ഭര്‍ത്താവിനും മകള്‍ക്കും വേണ്ടി ജീവിക്കാനാണ് മഞ്ജു കൊതിച്ചത്; അവർ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ടു, പെല്ലിശ്ശേരി
ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ കൊണ്ടാവും വേര്‍പിരിയേണ്ടി വന്നത്. എന്നിട്ടും അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് പോലും അവര്‍ കരുതിയില്ല
മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. എന്നാല്‍ വിവാഹത്തിന് മുന്‍പുള്ള മഞ്ജുവായിരുന്നു സൂപ്പര്‍. ഇപ്പോള്‍ കാട്ടിക്കൂട്ടലാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. ശരിക്കും മഞ്ജുവിന്റെ തിരിച്ച് വരവ് രാജകീയമായിരുന്നുവെന്ന് പറയുകയാണ് സിനിമാ നിരൂപകന്‍ കൂടിയായ പെല്ലിശ്ശേരി.
ഒരിക്കല്‍ പോലും മഞ്ജു വാര്യരെന്ന നടിയുടെ ഗ്രാഫ് താഴേക്ക് പോയിട്ടില്ല. വിവാഹത്തിന് മുന്‍പും ഡിവോഴ്‌സിന് ശേഷവുമുള്ള മഞ്ജുവിന്റെ സിനിമകളെ പറ്റിയാണ് ഫില്‍മി പ്ലസ് എന്ന യൂട്യൂബ് ചാനലിലൂടെ പെല്ലിശ്ശേരി പറഞ്ഞിരിക്കുന്നത്.
മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നതിലെ ശരിക്കേടുകളെ പറ്റി പറഞ്ഞാണ് പെല്ലിശ്ശേരി എത്തിയിരിക്കുന്നത്.

'പണ്ട് കുറച്ച് സിനിമകളില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അവരുടെ സിനിമകള്‍ കൊള്ളില്ല. വിവാഹത്തിന് മുന്‍പും ശേഷവും രണ്ട് കാലഘട്ടം മഞ്ജുവിന് ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു.
എന്നാല്‍ വിവാഹത്തിന് മുന്‍പും ശേഷവും ഡിവേഴ്‌സിന് ശേഷവും എന്ന് വേണം പറയാന്‍. ഇവരൊക്കെ മഞ്ജു വാര്യരുടെ എല്ലാ സിനിമകളും കണ്ടതിന് ശേഷമാണോ ഈ വിലയിരുത്തല്‍ നടത്തിയതെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടെന്ന്', പെല്ലിശ്ശേരി പറയുന്നു.
'ഞാന്‍ മിക്ക സിനിമകളും കാണുന്ന ആളാണ്. സല്ലാപം മുതല്‍ പത്രം വരെയുള്ള സിനിമകളാണ് മഞ്ജു വാര്യരുടേതായി ആദ്യം പറയുന്നത്. വിവാഹത്തിന് ശേഷം അവര്‍ പത്രം എന്ന സിനിമയിലാണ് അഭിനയിക്കുന്നത്.
സുരേഷ് ഗോപി, രഞ്ജി പണിക്കര്‍, ഷാജി കൈലാസ് കൂട്ടുകെട്ടിലേക്കാണ് മഞ്ജു കൂടി എത്തിയത്. പത്രം ഒരു സൂപ്പര്‍ഹിറ്റ് സിനിമയാണ്. ദിലീപുമായിട്ടുള്ള വിവാഹത്തിന് മുന്‍പേ അതില്‍ അഭിനയിച്ചെങ്കിലും പൂര്‍ത്തിയാക്കിയത് വിവാഹത്തിന് ശേഷമാണ്.
അതുവരെയുള്ള മഞ്ജു വാര്യരുടെ അഭിനയം മാത്രം വിലയിരുത്തിയാല്‍ മതിയോന്ന് പെല്ലിശ്ശേരി ചോദിക്കുന്നു. ഒരു പത്രപ്രവര്‍ത്തകയായിട്ടുള്ള മഞ്ജുവിന്റെ കഥാപാത്രം എത്ര മനോഹരമായിട്ടാണ് അവര്‍ ചെയ്തിരിക്കുന്നത്.

