുപ്പത്തിൽ പരിചരിച്ചതും ലളിതയാണ്. കഴിഞ്ഞ ദിവസം നടന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് ലളിതയും എത്തി. അംബാനി കുടുംബത്തിനൊപ്പം നിൽ‌ക്കുന്ന ലളിതയുടെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായി. അംബാനി കുടുംബവും കൊനിഡേല കുടുംബവുമെല്ലാം ഒരേ പ​രി​ഗണനയാണ് തനിക്ക് നൽകിയതെന്നും അവരു‌ടെ ഭക്ഷണ രീതികളിൽ മാത്രമേ വ്യത്യാസമുള്ളൂയെന്നും ലളിത പറഞ്ഞു. കൊനിഡേല കുടുംബത്തിൽ തെന്നിന്ത്യൻ വിഭവങ്ങളാണുണ്ടാകാറെന്നും ലളിത ചൂണ്ടിക്കാട്ടി.

കരീന കപൂറിന്റെ വീട്ടിലെ അനുഭവങ്ങളും ലളിത പങ്കുവെക്കുന്നുണ്ട്. ജോലിക്കാരോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് സെയ്ഫും കരീനയും. എല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കാറ്. പലപ്പോഴും ഒരുമിച്ചിരുന്ന് കഴിക്കും. കരീന തനിക്ക് 2.5 ലക്ഷം രൂപ ശമ്പളമായി നൽകി എന്ന വാർത്ത തെറ്റാണെന്നും ലളിത വ്യക്തമാക്കി. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരാണ് കരീന കപൂറിന്റെ മക്കൾ. അമ്മയായ ശേഷവും കരിയറിലെ തിരക്കുകളിലായിരുന്നു കരീന.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X