അതിന്റെ പുറകിലേക്ക് പോയാല്‍ ഏത് സിനിമയാണ് മോശമായിട്ടുള്ളത്. നായികയ്ക്ക് പ്രധാന്യമുള്ള സിനിമകളാണ് അവര്‍ അവതരിപ്പിച്ചതൊക്കെയും. അതില്‍ ഏത് സിനിമയിലാണ് അവരുടെ അഭിനയം മോശമായിട്ടുള്ളത്. നിറഞ്ഞ് നില്‍ക്കുകയായിരുന്നു. എതിരാളികള്‍ പോലും കൈയ്യടിച്ച് മഞ്ജുവിനെ അംഗീകരിച്ചു'.
'വിവാഹത്തോട് കൂടിയാണ് അവര്‍ മാനസികമായി തളര്‍ന്നത്. പത്രം സിനിമയ്ക്ക് ശേഷം അഭിനയം നിര്‍ത്തി. ബാക്കിയെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
അഭിനയവും നൃത്തവും ഉപേക്ഷിച്ച് ഭര്‍ത്താവിനെയും മകളെയും ശുശ്രൂഷിക്കാനും അവര്‍ക്ക് വെച്ച് വിളമ്പാനും മാത്രമുള്ള ജീവിതത്തിലേക്ക് ഒതുങ്ങി. അതാണ് അവര്‍ കൊതിച്ചതും.
പിന്നെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ കൊണ്ടാവും വേര്‍പിരിയേണ്ടി വന്നത്. എന്നിട്ടും അഭിനയത്തിലേക്ക് തിരിച്ച് വരുമെന്ന് പോലും അവര്‍ കരുതിയില്ല. നട്ടപ്പാതിരയ്ക്ക് പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയാണ് മഞ്ജു വാര്യര്‍.
എവിടെ പോകും, ആര് സഹായിക്കും എന്ന് ദിക്കറിയാതെ ഒറ്റപ്പെട്ട് ഭയന്ന് പോയ ആളാണവര്‍. അവിടെ നിന്നുള്ള ഒരു തിരിച്ച് വരവാണ് മഞ്ജുവിന് ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത്',.
'ഡിവോഴ്‌സിന് ശേഷം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചു. അതെല്ലാവര്‍ക്കും ചെയ്യാവുന്ന വേഷമാണെന്ന് പറഞ്ഞാലും ആ ലാളിത്യം നിറഞ്ഞ കഥാപാത്രം അവര്‍ മനോഹരമാക്കിയിരുന്നു.
വിവാഹം കഴിഞ്ഞ് അത്രയും വലിയൊരു മകളുള്ള ഒരു നടി പോലും മഞ്ജുവിനെ പോലെ സിനിമയില്‍ ഇത്രയും തിളങ്ങി നിന്നിട്ടില്ല. അങ്ങനെ തിളങ്ങാന്‍ മഞ്ജുവിന് മാത്രം സാധിച്ചു. അതില്‍ ഏറ്റക്കുറച്ചല്‍ ഉണ്ടായേക്കാം.
തമിഴിലെ അസൂരന്‍ എന്ന സിനിമയിലെ പ്രകടനം ഒന്ന് കാണണം. അവരുടെ തിരിച്ച് വരവിന്റെ യഥാര്‍ഥ രൂപം അതില്‍ കാണാം. ബാക്കി പല സിനിമകളിലും കുഴപ്പങ്ങള്‍ തോന്നിയേക്കാം. അത് പറഞ്ഞിട്ട് കാര്യമില്ല.
കന്മദത്തില്‍ അഭിനയിച്ചത് പോലെയല്ല, അസൂരനില്‍. പ്രായപൂര്‍ത്തിയായ മക്കളുടെ അമ്മയായിട്ടുള്ള വേഷമായിരുന്നു ഇതില്‍. ഇത്തരം കഥാപാത്രങ്ങളൊക്കെ മഞ്ജു ചെയ്യുമോന്ന് സംശയിച്ചേക്കാം. പക്ഷേ അവരത് ഗംഭീരമാക്കി.
അസൂരനിലൂടെ മഞ്ജുവിന് ദേശീയ അവാര്‍ഡ് കിട്ടണമെന്ന് ഞാനും ആഗ്രഹിച്ചു. പക്ഷേ കിട്ടിയില്ല. അന്നും ഇന്നും ഞാന്‍ പറയുന്നത് മഞ്ജു വാര്യര്‍ അഭിനയിക്കാന്‍ നല്ല റേഞ്ചുള്ള നടിയാണെന്നാണ്. ഒരിക്കലും അവരുടെ അഭിനയത്തിലെ ഗ്രാഫ് താഴേക്ക് പോയിട്ടില്ലെന്നും', പെല്ലിശ്ശേരി വ്യക്തമാക്കുന്നു.
കൈ നിറയെ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് പോവുകയാണ് മഞ്ജു വാര്യര്‍. ആയിഷ എന്ന ചിത്രമാണ് അവസാനം മഞ്ജുവിന്റേതായി തിയറ്ററുകൡലേക്ക് എത്തിയത്. വെള്ളരി പട്ടണം എന്ന ചിത്രമാണ് ഉടനെ റിലീസിനൊരുങ്ങുന്നത്.


Click it and Unblock the Notifications











